• India

ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍. ബിന്ദുവുമായി വീഡിയോകോളിലൂടെ സംസാരിച്ച് ഉമാ തോമസ് എംഎല്‍എ

കൊച്ചി: ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍. ബിന്ദുവുമായി വീഡിയോകോളിലൂടെ സംസാരിച്ച് ഉമാ തോമസ് എംഎല്‍എ. ‘മിനിസ്റ്ററേ… ഇപ്പൊ കുറച്ചു ആശ്വാസൊണ്ട്.., വരുന്ന അസംബ്ലി സെഷനില്‍ ചിലപ്പോ ഉണ്ടാവില്ല, മിനിസ്റ്റര്‍ വന്നതില്‍ സന്തോഷം’ എന്നാണ് ഉമാ തോമസ് വീഡിയോ കോളിലൂടെ പറഞ്ഞത്. തൃക്കാക്കര നഗരസഭ ചെയര്‍പേഴ്‌സണ്‍ രാധാമണി പിള്ള, മറ്റ് സഹപ്രവര്‍ത്തകര്‍ എന്നിവരുമായും ആശുപത്രി മുറിയില്‍ നിന്നും ഉമാ തോമസ് വീഡിയോ കോളിലൂടെ സംസാരിച്ചു. Also Read; ‘വേണ്ടി വന്നാല്‍ ജാമ്യം ക്യാന്‍സല്‍ ചെയ്യും, ബോബി ചെമ്മണ്ണൂര്‍ നാടകം കളിക്കരുത്’: […]

സ്റ്റേഡിയം അപകടം ; ഓസ്‌കാര്‍ ഇന്റര്‍നാഷണല്‍ ഇവന്റ്‌സ് ഉടമ പി എസ് ജിനീഷ് കുമാര്‍ കസ്റ്റഡിയില്‍

കൊച്ചി: കലൂര്‍ സ്റ്റേഡിയത്തിലെ നൃത്ത പരിപാടിക്കിടെ ഉമ തോമസ് എംഎല്‍എയ്ക്ക് വീണ് പരുക്കേറ്റ സംഭവത്തില്‍ ഓസ്‌കാര്‍ ഇന്റര്‍നാഷണല്‍ ഇവന്റ്‌സ് ഉടമായ പി എസ് ജിനീഷ് കുമാര്‍ കസ്റ്റഡിയില്‍. തൃശ്ശൂരില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. ജിനീഷിനെ പാലാരിവട്ടം പോലീസ് സ്റ്റേഷനില്‍ എത്തിച്ചു. മെഡിക്കല്‍ പരിശോധനയ്ക്ക് ശേഷം അറസ്റ്റ് രേഖപ്പെടുത്താനാണ് പോലീസിന്റെ തീരുമാനം. അപകടത്തിന് പിന്നാലെ ഹൈക്കോടതി നിര്‍ദ്ദേശിച്ചിട്ടും ജിനീഷ് അന്വേഷണ സംഘത്തിന് മുന്‍പില്‍ ഹാജരായിരുന്നില്ല. Also Read ; പുഷ്പ 2 പ്രീമിയര്‍ ഷോയ്ക്കിടെയുണ്ടായ അപകടം; പരുക്കേറ്റ ശ്രീതേജിനെ കണ്ട് […]

‘വാരിക്കൂട്ടണം എല്ലാം, ശ്രദ്ധിക്കണം ‘; എഴുനേറ്റിരുന്ന് എഴുതി ഉമ തോമസ് എംഎല്‍എ

കൊച്ചി : ഉമ തോമസിന്റെ ആരോഗ്യനിലയില്‍ പുരോഗതി.ചികിത്സയോട് നന്നായി പ്രതികരിച്ച് തുടങ്ങിയെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. കൈക്കാലുകള്‍ അനക്കുകയും എഴുനേറ്റിരിക്കുകയും ചെയ്‌തെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. എംഎല്‍എ ബന്ധുക്കളുമായി സംസാരിച്ചെന്നും എക്‌സര്‍സൈസിന്റെ ഭാഗമായി പേപ്പറില്‍ എഴുതിയതായും റിനായ് മെഡിസിറ്റി അധികൃതര്‍ അറിയിച്ചു.വീടിന്റെ അറ്റകുറ്റപ്പണി സംബന്ധിച്ച് ഉമതോമസ് കുടുംബാംഗങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. ‘വാരിക്കൂട്ടണം എല്ലാ സാധനങ്ങളും’ എന്നാണ് ഉമതോമസ് എഴുതിയത്. Also Read ; അപകടം നടന്നിട്ട് ഉമ തോമസിനെ ഒന്ന് കാണാന്‍ പോലും ദിവ്യ ഉണ്ണി തയ്യാറായില്ല ; വിമര്‍ശിച്ച് നടി […]

