സ്റ്റെയര്‍കേസിലെ കൈവരിയില്‍ തല കുടുങ്ങി; രക്ഷകരായി അഗ്നിശമന സേന

തിരുവനന്തപുരം : തിരുവനന്തപരും ചാക്കയില്‍ മധ്യവയസ്‌കന്റെ തല വീട്ടിലെ സ്റ്റെയര്‍കേസിലെ കൈവരിയില്‍ കുടുങ്ങി. ഒടുവില്‍ അഗ്നിശമന സേന എത്തി കമ്പി മുറിച്ചു മാറ്റിയാണ് ഇയാളെ രക്ഷപ്പെടുത്തിയത്. ചാക്ക തുരുവിക്കല്‍ ആയത്തടി ലൈനിലെ വീട്ടിലെ മധ്യവയസ്‌കന്റെ തലയാണ് ഇത്തരത്തില്‍ സ്റ്റെയര്‍കേസിലെ കൈവരിയില്‍ കുടുങ്ങിയത്. രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം വഹിച്ചത് സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ രാജേഷ് ജി വി, ഓഫീസര്‍മാരായ സുബിന്‍,ശരത്,അന്‍സീം,സാം,ഷിജോ സെബാസ്റ്റിയന്‍ എന്നിവരടങ്ങിയ ടീമാണ്. Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

തിരുവനന്തപുരം ജില്ലയില്‍ ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്‌കജ്വരം

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചു. നാവായിക്കുളം സ്വദേശിയായ ശരണ്യയ്ക്കാണ് (24) രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശരണ്യയുടെ സ്രവ പരിശോധനാഫലം ഇന്നലെയാണ് ലഭിച്ചത്. അടുത്തിടെ നാവായിക്കുളം പഞ്ചായത്തിലെ ഇടമണ്ണിലെ തോട്ടില്‍ കുളിച്ചിരുന്നുവെന്ന് ശരണ്യ ആരോഗ്യ പ്രവര്‍ത്തകരോട് പറഞ്ഞു. Also Read; മുല്ലപ്പെരിയാര്‍ ഡാമിന്റെ സുരക്ഷ: മന്ത്രി റോഷി അഗസ്റ്റിന്റെ നേതൃത്വത്തില്‍ ഇന്ന് യോഗം നെയ്യാറ്റിന്‍കര കണ്ണറവിള, പേരൂര്‍ക്കട സ്വദേശികള്‍ക്കു പിന്നാലെയാണ് ജില്ലയില്‍ മൂന്നാമതൊരു സ്ഥലത്തും അമീബിക് മസ്തിഷജ്വരം സ്ഥിരീകരിക്കുന്നത്. […]

ഗുണ്ടാ നേതാവിന്റെ കൊലപാതകം ; അഞ്ച് പേര്‍ കസ്റ്റഡിയില്‍

തിരുവനന്തപുരം: തിരുവനന്തപുരം പൗഡിക്കോണത്തെ ഗുണ്ടാ നേതാവ് ജോയിയുടെ കൊലപാതകത്തില്‍ അഞ്ച് പേര്‍ കസ്റ്റഡിയില്‍. സജീര്‍, രാജേഷ്, വിനോദ്, ഉണ്ണികൃഷ്ണന്‍, നന്ദുലാല്‍ എന്നിവരാണ് കസ്റ്റഡിയിലുള്ളത്. ഇവര്‍ക്ക് കൊലപാതകത്തില്‍ നേരിട്ട് പങ്കുണ്ടെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് കുറ്റവാണി സ്വദേശികളായ രണ്ട് പേരുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. അരുണ്‍ എം ജി, അരുണ്‍ യു എസ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. Also Read ; മുസ്ലീംലീഗ് നേതാവും മുന്‍ മന്ത്രിയുമായ കുട്ടി അഹമ്മദ് കുട്ടി അന്തരിച്ചു വെള്ളിയാഴ്ച രാത്രിയോടെയായിരുന്നു കൊലക്കേസ് […]

