October 26, 2025

തൃപ്പൂണിത്തുറ സ്‌ഫോടനം; പൂര്‍ണ ഉത്തരവാദിത്തം ക്ഷേത്രകമ്മറ്റിക്കെന്ന് നഗരസഭ കൗന്‍സിലര്‍മാര്‍

കൊച്ചി: തൃപ്പൂണിത്തുറ സ്‌ഫോടനത്തിന്റെ പൂര്‍ണ ഉത്തരവാദിത്തം പുതിയകാവ് ക്ഷേത്രകമ്മറ്റിക്കാണെന്ന് തൃപ്പൂണിത്തുറ നഗരസഭ കൗന്‍സിലര്‍മാര്‍. വീട് തകര്‍ന്നവര്‍ക്കും മറ്റുമുള്ള നഷ്ടപരിഹാരം ക്ഷേത്രകമ്മറ്റി നല്‍കണം. സ്‌ഫോടനത്തില്‍ 8 വീടുകള്‍ പൂര്‍ണമായും തകര്‍ന്ന അവസ്ഥയിലും 40 വീടുകള്‍ക്ക് ബലക്ഷയമുണ്ടായ അവസ്ഥയിലുമാണ്. ഇതെല്ലാം പഴയപടിയാകാന്‍ കോടികള്‍ ചെലവ് വരുമെന്നും സ്‌ഫോടനത്തിന്റെ ഉത്തരവാദികള്‍ തന്നെ നഷ്ടപരിഹാരം നല്‍കണമെന്നുമാണ് വീട് തകര്‍ന്നവര്‍ ആവശ്യപ്പെടുന്നത്. ഒന്നരകിലോമീറ്ററോളം വ്യാപ്തിയില്‍ നടന്ന ഉഗ്രസ്‌ഫോടനത്തില്‍ രണ്ട്‌പേര്‍ മരണപ്പെടുകയും 25 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ഗുരുതരമായി പരിക്കേറ്റ നാല് പേര്‍ കളമശ്ശേരി മെഡിക്കല്‍ […]