October 17, 2025

കൊച്ചുവേളി,നേമം സ്റ്റേഷനുകള്‍ ഇനി മുതല്‍ തിരുവനന്തപുരം നോര്‍ത്ത്, സൗത്ത് എന്നറിയപ്പെടും

തിരുവനന്തപുരം: തിരുവനന്തപുരം കൊച്ചുവേളി റെയില്‍വേ സ്റ്റേഷന്‍ ഇനി മുതല്‍ തിരുവനന്തപുരം നോര്‍ത്ത് എന്നും നേമം സ്‌റ്റേഷന്‍ തിരുവനന്തപുരം സൗത്ത് എന്നും അറിയപ്പെടും. രണ്ട് സ്റ്റേഷനുകളുടേയും പേര് മാറ്റണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യമാണ് കേന്ദ്രം അംഗീകരിച്ചത്. ഇത് സംബന്ധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ കത്ത് സംസ്ഥാനത്തിന് ലഭിച്ചു. ഇതോടെ ഈ രണ്ട് സ്റ്റേഷനുകളെയും തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷന്റെ സാറ്റലൈറ്റ് ടെര്‍മിനലുകള്‍ ആക്കാനുള്ള നടപടികള്‍ സജീവമാകും. Also Read ; വയനാട് ഉരുൾപൊട്ടൽ; 12 അംഗ തിരച്ചിൽ സംഘവുമായി സൺറൈസ് […]