ശസ്ത്രക്രിയക്കിടെ മുതുകിലെ മുറിവില്‍ കയ്യുറ കൂട്ടിത്തുന്നി; തിരുവനന്തപുരം ജനറല്‍ ആശുപത്രിക്കെതിരെ പരാതി

തിരുവനന്തപുരം: തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ മുതുകിലെ ശസ്ത്രക്രിയക്കെത്തിയ രോഗിയുടെ ശരീരത്തില്‍ മുറിവിന്റെ കൂടെ കയ്യുറ തുന്നിച്ചേര്‍ത്തതായി പരാതി. നെടുമങ്ങാട് സ്വദേശിയായ ഷിനുവിനാണ് ശസ്ത്രക്രിയക്കിടെ ഇത്തരമൊരു ദുരനുഭവം ഉണ്ടായത്. Also Read ; അര്‍ജുന്റെ ഭാര്യക്ക് വേങ്ങേരി സര്‍വീസ് സഹകരണ ബാങ്കില്‍ ജോലി നല്‍കും: മുഹമ്മദ് റിയാസ് മുതുകിലെ പഴുപ്പ് നിറഞ്ഞ കുരു വന്നതിനെ തുടര്‍ന്നാണ് ഷിനു ആശുപത്രിയില്‍ ചികിത്സതേടിയത്. ആദ്യം അഞ്ച് ദിവസത്തേക്ക് മരുന്ന് നല്‍കി. പിന്നീടാണ് ശനിയാഴ്ച ശസ്ത്രക്രിയക്ക് തയ്യാറായി വരാന്‍ ഡോക്ടര്‍ നിര്‍ദേശിച്ചത്.ചുടര്‍ന്ന് ശനിയാഴ്ച 12 […]

കൊറിയര്‍ നല്‍കാനെന്ന വ്യാജേന മുഖംമൂടി ധരിച്ചെത്തി ആക്രമണം ; പ്രതി രക്ഷപ്പെട്ടു

തിരുവനന്തപുരം: മുഖം മൂടി ധരിച്ചെത്തിയ സ്ത്രീ എയര്‍ഗണ്‍ ഉപയോഗിച്ച് യുവതിയെ ആക്രമിച്ചു. തിരുവനന്തപുരം വഞ്ചിയൂരിലാണ് സംഭവമുണ്ടായത്. തിരുവനന്തപുരം വഞ്ചിയൂര്‍ ചെമ്പകശേരി സ്വദേശി ഷിനിയെയാണ് മുഖംമൂടി ധരിച്ചെത്തിയ സ്ത്രീ ആക്രമിച്ചത്. അക്രമി മുഖംമൂടി ധരിച്ചിരുന്നതിനാല്‍ ആളെ തിരിച്ചറിഞ്ഞില്ലെന്നും സ്ത്രീയാണെന്ന് വ്യക്തമായെന്നും ഷിനി പോലീസിനോട് പറഞ്ഞു. Also Read ; അര്‍ജുനായുള്ള തിരച്ചില്‍ പതിമൂന്നാം ദിവസത്തിലേക്ക് ; രക്ഷാപ്രവര്‍ത്തനത്തില്‍ നിന്നും പിന്നോട്ടില്ലെന്ന് കേരള സര്‍ക്കാര്‍ എന്‍ആര്‍എച്ച്എം ജീവനക്കാരിയായ ഷിനിക്ക് വലുതു കൈക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. വഞ്ചിയൂര്‍ പോസ്റ്റോഫീസിന് മുന്നില്‍ […]

ജോയിയുടെ മരണം: മന്ത്രിസഭാ യോഗം ഇന്ന്, സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചേക്കും

