December 1, 2025

അവാര്‍ഡുകള്‍ നേടിയതുകൊണ്ട് കാര്യമില്ല; ജനപിന്തുണയാണ് വേണ്ടത്; തിരുവനന്തപുരം നഗരസഭയെ വിമര്‍ശിച്ച് സിപിഎം സമ്മേളനം

തിരുവനന്തപുരം: നഗരസഭയുടെ പ്രവര്‍ത്തനങ്ങളെ രൂക്ഷമായി വിമര്‍ശിച്ച് തിരുവനന്തപുരം ജില്ലാ സമ്മേളനം. അവാര്‍ഡുകള്‍ നേടിയത് കൊണ്ട് കാര്യമില്ലെന്നും ഭരണം നിലനിര്‍ത്തണമെങ്കില്‍ ജനങ്ങളുടെ പിന്തുണയാണ് വേണ്ടതെന്നുമാണ് നഗരസഭയ്ക്കെതിരെ തിരുവനന്തപുരം സി.പി.എം സമ്മേളനത്തില്‍ പ്രതിനിധികള്‍ ഉയര്‍ത്തിയ വിമര്‍ശനം. നഗരസഭയുടെ നിലവിലെ പ്രവര്‍ത്തനങ്ങള്‍ തെരഞ്ഞെടുപ്പിനെ പ്രതികൂലമായി ബാധിക്കുമോയെന്ന ആശങ്കയുണ്ട്. നഗരസഭയുടെ പ്രവര്‍ത്തനങ്ങളില്‍ തിരുത്തല്‍ വരുത്തിയില്ലെങ്കില്‍ 2025-ല്‍ ഭരണത്തില്‍ തിരിച്ചുവരാനാകില്ലെന്നും സമ്മേളനം വിലയിരുത്തി. കൂടാതെ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് കൂടുതല്‍ മികച്ച പ്രവര്‍ത്തനം നഗരസഭയുടെ ഭാഗത്തുനിന്ന് ഉണ്ടാകണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. തദ്ദേശ സ്ഥാപനങ്ങള്‍ക്ക് കൂടുതല്‍ […]

മേയര്‍ ആര്യാ രാജേന്ദ്രനെതിരെ കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം വേണം; യദുവിന്റെ ഹര്‍ജി ഇന്ന് പരിഗണിക്കും

തിരുവനന്തപുരം: കെ എസ് ആര്‍ ടി സി ഡ്രൈവര്‍ യദു തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രനെതിരെ നല്‍കിയ ഹര്‍ജി തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതി ഇന്ന് പരിഗണിക്കും. ആര്യയ്‌ക്കെതിരെ കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം നടത്തണമെന്നാണ് യദു ആവശ്യപ്പെടുന്നത്. താന്‍ മേയര്‍ക്കെതിരെ നല്‍കിയ പരാതിയില്‍ പോലീസ് അന്വേഷണം കാര്യക്ഷമമല്ലെന്നും എന്നാല്‍ മേയര്‍ തനിക്കെതിരെ നല്‍കിയ പരാതിയില്‍ വളരെ വേഗത്തില്‍ അന്വേഷണം നടക്കുന്നുണ്ടെന്നുമാണ് യദു ആരോപിക്കുന്നത്. അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് ഹാജരാക്കാന്‍ കോടതി പോലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. Also Read; ഡല്‍ഹിയില്‍ വായു […]