ഉമ തോമസ് എംഎല്‍എ തീവ്രപരിചരണ വിഭാഗത്തില്‍ വെന്റിലേറ്ററില്‍ തുടരുന്നു

കൊച്ചി : കലൂര്‍ സ്‌റ്റേഡിയത്തിലെ നൃത്ത പരിപാടിക്കിടെ വീണ് പരിക്കേറ്റ ഉമ തോമസ് എംഎല്‍എ ഇപ്പോഴും തീവ്ര പരിചരണ വിഭാഗത്തില്‍ വെന്റിലേറ്ററില്‍ തുടരുകയാണ്. അതേസമയം ഉമ തോമസിന്റെ ആരോഗ്യസ്ഥിതിയെ കുറിച്ച് നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.എന്നാല്‍ ആരോഗ്യസ്ഥിതി വിലയിരുത്തിയ ശേഷം മാത്രമേ വെന്റിലേറ്ററില്‍ നിന്ന് മാറ്റുന്നതിനെ കുറിച്ച് ആലോചിക്കുള്ളൂ എന്ന നിലപാടിലാണ് ഡോക്ടര്‍മാരുടെ സംഘം. Also Read ; കലാപൂരത്തിനൊരുങ്ങി തലസ്ഥാനം ; 25 വേദികളിലായി 249 മത്സരയിനങ്ങള്‍ അതേസമയം ഗിന്നസ് റിക്കാര്‍ഡിന്റെ പേരില്‍ നടന്ന കൊച്ചിയിലെ […]

ഉമ തോമസ് എംഎല്‍എയ്ക്ക് അപകടം സംഭവിച്ച ദൃശ്യങ്ങള്‍ പുറത്ത് ; സംഘാടകരുടെ ഭാഗത്ത് വന്‍ വീഴ്ചയെന്ന് വ്യക്തം

കൊച്ചി: കലൂരിലെ നൃത്ത പരിപാടിക്കിടെ ഉമ തോമസ് എംഎല്‍എ വീണ് പരിക്കേറ്റ സംഭവത്തില്‍ അപകട ദൃശ്യങ്ങള്‍ പുറത്ത്. സമൂഹമാധ്യമങ്ങളില്‍ വൈറലായ ദൃശ്യങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നത് വേദിയില്‍ സ്ഥലമില്ലായിരുന്നുവെന്ന് തന്നെയാണ്. ഉമ തോമസ് എംഎല്‍എ പിന്‍നിരയില്‍ നിന്ന് മുന്‍നിരയിലേക്ക് വരുന്നതും ആദ്യം ഒരു കസേരയിലിരുന്ന ശേഷം പിന്നീട് മാറിയിരിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. അത്തരത്തില്‍ മാറി ഇരിക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് താഴേക്ക് വീഴുന്നത്. മന്ത്രി സജി ചെറിയാനും എഡിജിപിയും ഉള്‍പ്പെടെ വേദിയിലുണ്ടായിരുന്നു. ഇവരെല്ലാം നോക്കി നില്‍ക്കെയാണ് അപകടം ഉണ്ടായത്. അപകട ദൃശ്യങ്ങള്‍ പുറത്തു […]

പുതുവര്‍ഷത്തിലെ സന്തോഷ വാര്‍ത്ത; ഉമ തോമസ് ശരീരം ചലിപ്പിച്ചു

കൊച്ചി: കലൂര്‍ സ്റ്റേഡിയത്തിലെ താല്‍ക്കാലിക ഗാലറിയില്‍നിന്ന് വീണ് ഗുരുതര പരിക്കേറ്റ ഉമ തോമസ് എം.എല്‍.എയുടെ ആരോഗ്യ നിലയില്‍ പുരോഗതി. ഇന്നലെ കൈകാലുകള്‍ മാത്രം ചലിപ്പിച്ച എം.എല്‍.എ ഇന്ന് ശരീരമൊക്കെ ചലിപ്പിച്ചതായി അവരുടെ ഫേസ്ബുക്ക് പേജിലൂടെ അഡ്മിന്‍ ടീം അറിയിച്ചു. ‘പുതുവത്സരത്തിലെ സന്തോഷ വാര്‍ത്ത’ എന്ന കുറിപ്പിലാണ് സെഡേഷനും വെന്റിലേറ്റര്‍ സപ്പോര്‍ട്ടും കുറച്ചുവരുന്നതായും ഇവര്‍ അറിയിച്ചത്. എല്ലാവര്‍ക്കും പുതുവത്സരാശംസകള്‍ നേര്‍ന്നിട്ടുണ്ടെന്നും പ്രാര്‍ത്ഥനകള്‍ തുടരണമെന്നും കുറിപ്പിലുണ്ട്. Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

