November 21, 2024

ശത്രുക്കള്‍ ഭയക്കും; ഫോക്‌സ് ന്യൂസ് അവതാരകന്‍ പീറ്റ് ഹെഗ്‌സെത് ഇനി ട്രംപിന്റെ പ്രതിരോധ സെക്രട്ടറി

വാഷിങ്ടണ്‍: ഫോക്‌സ് ന്യൂസ് അവതാരകനായ പീറ്റ് ഹെഗ്‌സെത്തിനെ തന്റെ പ്രതിരോധ സെക്രട്ടറിയായി തെരഞ്ഞെടുത്ത് നിയുക്ത യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. പ്രതിരോധ സെക്രട്ടറി നിയമനത്തിലെ പരമ്പരാഗതമായ കീഴ്വഴക്കങ്ങളെ കാറ്റില്‍പ്പറത്തിയാണ് ട്രംപ് പീറ്റിനെ നിയമിച്ചത്. ഇറാഖ്, അഫ്ഗാനിസ്ഥാന്‍ യുദ്ധങ്ങളില്‍ പങ്കെടുത്തിട്ടുള്ള പീറ്റിന്റെ അനുഭവജ്ഞാനം സൈന്യത്തിന് കരുത്താകുമെന്നാണ് ട്രംപ് പ്രസ്താവനയില്‍ പറഞ്ഞിരിക്കുന്നത്. കടുത്ത തീരുമാനങ്ങളെടുക്കുന്ന, മിടുക്കനായ വ്യക്തിയും യുഎസ് ആദ്യ നയത്തിന്റെ ശരിയായ വിശ്വാസിയുമാണ് പീറ്റ്. പീറ്റ് യുഎസ് പ്രതിരോധ സേനയുടെ തലപ്പത്തുള്ളപ്പോള്‍ ശത്രുക്കള്‍ ഭയക്കും. നമ്മുടെ സൈന്യം വീണ്ടും […]

ട്രംപിനെ കണ്ട് സ്വര്‍ണം വിരണ്ടു; ഇന്ന് പവന് കുറഞ്ഞത് 1320 രൂപ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില കുത്തനെ ഇടിഞ്ഞു. പവന് 1320 രൂപ കുറഞ്ഞതിനാല്‍ 57,600 രൂപയാണ് ഇന്നത്തെ വിപണി വില. ഗ്രാമിന് 165 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 7200 രൂപയായി. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 5930 രൂപയാണ്. നവംബര്‍ ഒന്നാം തീയതി മുതല്‍ സ്വര്‍ണവിലയില്‍ നേരിയ ഇടിവുണ്ടായിരുന്നു. നവംബര്‍ ആറിന് മാത്രമാണ് വര്‍ദ്ധനവ് ഉണ്ടായത്. അന്താരാഷ്ട്ര സ്വര്‍ണവില 80 ഡോളറോളം ഇടിഞ്ഞ് 2660 ഡോളറിലെത്തി. ഒക്ടോബര്‍ […]

ട്രംപിന് നേരെ വീണ്ടും ആക്രമണത്തിന് ശ്രമം

വാഷിംഗ്ടണ്‍: ഡൊണാള്‍ഡ് ട്രംപിന് നേരെ വീണ്ടും ആക്രമണത്തിന് ശ്രമം. ഫ്‌ലോറിഡയില്‍ ഗോള്‍ഫ് കളിക്കുന്നതിനിടെയാണ് അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായ ട്രംപിന് നേരെ ആക്രമണ ശ്രമമുണ്ടായത്. മറഞ്ഞിരുന്ന അക്രമിയെ വെടിവെയ്ക്കുന്നതിന് മുമ്പ് തന്നെ സീക്രറ്റ് സര്‍വീസ് കീഴ്‌പ്പെടുത്തുകയായിരുന്നു. അതേസമയം, താന്‍ സുരക്ഷിതനാണെന്നും ആര്‍ക്കും അപായമില്ലെന്നും ട്രംപ് വ്യക്തമാക്കി. Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച അക്രമിയെ സീക്രറ്റ് സര്‍വീസ് കീഴ്പ്പെടുത്തി കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. 58 വയസ്സുകാരനായ റയന്‍ വെസ്ലി റൗത്തിന്റെ […]

ട്രംപിന് നേരെ വെടിവെപ്പ്; ചെവിക്ക് പരിക്ക്, അക്രമി കൊല്ലപ്പെട്ടെന്ന് സൂചന

വാഷിങ്ടണ്‍ ഡിസി: അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപിന്റെ റാലിക്കിടെ വെടിവെപ്പ്. തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുന്നതിനിടെയാണ് വെടിവെപ്പുണ്ടായത്. ട്രംപിന്റെ വലതുചെവിക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. സുരക്ഷാ ഉദ്യോഗസ്ഥരെത്തി ഉടന്‍ തന്നെ ട്രംപിനെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റി. അക്രമി കൊല്ലപ്പെട്ടതായും വിവരമുണ്ട്. പ്രാദേശിക സമയം ശനിയാഴ്ച രാവിലെ പെന്‍സില്‍വാനിയയില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിക്കിടെയായിരുന്നു സംഭവം. വെടിവെച്ചതെന്ന് സംശയിക്കുന്ന ഒരാളും കാണികളില്‍ ഒരാളും മരിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. റാലിയില്‍ പങ്കെടുത്ത മറ്റൊരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റതായും വിവരമുണ്ട്. ട്രംപ് സുരക്ഷിതനാണെന്ന് […]

