February 4, 2026

നിയമസഭാ സമ്മേളനത്തിന് തുടക്കം; കവാടത്തില്‍ സത്യാഗ്രഹവുമായി കോണ്‍ഗ്രസ്

തിരുവനന്തപുരം: നിയമസഭാ സമ്മേളനം വീണ്ടും പുനരാരംഭിച്ചു. സഭയില്‍ സ്വര്‍ണക്കൊള്ള വിഷയം ഉന്നയിച്ചാണ് പ്രതിപക്ഷ നേതാവ് സംസാരിച്ച് തുടങ്ങിയത്. അന്വേശഷണ സംഘത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെടലെന്ന് ആരോപിച്ച് പ്രതിപക്ഷം സഭാ കവാടത്തില്‍ സത്യാഗ്രഹം ഇരിക്കുമെന്ന് വ്യക്തമാക്കി. സഭാ നടപടികളുമായി സഹകരിക്കുമെന്നും പ്രതിപക്ഷ നേതാവ് വിശദമാക്കി. Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ… ദേവസ്വം മന്ത്രി രാജി വെയ്ക്കണമെന്ന ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുകയാണ് പ്രതിപക്ഷം. രണ്ട് എംഎല്‍എമാര്‍ സഭാ കവാടത്തില്‍ സത്യഗ്രഹം ഇരിക്കും. നജീബ് കാന്തപുരം, […]

പോയവര്‍ക്ക് മടങ്ങി വരാം; കേരള കോണ്‍ഗ്രസിനെ (എം) ക്ഷണിച്ച് കോണ്‍ഗ്രസ്

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടിയതിന് പിന്നാലെ മുന്നണി വിട്ടവരെ തിരികെ പാര്‍ട്ടിയിലേക്ക് വിളിച്ച് കോണ്‍ഗ്രസ്. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് ഉള്‍പ്പെടെയുള്ള നേതാക്കളുടെ പ്രതികരണത്തിലാണ് കേരള കോണ്‍ഗ്രസ് എമ്മിനെ ഉള്‍പ്പെടെ പരാമര്‍ശിക്കുന്നത്. Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ… യുഡിഎഫ് വിട്ട് പോയവര്‍ തിരിച്ച് വരണമോ എന്ന് ചിന്തിക്കേണ്ട സമയമാണ്. തീരുമാനം എടുക്കേണ്ടത് കേരള കോണ്‍ഗ്രസ് എം ആണെന്നുള്ള സൂചനയാണ് കെപിസിസി പ്രസിഡന്റ് നല്‍കിയത്. പിവി അന്‍വറിനെ മുന്നണിയില്‍ […]

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ കേസ്; യുവതിക്ക് നല്‍കിയത് അപകടകരമായ മരുന്നുകള്‍, കുരുക്കായി ഡോക്ടര്‍മാരുടെ മൊഴി

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെയുള്ള കേസില്‍ ഡോക്ടര്‍മാരുടെ മൊഴിയെടുത്ത് പൊലീസ്. ഗര്‍ഭഛിദ്രത്തിനായി യുവതിക്ക് നല്‍കിയത് അപകടകരമായ മരുന്നുകളെന്ന് ഡോക്ടര്‍മാര്‍ മൊഴി നല്‍കി. രണ്ടാം മാസത്തിലാണ് ഗര്‍ഭഛിദ്രം നടത്തിയത്. മെയ് 30നാണ് യുവതി മരുന്ന് കഴിച്ചത്. പൊലീസ് ആശുപത്രി രേഖകള്‍ പരിശോധിച്ചു. ഗര്‍ഭഛിദ്രത്തിന് ശേഷം യുവതി മാനസികമായി തളര്‍ന്നു. വൈദ്യപരിശോധനയുടെ രേഖകള്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ… മരുന്ന് കഴിച്ച ശേഷം ഗുരുതര രക്തസ്രാവമുണ്ടായെന്നും ചികിത്സാ രേഖകളില്‍ പറയുന്നുണ്ട്. […]

എസ് ഐ ആര്‍ നടപടികള്‍ സ്റ്റേ ചെയ്യണം; ചാണ്ടി ഉമ്മന്‍ സുപ്രീംകോടതിയില്‍

ന്യൂഡല്‍ഹി: കേരളത്തിലെ എസ്‌ഐആര്‍ നടപടികള്‍ ഉടന്‍ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് എസ്‌ഐആറിനെതിരെ ചാണ്ടി ഉമ്മന്‍ എംഎല്‍എ സുപ്രീംകോടതിയില്‍. കേസില്‍ കക്ഷി ചേരാന്‍ സുപ്രീംകോടതിയില്‍ അപേക്ഷ നല്‍കി. Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ… എസ്‌ഐആറിനെതിരായ ഹര്‍ജി സുപ്രീംകോടതി പരിഗണിക്കുന്നതിന് മുമ്പ് എന്യൂമേറഷന്‍ ഫോം സ്വീകരിക്കല്‍ പൂര്‍ത്തിയാക്കണമെന്ന തിടുക്കമില്ലെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

ഊര്‍ജം തിരിച്ചുപിടിക്കാനൊരുങ്ങി കോണ്‍ഗ്രസ് കേരളഘടകം; 25177 പുതിയ കമ്മിറ്റികള്‍

കോഴിക്കോട്: മൂന്ന് നിയമസഭാ തെരഞ്ഞെടുപ്പുകളിലേറ്റ തിരിച്ചടി ചര്‍ച്ചയാകുന്നതിനിടെ പാര്‍ട്ടിയുടെ ഊര്‍ജം തിരിച്ചുപിടിക്കാന്‍ ശ്രമമാരംഭിച്ച് കോണ്‍ഗ്രസ് കേരളഘടകം. ഇതിന്റെ ഭാഗമായി ബൂത്തടിസ്ഥാനത്തില്‍ അടിയന്തരമായി കോണ്‍ഗ്രസ് ബൂത്ത് കമ്മിറ്റികള്‍ പുനഃസംഘടിപ്പിക്കാനാണ് നിര്‍ദേശം. Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. പതിമൂന്ന് പ്രവര്‍ത്തകര്‍ ചേര്‍ന്നാണ് ബൂത്ത് കമ്മിറ്റി രൂപവല്‍കരിക്കുക. പ്രസിഡന്റ്, വനിത ഉള്‍പ്പെടെ രണ്ട് വൈസ് പ്രസിഡന്റ്, ട്രഷറര്‍, രണ്ട് വനിതകള്‍ ഉള്‍പ്പെടെ അഞ്ച് എക്‌സിക്യുട്ടീവ് അംഗങ്ങള്‍, മൂന്ന് ഡിജിറ്റല്‍ മീഡിയ ടാസ്സ് ഫോഴ്സ് അംഗങ്ങള്‍ […]