കലൂരിലെ നൃത്ത പരിപാടിക്ക് കോര്‍പ്പറേഷന്റെ ഒരനുമതിയും വാങ്ങിച്ചിട്ടില്ല, ചില്ലിക്കാശ് വിനോദ നികുതി അടച്ചിട്ടില്ല : മേയര്‍ എം.അനില്‍ കുമാര്‍

എറണാകുളം: കലൂര്‍ സ്റ്റേഡിയത്തിലെ നൃത്ത പരിപാടിക്കിടെ എംഎല്‍എ ഉമ തോമസിന് പരുക്കേറ്റ സംഭവത്തില്‍ പരിപാടിയുടെ സംഘാടകര്‍ക്കെതിരെ കൊച്ചി മേയര്‍ എം.അനില്‍ കുമാര്‍ രംഗത്ത്. പരിപാടിയുടേത് മര്യാദയില്ലാത്ത സംഘാടനമെന്ന് പറഞ്ഞ മേയര്‍ തന്നെ സംഘാടകര്‍ തലേ ദിവസം മാത്രമാണ് ക്ഷണിച്ചതെന്നും അപ്പോള്‍ തന്നെ വരില്ല എന്ന് പറഞ്ഞിരുന്നെന്നും  വ്യക്തമാക്കി. Also Read ; പാചക വാതക വില മുതല്‍ മൊബൈല്‍ ഡാറ്റ നിരക്കുകള്‍ വരെ; അടിമുടി മാറ്റങ്ങളുമായി 2025 ജിസിഡിഎ ചെയര്‍മാനും പരിപാടിക്ക് വിളിച്ചിരുന്നു എന്നിട്ടും പോയില്ലെന്നും മേയര്‍ പറഞ്ഞു. […]

ഉമ തോമസ് എംഎല്‍എ വെന്റിലേറ്ററില്‍ തുടരും ; ശ്വാസകോശത്തിലെ ചതവുകള്‍ ഗുരുതരം

കൊച്ചി: കലൂര്‍ സ്‌റ്റേഡിയത്തിലെ പരിപാടിക്കിടെ ഗാലറിയില്‍ നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ ഉമ തോമസ് എംഎല്‍എ വെന്റിലേറ്ററില്‍ തുടരുമെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍. നിലവില്‍ എംഎല്‍എ അപകട നില തരണം ചെയ്തുവെന്ന് പറയാറായിട്ടില്ലെങ്കിലും നേരത്തെയുണ്ടായിരുന്നതില്‍ നിന്ന് കാര്യമായ മാറ്റമുണ്ടെന്നും മെഡിക്കല്‍ സംഘം പറഞ്ഞു. Also Read ; ‘തമിഴ്‌നാടിന്റെ സഹോദരിമാര്‍ക്ക്, എന്നും കൂടെയുണ്ടാകും ‘; വിദ്യാര്‍ത്ഥിനികള്‍ക്ക് കത്തുമായി നടന്‍ വിജയ് ഇന്ന് രാവിലെ നടത്തിയ സിടി സ്‌കാന്‍ പരിശോധനയില്‍ തലയുടെ പരിക്കിന്റെ അവസ്ഥ കൂടുതല്‍ ഗുരുതരമായിട്ടില്ലെന്ന് റിനെ മെഡിസിറ്റി പുറത്തിറക്കിയ […]

ഉമ തോമസിന്റെ അപകടം ; പരിപാടിയുടെ സംഘാടകര്‍ക്കും പൊതുമരാമത്തിനുമെതിരെ ഫയര്‍ഫോഴ്‌സിന്റെ റിപ്പോര്‍ട്ട്

കൊച്ചി: കൊച്ചി കലൂര്‍ സ്‌റ്റേഡിയത്തില്‍ നടന്ന ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡിനായുള്ള നൃത്ത പരിപാടിക്കിടെ എംഎല്‍എ ഉമ തോമസിനുണ്ടായ അപകടത്തില്‍ പരിപാടിയുടെ സംഘാടകര്‍ക്കും പൊതുമരാമത്ത് വകുപ്പിനുമെതിരെ ഫയര്‍ഫോഴ്‌സിന്റെ പ്രാഥമിക റിപ്പോര്‍ട്ട്. ജില്ലാ ഫയര്‍ ഓഫീസര്‍ക്ക് കിട്ടിയ റിപ്പോര്‍ട്ട് ഇന്ന് ഫയര്‍ഫോഴ്സ് മേധാവിക്ക് കൈമാറും. മന്ത്രിമാര്‍ ഉള്‍പ്പെടെ പങ്കെടുത്ത വേദിയില്‍ പ്രാഥമിക സുരക്ഷാ ക്രമീകരണങ്ങള്‍ പോലും ഉണ്ടായിരുന്നില്ലെന്ന് റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു. Also Read ; അമര്‍ ഇലാഹിക്ക് കണ്ണീരോടെ വിട നല്‍കി നാട് ; കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട യുവാവിന്റെ മൃതദേഹം […]