വികസനം വരണമെങ്കില്‍ ടോള്‍ ഏര്‍പ്പെടുത്തിയേ മതിയാവൂ; ടി പി രാമകൃഷ്ണന്‍

തിരുവനന്തപുരം: കിഫ്ബി പദ്ധതിയിലൂടെ നിര്‍മ്മിക്കുന്ന റോഡുകളില്‍ നിന്നും ടോള്‍ പിരിക്കാനുള്ള തീരുമാനത്തില്‍ പച്ചക്കൊടി കാണിച്ച് ഇടതുമുന്നണി. ചെലവഴിച്ച പണം തിരികെ ലഭിക്കാന്‍ മറ്റു മാര്‍ഗങ്ങളില്ലെന്നും അതിനാല്‍ വികസനം വരണമെങ്കില്‍ ടോള്‍ ഏര്‍പ്പെടുത്തിയേ മതിയാകൂ എന്നും എല്‍ഡിഎഫ് കണ്‍വീനര്‍ ടി പി രാമകൃഷ്ണന്‍ പറഞ്ഞു. ടോള്‍ പിരിവുമായി ബന്ധപ്പെട്ട എല്ലാ വശങ്ങളും മുന്നണി പരിശോധിച്ചിട്ടുണ്ട്. ടോള്‍ സംബന്ധിച്ച് എല്‍ഡിഎഫില്‍ ഭിന്നതയില്ല. പ്രതിപക്ഷത്തിന് സമരം ചെയ്യാനുള്ള അവകാശം ഉണ്ട്. ആര്‍ക്കും ബദല്‍ സംവിധാനം നിര്‍ദേശിക്കാമെന്നും ടി പി രാമകൃഷ്ണന്‍ പറഞ്ഞു. […]

സന്ദീപ് വാര്യര്‍ ഇടത് നയം അംഗീകരിച്ചാല്‍ സ്വീകരിക്കുമെന്ന് ടി പി രാമകൃഷ്ണന്‍, സന്ദീപിനെ പാര്‍ട്ടിയിലെടുക്കുക എളുപ്പമല്ലെന്ന് എം വി ഗോവിന്ദന്‍

പാലക്കാട്: ബിജെപി നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ നിന്ന് മാറി നില്‍ക്കുന്ന സന്ദീപ് വാര്യരെ വീണ്ടും സിപിഎമ്മിലേക്ക് സ്വാഗതം ചെയ്ത് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും എല്‍എഡിഎഫ് കണ്‍വീനര്‍ ടി പി രാമകൃഷ്ണനും. സന്ദീപ് ഇടത് നയം അംഗീകരിച്ചാല്‍ സ്വീകരിക്കാമെന്നാണ് ടി പി രാമകൃഷ്ണന്‍ വ്യക്തമാക്കിയത്. സന്ദീപ് ഇപ്പോഴും ബിജെപി പ്രവര്‍ത്തകനാണെന്നും സരിനെപോലെയല്ല സന്ദീപെന്നും അദ്ദേഹം പറഞ്ഞു. സരിന്‍ ഇടത് നയം സ്വീകരിച്ച് വന്നയാളാണ്. ഇടത് നയം സ്വീകരിക്കുന്ന ആരെയും സ്വീകരിക്കും. അത്തരത്തില്‍ നയം മാറ്റി […]

അഭിമുഖ വിവാദം: ഹിന്ദു ഖേദം പ്രകടിപ്പിച്ചതോടെ വിവാദം അവസാനിച്ചെന്ന് ടി പി രാമകൃഷ്ണന്‍

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ അഭിമുഖവുമായി ബന്ധപ്പെട്ട വിവാദത്തില്‍ ഹിന്ദു ഖേദം പ്രകടിപ്പിച്ചതോടെ വിവാദം അവസാനിച്ചെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ടി പി രാമകൃഷ്ണന്‍. ന്യൂനപക്ഷത്തെ സിപിഐഎമ്മില്‍ നിന്ന് അകറ്റാനുള്ള ഗൂഢ നീക്കം നടക്കുന്നതെന്നും ഇതിനെ ചെറുക്കുമെന്നും അദ്ദഹം പറഞ്ഞു. Also Read; കാന്തപുരം വിഭാഗത്തിന്റെ രിസാലയില്‍ മുഖ്യമന്ത്രി പിണറായി വിജയനും സിപിഎമ്മിനുമെതിരെ അതി രൂക്ഷവിമര്‍ശനം ‘മുഖ്യമന്ത്രിയുടെ അഭിമുഖവുമായി ബന്ധപ്പെട്ട വിഷയത്തില്‍ ദ ഹിന്ദു ദിനപത്രം മാപ്പ് പറഞ്ഞതാണ്. മുഖ്യമന്ത്രിയും കാര്യങ്ങള്‍ വ്യക്തമായി പറഞ്ഞു. അതിന് മുകളില്‍ നിലപാട് സ്വീകരിക്കേണ്ട ആവശ്യമില്ലെന്നും’ ടി […]

ഇ പിക്ക് പകരം ടി പി രാമകൃഷ്ണന്‍ ? എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനം തീരുമാനം ഉടന്‍

തിരുവനന്തപുരം: ഇ പി ജയരാജനെ പകരം മുന്‍ മന്ത്രി ടി പി രാമകൃഷ്ണന്‍ എല്‍ഡിഎഫ് സ്ഥാനത്തേക്കെത്തുമെന്നാണ് സൂചന.ഇന്ന് നടക്കുന്ന സംസ്ഥാന സമിതി യോഗത്തില്‍ ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകും.ഒന്നാം പിണറായി വിജയന്‍ മന്ത്രി സഭയില്‍ എക്‌സൈസ്- തൊഴില്‍ വകുപ്പ് മന്ത്രിയായിരുന്നു ടിപി രാമകൃഷ്ണന്‍. നിയമസഭയില്‍ പേരാമ്പ്ര നിയമസഭാ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന ടി പി നിലവില്‍ എല്‍ഡിഎഫ് എംഎല്‍എമാരുടെ കോര്‍ഡിനേറ്റിങ് ചുമതലയുള്ള നേതാവ് കൂടിയാണ്. Also Read ; മോഹന്‍ലാല്‍ ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് മാധ്യമങ്ങളെ കാണും ; ഹേമ കമ്മിറ്റി […]