October 16, 2025

ഒമ്പതാംക്ലാസ് വിദ്യാര്‍ത്ഥി ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍

തിരുവനന്തപുരം: തിരുവനന്തപുരം വെങ്ങാനൂരില്‍ വിദ്യാര്‍ത്ഥി ദുരൂഹ സാഹചര്യത്തില്‍ മരിച്ചനിലയില്‍. രാവിലെ ആറുമണിയോടെയാണ് ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയായ അലോക് നാഥിനെ മുറിയില്‍ മരിച്ചനിലയില്‍ വീട്ടുകാര്‍ കണ്ടത്. കുട്ടിയെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചു. കഴുത്തില്‍ പാട് കാണുന്നുണ്ടെന്നും അബദ്ധവശാല്‍ ഷോക്കേറ്റതാകാമെന്നുമാണ് പോലീസ് പറയുന്നത്. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മാത്രമേ മരണകാരണം വ്യക്തമാകുകയുള്ളു. പോസ്റ്റ്മോര്‍ട്ടത്തിനായി മൃതദേഹം മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്. Also Read; അനധികൃത കുടിയേറ്റം: ഡൊണാള്‍ഡ് ട്രംപിന്റെ പുതിയ നീക്കത്തില്‍ ഇന്ത്യക്ക് കടുത്ത ആശങ്ക

തലസ്ഥാനത്ത് ബോംബ് ഭീഷണി; യാക്കൂബ് മേമന്റെ പേരില്‍ ഇ-മെയില്‍ സന്ദേശം

തിരുവനന്തപുരം: തലസ്ഥാനത്ത് ഹോട്ടല്‍ ഫോര്‍ട്ട് മാനറില്‍ ബോംബ് വെച്ചിട്ടുണ്ടെന്ന് ഭീഷണി സന്ദേശം. മനുഷ്യ ബോംബ് 2.30-ന് സ്‌ഫോടനം നടത്തുമെന്നായിരുന്നു സന്ദേശം. ഇതേത്തുടര്‍ന്ന് പോലീസും ബോംബ് സ്‌ക്വാഡും പരിശോധന നടത്തുകയാണ്. Also Read; രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകാന്‍ യോഗ്യന്‍, മറ്റുപലരും യോഗ്യര്‍: ജി സുകുമാരന്‍ നായര്‍ മുംബൈ സ്ഫോടനക്കേസ് പ്രതി യാക്കൂബ് മേമന്റെ പേരിലാണ് ഇ-മെയില്‍ സന്ദേശമെത്തിയത്. മാധ്യമ സ്ഥാപനങ്ങളിലുള്‍പ്പെടെ രാവിലെയോടെയാണ് ഈ സന്ദേശമെത്തിയത്. ഹോട്ടലിലെ അതിഥികളുടെ വിവരങ്ങളും പരിശോധിച്ചുവരികയാണ്. ഫയര്‍ഫോഴ്‌സ് സംഘവും ഹോട്ടല്‍ മാനറിലെത്തിയിട്ടുണ്ട്. തിരുവനന്തപുരം ഡിസിപിയുടെ നേതൃത്വത്തിലാണ് […]

തമ്പാനൂരിലെ ഹോട്ടലില്‍ രണ്ട് പേര്‍ മരിച്ച നിലയില്‍ ; ആത്മഹത്യ കുറിപ്പ് കണ്ടെടുത്തു, മരിച്ചത് മഹാരാഷ്ട്ര സ്വദേശികളായ സഹോദരങ്ങള്‍

