ജയിലില്‍ നല്ല നടപ്പ്, തെറ്റുപറ്റിയെന്നും മാതാപിതാക്കളെ കാണണമെന്നും വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാന്‍
തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാന്‍ ജയിലില്‍ നല്ല നടപ്പാണെന്ന് അധികൃതര്‍. കൂടാതെ തനിക്ക് തെറ്റ് പറ്റിയതാണെന്നും മാതാപിതാക്കളെ കാണണമെന്നും അഫാന്‍ ഉദ്യോഗസ്ഥരോട് ആഗ്രഹം പ്രകടിപ്പിച്ചു. നിലവില്‍ അഫാന് ആത്മഹത്യ പ്രവണതയില്ലെന്നും ജയില്‍ അധികൃതര്‍ വ്യക്തമാക്കി. ആത്മഹത്യ പ്രവണതയുള്ളതിനാല്‍ പ്രത്യേക നിരക്ഷണത്തിലായിരുന്നു അഫാന്‍. എന്നാല്‍ നിലവില്‍ അഫാനെ പാര്‍പ്പിച്ചിരിക്കുന്ന യു ടി ബ്ലോക്കിലെ നിരീക്ഷണം തുടരാന്‍ തന്നെയാണ് തീരുമാനം. നേരത്തെ പേരുമലയിലെ വീട്ടിലെത്തിച്ചും, ചുറ്റിക വാങ്ങിയ കടയിലും, ബാഗ്, സ്വര്‍ണ്ണം പണയപ്പെടുത്തിയ സ്ഥലങ്ങളിലും അന്വേഷണ സംഘം അഫാനെ […]