മലബാറിലെ സീറ്റ് പ്രതിസന്ധി ; വിദ്യാഭ്യാസ മന്ത്രി സഭയില്‍ പ്രത്യേക പ്രസ്താവന നടത്തും, പുതിയ ബാച്ചുകള്‍ അനുവദിക്കുമെന്ന് സൂചന

തിരുവനന്തപുരം: മലബാറിലെ സീറ്റ് പ്രതിസന്ധിയില്‍ വിദ്യാഭ്യാസ മന്ത്രി ഇന്ന് നിയമസഭയില്‍ പ്രത്യേക പ്രസ്താവന നടത്തും. പ്രതിസന്ധി പരിഹരിക്കുന്നതിന്റെ ഭാഗമായി മലബാറില്‍ പുതിയ ബാച്ചുകളും സീറ്റുകളും അനുവദിക്കുമെന്നാണ് സൂചന. പ്ലസ് വണ്‍ പ്രവേശനം അവസാന ഘട്ടത്തില്‍ എത്തിനില്‍ക്കെ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും അഡ്മിഷന്‍ ഉറപ്പാക്കുമെന്നാണ് സര്‍ക്കാര്‍ ആവര്‍ത്തിക്കുന്നത്. Also Read ; കാത്തിരിപ്പുകള്‍ക്ക് അവസാനമായി , വിഴിഞ്ഞത്ത് ആദ്യ കപ്പലെത്തി ; സാന്‍ ഫെര്‍ണാണ്ടോയ്ക്ക് വാട്ടര്‍ സല്യൂട്ട് നല്‍കി വിഴിഞ്ഞം ചട്ടം 300 പ്രകാരമാണ് വിദ്യാഭ്യാസ മന്ത്രി പ്രത്യേക പ്രസ്താവന നടത്തുക. […]

പ്ലസ് വൺ പ്രവേശനം അധിക ബാച്ച് അനുവദിക്കില്ല: ജംബോ ബാച്ചുകൾ അനുവദിക്കുന്ന കാര്യം ചർച്ചയിൽ, സീറ്റ് പ്രശ്നം പരിഹരിച്ചില്ലെങ്കിൽ സമരത്തിനൊരുങ്ങി മുസ്ലീം ലീഗ്

തിരുവനന്തപുരം: പ്ലസ് വണ്‍ സ്‌കൂള്‍ പ്രവേശനത്തില്‍ അധികബാച്ച് അനുവദിക്കില്ലെന്ന് ആവര്‍ത്തിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി.ബാച്ച് വര്‍ധിപ്പിക്കുന്നതിന് പരിമിതകളുണ്ട്, നിലവില്‍ പ്രതിസന്ധികളില്ല, അത്തരത്തിലുള്ള പ്രചാരണം രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ളതാണെന്നും മന്ത്രി പറഞ്ഞു. സീറ്റ് വര്‍ധനയ്ക്ക് പകരം ബാച്ച് വര്‍ധനയാണ് വേണ്ടത് എന്ന ആവശ്യം ഇപ്പോള്‍ പരിഗണിക്കാനാവില്ലെന്നും എന്തായാലും ഈ വര്‍ഷം അധികബാച്ച് എന്നത് നടപ്പിലാകില്ലെന്നും മന്ത്രി വ്യക്തമാക്കി. Also Read ; സല്‍ക്കാരച്ചടങ്ങില്‍ വെച്ച് വധുവിന്റെ ശരീരത്തില്‍ പാടുകള്‍ കണ്ടു; ഭര്‍ത്താവിനെതിരെ കേസ്, ബന്ധം തുടരാന്‍ താല്‍പര്യം ഇല്ലെന്ന് യുവതി […]

എസ്എസ്എല്‍സി പരീക്ഷാഫലം നാളെ

തിരുവനന്തപുരം: 2023-24 വര്‍ഷത്തെ എസ്എസ്എല്‍സി, റ്റിഎച്ച്എസ്എല്‍സി, എഎച്ച്എസ്എല്‍സി പരീക്ഷാ ഫലങ്ങള്‍ മെയ് 8ന് പ്രഖ്യാപിക്കും. ഇത്തവണ നേരത്തെയാണ് റിസള്‍ട്ട് വരുന്നത്. കഴിഞ്ഞ വര്‍ഷം മേയ് 19 നായിരുന്നു എസ്എസ്എല്‍സി ഫലപ്രഖ്യാപനം. അതേസമയം ഹയര്‍സെക്കന്‍ഡറി, വിഎച്ച്എസ്ഇ പരീക്ഷാഫലം മേയ് 9 ന് പ്രഖ്യാപിക്കും. Also Read; ഇന്ത്യ വികസിത രാജ്യമാകാതിരിക്കാന്‍ ചിലര്‍ ആഗ്രഹിക്കുന്നു, ഇന്ത്യയിലെ ജനങ്ങള്‍ ഇത് ചെറുത്ത് തോല്‍പ്പിക്കണം ; പ്രധാനമന്ത്രി പരീക്ഷാ ഫലം താഴെ പറയുന്ന വെബ്‌സൈറ്റുകളില്‍ ലഭ്യമാകും http://sslcexam.kerala.gov.in http://results.kite.kerala.gov.in https://pareekshabhavan.kerala.gov.in http://prd.kerala.gov.in നാളെ ഉച്ചയ്ക്ക് […]