വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ ലാപ്‌ടോപ്പെന്ന് വാഗ്ദാനം; തട്ടിപ്പില്‍ വീഴരുതെന്ന് ശിവന്‍കുട്ടി

തൃശ്ശൂര്‍: പൊതുവിദ്യാഭ്യാസ വകുപ്പ് വിദ്യാര്‍ഥികള്‍ക്ക് സൗജന്യമായി ലാപ്‌ടോപ്പ് നല്‍കുന്നുവെന്ന വാഗ്ദാനവുമായി വ്യാജന്മാര്‍ രംഗത്ത്. സര്‍ക്കാരിന്റെ മുദ്രയുപയോഗിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് എന്ന വിന്‍ഡോ നിര്‍മിച്ച അതിലൂടെയാണ് തട്ടിപ്പ് നടത്തുന്നത്. സ്‌കൂള്‍ ഗ്രൂപ്പുകളിലൂടെയും മറ്റും ഇതിന്റെ ലിങ്ക് വ്യാപകമായി പ്രചരിച്ചതിന് പിന്നാലെയാണ് ഇതിനെതിരെ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടത്. രണ്ടോ മൂന്നോ ദിവസങ്ങള്‍ക്കിടെ വ്യാപക പ്രചാരണമാണ് ഇതിന് ലഭിച്ചത്. ലിങ്ക് ക്ലിക്ക് ചെയ്യുന്ന ഉടനെ പൊതുവിദ്യാഭ്യാസ വകുപ്പ് എന്നെഴുതിയ വിന്‍ഡോ തുറന്നുവരും. പേര്, വിദ്യാഭ്യാസ യോഗ്യത, പ്രായം, […]

സംസ്ഥാനത്ത് നഴ്സറി സ്‌കൂളുകള്‍ക്ക് നിയന്ത്രണം കൊണ്ടുവരും: മന്ത്രി വി ശിവന്‍കുട്ടി

തിരുവനന്തപുരം: സംസ്ഥാനത്തെ നഴ്സറി സ്‌കൂളുകള്‍ക്ക് നിയന്ത്രണം കൊണ്ടുവരാന്‍ വിദ്യാഭ്യാസ വകുപ്പ്. ആര്‍ക്കും ഒരു വീടെടുത്ത് സ്‌കൂള്‍ തുടങ്ങാവുന്ന അവസ്ഥയാണ് ഇപ്പോള്‍ ഉള്ളതെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. ഈ സ്‌കൂളുകളില്‍ അവര്‍ എന്താണ് പഠിപ്പിക്കുന്നതെന്ന് പോലും അറിയില്ലെന്നും അത്തരം സ്‌കൂളുകളെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ശിവന്‍കുട്ടി പറഞ്ഞു. Also Read; മാസപ്പടി കേസില്‍ നിര്‍ണായക നീക്കം; മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന്റെ മൊഴിയെടുത്തു സിലബസില്‍ നിയന്ത്രണം കൊണ്ടുവരും. അഞ്ച് ലക്ഷം രൂപ വരെ കാപ്പിറ്റേഷന്‍ വാങ്ങുന്ന […]

മുഖ്യമന്ത്രിക്ക് നേരെ പാഞ്ഞടുത്ത അന്‍വറിന്റെ ഒളിയമ്പുകളെ നേരിടാന്‍ പാര്‍ട്ടി ; തീരുമാനം ഇന്നറിയാം…

തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ അതിരൂക്ഷമായി ആഞ്ഞടിച്ച പി വി അന്‍വര്‍ എംഎല്‍എയെ നേരിടാനൊരുങ്ങി പാര്‍ട്ടി. പാര്‍ട്ടി അച്ചടക്കനടപടിക്ക് പരിമിതി ഉണ്ടെങ്കിലും അന്‍വറുമായുള്ള ബന്ധം അവസാനിപ്പിച്ച് ശക്തമായി തിരിച്ചടിക്കാനാണ് പാര്‍ട്ടിയുടെ തീരുമാനം. അതേസമയം എംഎല്‍എ സ്ഥാനം രാജിവെക്കാതെ രണ്ടും കല്‍പിച്ചുള്ള പോരിനാണ് അന്‍വറിന്റെ ശ്രമം. ഇന്നലത്തെ വാര്‍ത്താസമ്മേളനത്തിന് പിന്നാലെ അന്‍വറിനെ പൂര്‍ണമായി തള്ളി കൊണ്ടായിരുന്നു സിപിഎം നേതാക്കളുടെ പ്രതികരണങ്ങള്‍. പാര്‍ട്ടി ശത്രുക്കളുടെ കയ്യിലെ പാവയായി അന്‍വര്‍ മാറിയെന്ന് പി ജയരാജന്‍ പ്രതികരിച്ചു. വലതുപക്ഷത്തിന്റെ കയ്യിലെ കോടാലിക്കയ്യായി അന്‍വര്‍ മാറിയെന്ന് എം […]

