മഞ്ചേരി ഗവ. ബോയ്‌സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ഏഴാംക്ലാസുകാരി ജന്നത്തിന് ഇനി പാന്റും ഷര്‍ട്ടുമിട്ട് സ്‌കൂളില്‍ പോകാം
മഞ്ചേരി: മഞ്ചേരി ഗവ. ബോയ്‌സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ഏഴാംക്ലാസുകാരി ജന്നത്ത് സമരവീരയ്ക്ക് ഇനി പാന്റും ഷര്‍ട്ടുമിട്ട് സ്‌കൂളില്‍ പോകാം. പി.ടി.എ നിശ്ചയിച്ച യൂണിഫോം തന്നെ ധരിക്കണമെന്ന സ്‌കൂള്‍ അധികൃതരുടെ നിലപാട് തിരുത്തി വിദ്യാഭ്യാസ വകുപ്പ് കഴിഞ്ഞ ദിവസം പ്രത്യേക ഉത്തരവിറക്കുകയായിരുന്നു. ആണ്‍കുട്ടികള്‍ക്ക് പാന്റും ഷര്‍ട്ടും പെണ്‍കുട്ടികള്‍ക്ക് ചുരിദാറും പാന്റും ഓവര്‍കോട്ടുമാണ് സ്‌കൂളിലെ യൂണിഫോം. സ്ലിറ്റ് ഇല്ലാത്ത സല്‍വാര്‍ ടോപ്പ് ധരിക്കുന്നതുവഴി തന്റെ മകള്‍ക്ക് ബസില്‍ കയറാനോ സ്വതന്ത്ര ചലനത്തിനോ സാധിക്കുന്നില്ലെന്നും ഓവര്‍കോട്ടിടുന്നത് ചൂടുകാലത്ത് ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നും ചൂണ്ടിക്കാട്ടി രക്ഷിതാവ് […]