തിരുവനന്തപുരം: തിരുവനന്തപുരം തമ്പാനൂരില്‍ ഹോട്ടലില്‍ രണ്ട് പേരെ മരിച്ച നിലയില്‍ കണ്ടെത്തി. മരിച്ചത് മഹാരാഷ്ട്ര പൂനെ സ്വദേശികളായ സഹോദരങ്ങളാണ്. മുക്ത കോന്തിബ ബാംമേ (49) എന്ന സ്ത്രീയും കോന്തിബ ബാംമേ (45) എന്ന പുരുഷനുമാണ് മരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഇരുവരും ഹോട്ടലില്‍ മുറിയെടുക്കുന്നത്. രാവിലെ മുറി തുറക്കാത്തത് ശ്രദ്ധയില്‍പ്പെട്ട ഹോട്ടല്‍ ജീവനക്കാരന്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് പോലീസെത്തി മുറി തുറന്നപ്പോഴാണ് ഇരുവരേയും മരിച്ച നിലയില്‍ കണ്ടത്. മുറിയില്‍ നിന്നും ആത്മഹത്യാക്കുറിപ്പും കണ്ടെത്തിയിട്ടുണ്ട്. വീടും ജോലിയുമില്ലെന്നാണ് ആത്മഹത്യ കുറിപ്പില്‍ […]

നെടുമങ്ങാട് ടൂറിസ്റ്റ് ബസ് അപകടം; ഒരു മരണം,14 പേര്‍ക്ക് പരിക്ക്, ഡ്രൈവര്‍ കസ്റ്റഡിയില്‍

തിരുവവന്തപുരം: നെടുമങ്ങാട് ഇരിഞ്ചയത്ത് ടൂറിസ്റ്റ് ബസ് മറിഞ്ഞ് ഒരുമരണം അടക്കം 14 പേര്‍ക്ക് പരിക്കേറ്റ സംഭവത്തില്‍ ഡ്രൈവറെ കസ്റ്റഡിയിലെടുത്ത് പോലീസ്. ഒറ്റശേഖരമംഗലം സ്വദേശി അരുള്‍ ദാസ് ആണ് കസ്റ്റഡിയിലുള്ളത്. അപകടം നടന്നയുടന്‍ ഇയാള്‍ സംഭവസ്ഥലത്ത് നിന്നും ഓടിരക്ഷപ്പെടുകയായിരുന്നു. അപകടത്തില്‍ ഇയാളുടെ പുരികത്തില്‍ പരിക്കേറ്റിരുന്നു. ഇതിന് ചികിത്സ തേടിയശേഷം ഇയാള്‍ സുഹൃത്തിന്റെ വീട്ടില്‍ അഭയം തേടി. തുടര്‍ന്ന് വിവരമറിഞ്ഞ നെടുമങ്ങാട് പോലീസ് ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. കാട്ടാക്കട പെരുങ്കടവിളയില്‍ നിന്ന് മൂന്നാറിലേക്ക് വിനോദയാത്ര പോയ സംഘമാണ് അപകടത്തില്‍പ്പെട്ടത്. വളവില്‍ വച്ച് […]

‘ദുരൂഹ സമാധി’; പ്രതിഷേധിച്ച് ബന്ധുക്കളും നാട്ടുകാരും,സ്ഥലത്ത് നാടകീയ രംഗങ്ങള്‍, തല്‍കാലം സമാധി തുറന്ന് പരിശോധിക്കില്ല

തിരുവനന്തപുരം: തിരുവനന്തപുരം നെയ്യാറ്റിന്‍കര സ്വാമിയുടെ ദുരൂഹ സമാധി തത്കാലം തുറന്ന് പരിശോധിക്കില്ലെന്ന് സബ് കളക്ടര്‍ ആല്‍ഫ്രഡ് അറിയിച്ചു. കുടുംബാംഗങ്ങളും നാട്ടുകാരും പ്രതിഷേധിച്ചതോടെയാണ് തല്‍കാലം സമാധി തുറക്കേണ്ടെന്ന നിലപാടിലേക്കെത്തിയത്. Also Read ; ഒറ്റപ്പാലത്ത് പെട്രോള്‍ ബോംബെറിഞ്ഞു ; രണ്ട് തൊഴിലാളികള്‍ക്ക് പരിക്ക് അതേസമയം കല്ലറ പൊളിക്കുന്നതുമായി ബന്ധപ്പെട്ട് പോലീസും ഫൊറന്‍സിക് സംഘവും സ്ഥലത്ത് എത്തിയതിന് പിന്നാലെ നാടകീയ രംഗങ്ങളാണ് സംഭവസ്ഥലത്ത് അരങ്ങേറിയത്. സമാധി തുറക്കാന്‍ അനുവദിക്കില്ലെന്ന നിലപാടില്‍ ഗോപന്‍ സ്വാമിയുടെ ഭാര്യയും മകനും കല്ലറയ്ക്ക് മുന്നിലിരുന്ന് പ്രതിഷേധിച്ചു. ഇവരെ […]