സ്‌കൂളുകളിലെ പിടിഎകളുടെ പ്രവര്‍ത്തനത്തിന് പുതിയ മാര്‍ഗരേഖ; ഫണ്ട് പിരിക്കുന്നത് നിയന്ത്രിക്കും: ‘വടിയെടുത്ത്’ മന്ത്രി വി.ശിവന്‍കുട്ടി

തിരുവനന്തപുരം: സ്‌കൂളുകളിലെ പിടിഎകളുടെ പ്രവര്‍ത്തനം സംബന്ധിച്ച് പുതുക്കിയ മാര്‍ഗരേഖ ഇറക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി. പ്രധാന അധ്യാപകരെ നോക്കുകുത്തികളാക്കി പിടിഎ ഭാരവാഹികള്‍ സ്‌കൂള്‍ ഭരിക്കുന്ന സ്ഥിതി അനുവദിക്കാനാവില്ലെന്നും മന്ത്രി വി.ശിവന്‍കുട്ടി പറഞ്ഞു. Also Read; ബിഹാറില്‍ വീണ്ടുമൊരു പാലം കൂടി തകര്‍ന്നുവീണു; 15 ദിവസത്തിനുള്ളില്‍ വീഴുന്ന ഏഴാമത്തെ അപകടം ”പ്രവൃത്തിസമയങ്ങളില്‍ അവര്‍ സ്‌കൂളില്‍ വരേണ്ടതില്ല. ചില സ്ഥലങ്ങളില്‍ പിടിഎ നന്നായി പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍ ചിലയിടത്ത് പലരും വര്‍ഷങ്ങളായി പിടിഎ പ്രസിഡന്റ്ുമാരായി തുടരുന്ന സ്ഥിതിയാണ്. അവരെയൊക്കെ ഒഴിവാക്കും. ഇത്തരക്കാര്‍ […]

‘ഫൈവ് സ്റ്റാര്‍ ഹോട്ടലാണെന്ന് തെറ്റിദ്ധരിച്ച് സ്‌കൂളില്‍ എത്തുന്നു’;മന്ത്രി വി ശിവന്‍ കുട്ടി

ഫൈവ്സ്റ്റാര്‍ ഹോട്ടല്‍ ആണോയെന്ന് കരുതി ആളുകള്‍ സ്‌കൂളുകളിലേക്ക് കയറിച്ചെല്ലുന്നുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍ കുട്ടി. തൃശൂര്‍ ചേലക്കരയില്‍ നവകേരള സദസ്സില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. അടുത്ത ലക്ഷ്യം കുട്ടികളുടെ പഠനനിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുകയാണെന്നും മന്ത്രി പറഞ്ഞു. കേരളം അയ്യായിരം കോടി രൂപയാണ് വിദ്യാലയങ്ങള്‍ക്കുവേണ്ടി മുടക്കിയത്. ഇവിടെ ഇരിക്കുന്ന പ്രായം ചെന്നവര്‍ക്കു തോന്നുന്നുണ്ട് ഒന്ന് കൂടി സ്‌കൂളില്‍ പോയി പഠിച്ചാലോ എന്ന്. പലരും കുടുംബശ്രീയുടെ ആള്‍ക്കാര്‍ പോലും സ്‌കൂളില്‍ പോകുന്നുണ്ടെന്നാണ് മന്ത്രി രാധാകൃഷ്ണന്‍ പറയുന്നത്. Also Read; മിഷോങ് […]