തിരുവനന്തപുരം: ശുചീകരണത്തിനിടെ ആമയിഴഞ്ചാന്‍ തോട്ടിലെ ഒഴുക്കില്‍പ്പെട്ട് ജോയി മരിച്ച സംഭവത്തോടനുബന്ധിച്ച് ഇന്ന് രാവിലെ 11 മണിക്ക് മന്ത്രിസഭായോഗം ചേരും. യോഗത്തില്‍ ജോയിയുടെ കുടുംബത്തിന് സര്‍ക്കാര്‍ ഇന്ന് ധനസഹായം പ്രഖ്യാപിച്ചേക്കും. ധനസഹായമായി 10 ലക്ഷം രൂപ നല്‍കുമെന്നായിരുന്നു വാഗ്ദാനം. കൂടാതെ ജോയിയുടെ അമ്മയ്ക്ക് വീട് വെച്ചുനല്‍കാന്‍ നഗരസഭ സന്നദ്ധരാണ്. സര്‍ക്കാര്‍ അനുമതി ലഭിച്ചാല്‍ ഇതിനുള്ള നടപടികള്‍ തുടങ്ങിയേക്കും. അതേസമയം, തോട് വൃത്തിയാക്കാനുള്ള നടപടികള്‍ സ്വീകരിക്കാനായി മുഖ്യമന്ത്രി നാളെ യോഗം വിളിച്ചിട്ടുണ്ട്. മാലിന്യനീക്കം ആരുടെ ഉത്തരവാദിത്വം എന്ന തര്‍ക്കത്തിനിടെ നടക്കുന്ന […]

രോഗി ലിഫ്റ്റില്‍ കുടുങ്ങിയത് രണ്ട് ദിവസം ; സംഭവം പുറത്തറിഞ്ഞത് ലിഫ്റ്റ് ഓപ്പറേറ്റര്‍ എത്തിയപ്പോള്‍

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ രോഗി ലിഫ്റ്റില്‍ കുടുങ്ങിയത് രണ്ട് ദിവസം. സൂപ്രണ്ട് ഓഫീസിലെ ഒപി ബ്ലോക്കിലെ ലിഫ്റ്റിലാണ് കുടുങ്ങിയത്. തിരുവനന്തപുരം സ്വദേശി രവീന്ദ്രന്‍ നായരാണ് കഴിഞ്ഞ ദിവസം ലിഫ്റ്റില്‍ കുടുങ്ങിയത്.ശനിയാഴ്ച വൈകുന്നേരമായിരുന്നു രവീന്ദ്രന്‍ ലിഫ്റ്റില്‍ കുടുങ്ങിയത്.നടുവേദനയുടെ ചികിത്സയ്‌ക്കെത്തിയ രവീന്ദ്രന്‍ ലിഫ്റ്റില്‍ കുടുങ്ങുകയായിരുന്നു. ഇന്ന് രാവിലെ ലിഫ്റ്റ് ഓപ്പറേറ്റര്‍ എത്തിയപ്പോഴാണ് രവീന്ദ്രനെ കണ്ടത്. നിലവില്‍ രവീന്ദ്രന്‍ സുരക്ഷിതനാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ഇയാള്‍ അത്യാഹിത വിഭാഗത്തില്‍ നിരീക്ഷണത്തിലാണ്. Also Read ; പ്രതീക്ഷകള്‍ അറ്റു ; ജോയിയുടെ മൃതദേഹം കണ്ടെത്തി […]

പ്രതീക്ഷകള്‍ അറ്റു ; ജോയിയുടെ മൃതദേഹം കണ്ടെത്തി

തിരുവനന്തപുരം: പ്രതിക്ഷകള്‍ വിഫലമായി ആമയിഴഞ്ചാന്‍ തോട്ടില്‍ കാണാതായ ജോയിയുടെ മൃതദേഹം കണ്ടെത്തി. ജോയിക്കായുള്ള തിരച്ചില്‍ മൂന്നാം ദിവസവും പുരോഗമിക്കുന്നതിനിടെയാണ് തകരപ്പറമ്പ് കനാലില്‍ നിന്ന് മൃതദേഹം കണ്ടെത്തിയത്. ടണലിന് പുറത്തായിരുന്നു മൃതദേഹം ഉണ്ടായിരുന്നത്. റെയില്‍വേയില്‍ നിന്നുള്ള വെള്ളം ഒഴുകിയെത്തുന്നത് ഇവിടെയാണ്. Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. 46 മണിക്കൂര്‍ നീണ്ട തിരച്ചിലാണ് ഇപ്പോള്‍ വിഫലമായിരിക്കുന്നത്. ഫയര്‍ഫോഴ്‌സും മറ്റ് സന്നദ്ധ പ്രവര്‍ത്തകരും നടത്തിയ തിരച്ചില്‍ വിജയം കാണാതായതോടെ നാവിക സേനയുടെ മുങ്ങല്‍ വിദഗ്ധരുടെ […]

തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ കോളറ സ്ഥിരീകരിച്ചു; കാരുണ്യ ഹോസ്റ്റലിലെ പത്തു വയസുകാരന്‍ ചികിത്സയില്‍ , 10 പേര്‍ക്ക് രോഗലക്ഷണം

തിരുവനന്തപുരം: തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ കോളറ സ്ഥിരീകരിച്ചു. നെയ്യാറ്റിന്‍കരയിലെ ഭിന്നശേഷി ഹോസ്റ്റലിലെ പത്തു വയസുക്കാരനായ അന്തേവാസിക്കാണ് കോളറ സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം കോളറ ലക്ഷണങ്ങളോടെ ഹോസ്റ്റലിലെ 26കാരനായ അനു മരിച്ചിരുന്നു. എന്നാല്‍, അനുവിന് കോളറ സ്ഥിരീകരിക്കാനായിരുന്നില്ല. അനുവിന്റെ സ്രവ സാമ്പിള്‍ ഉള്‍പ്പെടെ പരിശോധിക്കാനാകാത്തതുകൊണ്ട് തന്നെ കോളറ സ്ഥിരീകരിക്കാനായില്ല. Also Read ; കേരളീയം  വീണ്ടും നടത്താനൊരുങ്ങി  സര്‍ക്കാര്‍ , പരിപാടി ഈ വര്‍ഷം ഡിസംബറില്‍ , സ്‌പോണ്‍സര്‍മാരെ കണ്ടെത്താന്‍ വകുപ്പുകള്‍ക്ക് നിര്‍ദേശം പത്തു വയസുകാരന് കോളറ സ്ഥിരീകരിച്ചതോടെ ഉറവിടം കണ്ടെത്താനുള്ള […]

ബൈക്കിലെത്തിയ രണ്ടംഗ സംഘം വീടിന് നേരെ ബോംബെറിഞ്ഞു ; രണ്ട് പേര്‍ക്ക് പരിക്ക്

തിരുവനന്തപുരം: തിരുവനന്തപുരം തുമ്പയില്‍ ബൈക്കിലെത്തിയ രണ്ടംഗ സംഘം വീടിനുനേരെ നാടന്‍ ബോംബെറിഞ്ഞു. തുമ്പ നെഹ്‌റു ജംഗ്ഷന് സമീപമാണ് സംഭവം. സംഭവത്തില്‍ വീടിന് മുന്നിലുണ്ടായിരുന്ന രണ്ടു പേര്‍ക്ക് പരിക്കേറ്റു. ഒരാളുടെ പരിക്ക് ഗുരുതരമാണ്. ബോംബെറിഞ്ഞതിന് പിന്നില്‍ ഗുണ്ടാ സംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയാണെന്നാണ് പോലീസ് സംശയിക്കുന്നത്. Also Read ; അസമിലെ വെള്ളപ്പൊക്കം; ഓടയില്‍ വീണ് കാണാതായ മൂന്ന് വയസ്സുകാരന് വേണ്ടി മൂന്നാംദിനവും തിരച്ചില്‍ തുടരുന്നു ഷമീര്‍ എന്നയാളുടെ വീട്ടിലേക്കാണ് ബോംബെറിഞ്ഞത്. ഷമീറിന്റെ സുഹൃത്തുക്കളായ അഖില്‍, വിവേക് എന്നിവര്‍ക്കാണ് പരിക്കേറ്റത്. സുഹൃത്തുക്കളായ […]