സ്വത്തുക്കളുടെ മൂല്യം പെരുപ്പിച്ചുകാട്ടി; 17.5 കോടി പിഴയടച്ച് ട്രംപ്

ന്യൂയോര്‍ക്ക്: സ്വത്തുക്കളുടെ മൂല്യം പെരുപ്പിച്ചു കാട്ടി ബാങ്കുകളെ കബളിപ്പിച്ചെന്ന സിവില്‍ തട്ടിപ്പ് കേസില്‍ 17.5 കോടി ഡോളര്‍ പിഴ കെട്ടിവച്ച് യു.എസ് മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ന്യൂയോര്‍ക്കില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ 46.4 കോടി ഡോളര്‍ പിഴയോ സ്വകാര്യ കമ്പനിയില്‍ നിന്നുള്ള ബോണ്ടോ കെട്ടിവയ്ക്കാനായിരുന്നു കോടതിയുടെ ഉത്തരവ്. എന്നാല്‍ ട്രംപ് സമര്‍പ്പിച്ച അപ്പീല്‍ പരിഗണിച്ച് കഴിഞ്ഞ ആഴ്ച ഇത് 17.5 കോടി ഡോളറാക്കി കുറയ്ക്കുകയായിരുന്നു. പത്ത് ദിവസത്തിനുള്ളില്‍ പിഴ അടച്ചില്ലെങ്കില്‍ ട്രംപ് ടവര്‍, ഫ്‌ലോറിഡയിലെ മാര്‍ […]

ഞാന്‍ തിരഞ്ഞെടുക്കപ്പെട്ടില്ലെങ്കില്‍ ഏറ്റവും കുറഞ്ഞത് രക്തച്ചൊരിച്ചിലാകും സംഭവിക്കാന്‍ പോകുന്നതെന്ന് ഡൊണാള്‍ഡ് ട്രംപ്

വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ താന്‍ വിജയിച്ചില്ലെങ്കില്‍ രക്തച്ചൊരിച്ചില്‍ ഉണ്ടാകുമെന്ന് മുന്നറിയിപ്പ് നല്‍കി ഡൊണാള്‍ഡ് ട്രംപ്. അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിനമായിരിക്കും വനംബറില്‍ നടക്കുന്ന തിരഞ്ഞെടുപ്പെന്നും അദ്ദേഹം വ്യക്തമാക്കി. റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയായി സ്ഥാനമുറപ്പിച്ച ശേഷം ഒഹിയോയില്‍ നടന്ന ഒരു റാലിയില്‍ സംസാരിക്കുകയായിരുന്നു ട്രംപ് അപ്പോഴാണ് ഇക്കാര്യം അദ്ദേഹം പറഞ്ഞത്. Also Read ; ലോക്‌സഭാ തെരഞ്ഞൈടുപ്പ് ഏപ്രില്‍ 19ന്; കേരളത്തില്‍ 26ന്, വോട്ടെണ്ണല്‍ ജൂണ്‍ നാലിന് എന്നാല്‍, എന്തിനെ സംബന്ധിച്ചാണ് ട്രംപിന്റെ രക്തച്ചൊരിച്ചില്‍ പരാമര്‍ശം എന്നത് വ്യക്തമല്ലെന്നും […]

അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിത്വം ഉറപ്പിച്ച് ട്രംപ്

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിത്വം ഉറപ്പിച്ച് ഡൊണള്‍ഡ് ട്രംപ്. മുന്‍ പ്രസിഡന്റ് കൂടിയായ ട്രംപ് ന്യൂഹാംഷെയര്‍ പ്രൈമറി തിരഞ്ഞെടുപ്പില്‍ വിജയിച്ചു. ഈ ജയത്തോടെ ഡൊണാള്‍ഡ് ട്രംപ് തന്നെ അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയാകുമെന്ന കാര്യത്തില്‍ തീരുമാനമായി. സ്ഥാനാര്‍ത്ഥിത്വ പ്രതീക്ഷകള്‍ സജീവമായി നിലനിര്‍ത്തിയ നിക്കി ഹേലി 46 ശതമാനത്തിലധികം വോട്ടുകളാണ് നേടിയത്. Also Read ; കെട്ടിടത്തില്‍ നിന്ന് താഴെവീണ് യുവതിക്ക് ദാരുണാന്ത്യം നിക്കി ഹേലിയ്ക്ക് ഇഷ്ടമുള്ളത് ചെയ്യട്ടെയെന്നും അവരുടെ സ്ഥാനാര്‍ത്ഥിത്വം കാര്യമാക്കുന്നില്ല എന്നും ആയിരുന്നു വോട്ടെടുപ്പിന് […]