അനന്തപുരിയില്‍ കലാപൂരം തുടരുന്നു ; സ്വര്‍ണക്കപ്പിനായി കണ്ണൂരും തൃശൂരും കോഴിക്കോടും ഇഞ്ചോടിഞ്ച് പോരാട്ടം

തിരുവനന്തപുരം: 63ാമത് സ്‌കൂള്‍ കലോത്സവത്തിന്റെ മൂന്നാം നാളും വീറും വാശിയും വിടാതെ വിദ്യാര്‍ത്ഥികള്‍. കോഴിക്കോടും തൃശൂരും കണ്ണൂരും ഇഞ്ചോടിഞ്ച് പോരാട്ടം. രണ്ട് ദിവസത്തെ മത്സരങ്ങള്‍ അവസാനിക്കുമ്പോള്‍ കണ്ണൂര്‍ 449 പോയിന്റും തൃശൂര് 448 പോയിന്റും കോഴിക്കോട് 446 പോയിന്റും കരസ്ഥമാക്കി യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനത്ത് തുടരുകയാണ്. പാലക്കാടാണ് നാലാം സ്ഥാനത്തുള്ളത്. Also Read ; നവീന്‍ ബാബുവിന്റെ മരണം ; സിബിഐ അന്വേഷണമില്ല, ഭാര്യയുടെ ഹര്‍ജി ഹൈക്കോടതി തള്ളി അതേസമയം സ്‌കൂളുകളില്‍ 65 പോയിന്റുമായി തിരുവനന്തപുരം […]

കലാപൂരത്തിനൊരുങ്ങി തലസ്ഥാനം ; 25 വേദികളിലായി 249 മത്സരയിനങ്ങള്‍

തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ കലാപൂരത്തിനൊരുങ്ങി തലസ്ഥാനം. 63ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവം ഇന്ന് തലസ്ഥാനത്ത് തുടങ്ങും. കലോത്സവത്തിന്റെ പ്രധാന വേദിയായ സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കലാമേള ഉദ്ഘാടനം ചെയ്യും. ഉദ്ഘാടന നൃത്തത്തില്‍ 44 വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കും.തുടര്‍ന്ന് ഹൈസ്‌കൂള്‍ വിഭാഗം മോഹിനിയാട്ടത്തോടെ വേദികളുണരും.   അതേസമയം ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ തകര്‍ന്ന വയനാട് വെള്ളാര്‍മല സ്‌കൂളിലെ വിദ്യാര്‍ത്ഥികളുടെ നൃത്തവും ഉദ്ഘാടന ചടങ്ങില്‍ അരങ്ങേറും. 25 വേദികളിലായി 249 മത്സരയിനങ്ങളാണ് ഇത്തവണയുള്ളത്. കലാപൂരത്തിന്റെ ആദ്യ ദിവസമായ ഇന്ന് ഹയര്‍ […]

തലസ്ഥാനത്ത് കലോത്സവത്തിന് നാളെ തിരി തെളിയും; വിജയികള്‍ക്കുള്ള സ്വര്‍ണക്കപ്പ് ഇന്നെത്തും

തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ കലോത്സവം ശനിയാഴ്ച തലസ്ഥാനത്ത് തുടങ്ങും. കലാ പൂരത്തിനായി തലസ്ഥാന നഗരി ഒരുങ്ങി കഴിഞ്ഞു. കലോത്സവത്തിലെ വിജയികള്‍ക്ക് സമ്മാനിക്കാനുള്ള സ്വര്‍ണക്കപ്പ് ഇന്ന് തിരുവനന്തപുരത്തെത്തും. തിരുവനന്തപുരം ജില്ലാ അതിര്‍ത്തിയായ കിളിമാനൂര്‍ തട്ടത്തുമലയില്‍ സ്വര്‍ണ കപ്പിന് സ്വീകരണം നല്‍കും. കാസര്‍കോട് കാഞ്ഞങ്ങാട് ദുര്‍ഗ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിന്നാണ് സ്വര്‍ണക്കപ്പുമായുള്ള ഘോഷയാത്ര ആരംഭിച്ചത്. ഈ കപ്പ് മൃഗസംരക്ഷണ വകുപ്പ് മന്ത്രി ചിഞ്ചു റാണിയില്‍ നിന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി കപ്പ് ഏറ്റുവാങ്ങി തട്ടത്തുമല സര്‍ക്കാര്‍ ഹയര്‍ […]

തിരുവനന്തപുരത്ത് കോളേജിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍ പുരുഷന്റെ മൃതദേഹം കണ്ടെത്തി ; കോളേജ് ഉടമയുടേതെന്ന് സംശയം

തിരുവനന്തപുരം: കോളേജിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍ പുരുഷന്റെ മൃതദേഹം കണ്ടെത്തി. തിരുവനന്തപുരം നെടുമങ്ങാട് – മുല്ലശ്ശേരി റോഡിലുള്ള പിഎ അസീസ് എന്‍ജിനീയറിങ് ആന്‍ഡ് പോളിടെക്‌നിക് കോളേജിനുള്ളിലാണ് മൃതദേഹം കണ്ടെത്തിയത്. കോളേജിനുള്ളിലെ പണി തീരാത്ത ഹാളിനുള്ളിലാണ് മൃതദേഹം ഉള്ളത്. Also Read ; കലൂരിലെ നൃത്ത പരിപാടിക്ക് കോര്‍പ്പറേഷന്റെ ഒരനുമതിയും വാങ്ങിച്ചിട്ടില്ല, ചില്ലിക്കാശ് വിനോദ നികുതി അടച്ചിട്ടില്ല : മേയര്‍ എം.അനില്‍ കുമാര്‍ കോളേജ് ഉടമ മുഹമ്മദ് അബ്ദുള്‍ അസീസ് താഹയുടെതാണ് മൃതദേഹമെന്നാണ് സംശയിക്കുന്നത്. കോളജില്‍ ഉടമയുടെ മൊബൈല്‍ ഫോണും കാറും […]

ഏഴാം ക്ലാസുകാരിക്ക്  ക്ലാസ് മുറിയില്‍ വെച്ച് പാമ്പുകടിയേറ്റ സംഭവം ; അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ ക്രിസ്തുമസ് ആഘോഷത്തിനിടെ ക്ലാസ് മുറിയില്‍ വെച്ച് ഏഴാം ക്ലാസുകാരിക്ക് പാമ്പുകടിയേറ്റ സംഭവത്തില്‍ അന്വേഷത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ വകുപ്പ്. സംഭവത്തെ കുറിച്ച് വിശദമായി അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് മന്ത്രി വി ശിവന്‍കുട്ടി നിര്‍ദേശം നല്‍കി. Also Read ; നവീകരിച്ച ശക്തന്‍ തമ്പുരാന്‍ കൊട്ടാരം തുറന്നു ; കേന്ദ്രമന്ത്രി സുരേഷ്‌ഗോപി ഉദ്ഘാടനം ചെയ്തു പാമ്പുകടിയേറ്റ കുട്ടി നിലവില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിരീക്ഷണത്തില്‍ കഴിയുകയാണ്. നേഹയ്ക്ക് മറ്റ് ആരോഗ്യപ്രശ്നങ്ങള്‍ ഇല്ല. അതിനിടെ […]