October 17, 2025

ഒടുവില്‍ വി സി മോഹനന്‍ കുന്നുമ്മല്‍ കേരള സര്‍വകലാശാലയിലെത്തി: തടയാതെ എസ് എഫ് ഐ

തിരുവനന്തപുരം: കേരളാ സര്‍വകലാശാല വൈസ് ചാന്‍സലര്‍ മോഹനന്‍ കുന്നുമ്മല്‍ സര്‍വകലാശാലയിലെത്തി. വന്‍ പോലീസ് സന്നാഹത്തിനു നടുവിലാണ് വി സി സര്‍വകലാശാലയിലെത്തിയത്. എസ്എഫ്‌ഐ പ്രതിഷേധത്തെ തുടര്‍ന്ന് സര്‍വകലാശാലയില്‍ വരാതെ വിട്ടുനില്‍ക്കുകയായിരുന്നു വി സി മോഹനന്‍ കുന്നുമ്മല്‍. വി സി വന്നാല്‍ തടയുമെന്ന് നേരത്തെ എസ്എഫ്ഐ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇന്ന് പ്രതിഷേധമൊന്നും ഉണ്ടായില്ല. വിദ്യാര്‍ത്ഥികളുടെ സര്‍ട്ടിഫിക്കറ്റുകള്‍ ഒപ്പിടാന്‍ വന്ന വി സിയെ തടയേണ്ടതില്ലെന്നും ഈ ഘട്ടത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കൊപ്പം നില്‍ക്കണമെന്നുമാണ് വിഷയത്തില്‍ എസ്എഫ്‌ഐ സ്വീകരിച്ചിരിക്കുന്ന നിലപാട്. Also Read; ഉമ്മന്‍ ചാണ്ടിയുടെ പേരിലുള്ള […]

താത്ക്കാലിക വിസി നിയമനത്തില്‍ അപ്പീല്‍ നല്‍കാന്‍ ഗവര്‍ണര്‍

തിരുവനന്തപുരം: താത്ക്കാലിക വിസി നിയമനത്തില്‍ അപ്പീല്‍ നല്‍കാന്‍ ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍. അനുകൂല വിധി ലഭിക്കുമെന്നാണ് നിയമോപദേശം. നാളെ സുപ്രീംകോടതിയെ സമീപിക്കാനാണ് ശ്രമം. തീരുമാനം വരുന്നത് വരെ സാങ്കേതിക, ഡിജിറ്റല്‍ സര്‍വകലാശാലകളില്‍ വിസിമാരെ നിയമിക്കില്ല. ഗവര്‍ണര്‍ നിയമിച്ച രണ്ട് താത്ക്കാലിക വിസിമാരുടെ നിയമനം ഹൈക്കോടതി റദ്ദാക്കിയിരുന്നു. സിംഗിള്‍ ബെഞ്ചും ഡിവിഷന്‍ ബെഞ്ചും നിയമനം തള്ളിയ സാഹചര്യത്തില്‍ അപ്പീല്‍ വേണ്ടെന്നായിരുന്നു ആദ്യ തീരുമാനം. പിന്നീടാണ് നിയമോപദേശം തേടാന്‍ തീരുമാനിച്ചത്. Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് […]

‘കുലപതി ഇനി കുലഗുരു ‘ ; സര്‍വകലാശാല വൈസ് ചാന്‍സിലര്‍ പേര് മാറ്റത്തിന് മന്ത്രിസഭാ അംഗീകാരം

ഭോപ്പാല്‍: മധ്യപ്രദേശില്‍ സര്‍വകലാശാല വൈസ് ചാന്‍സിലര്‍മാര്‍ ഇനി മുതല്‍ കുലഗുരു എന്നറിയപ്പെടും. ഇത്തരമൊരു പേര് മാറ്റത്തിന് മോഹന്‍ യാദവ് നേതൃത്വം നല്‍കുന്ന ബിജെപി സര്‍ക്കാരും അംഗീകാരം നല്‍കി.രാജ്യത്തിന്റെ സംസ്‌കാരവുമായും ഗുരുപരമ്പര പാരമ്പര്യവുമായും ബന്ധപ്പെടുത്തുന്നതാണ് ഈ പേരുമാറ്റമെന്ന് മുഖ്യമന്ത്രി മോഹന്‍ യാദവ് അഭിപ്രായപ്പെട്ടു. Also Read ; മഞ്ഞുമ്മല്‍ ബോയ്‌സിന് പിന്നാലെ ആര്‍ഡിഎക്‌സ് സിനിമ നിര്‍മാതാക്കള്‍ക്കെതിരെ സാമ്പത്തിക തട്ടിപ്പ് പരാതി; ‘വാഗ്ദാനം ചെയ്ത ലാഭവിഹിതം നല്‍കിയില്ല’ ഈ മാസം ഗുരുപൂര്‍ണിമ ആഘോഷിക്കുന്നതിനാല്‍ സര്‍വകലാശാലാ വൈസ് ചാന്‍സലര്‍മാരെ കുലഗുരു എന്ന് വിശേഷിപ്പിക്കാന്‍ […]