October 18, 2024

വന്ദേഭാരത് ട്രെയിനിലെ ഭക്ഷണത്തില്‍ പാറ്റ

കൊച്ചി: തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട വന്ദേഭാരത് ട്രെയിനില്‍ നല്‍കിയ ഭക്ഷണത്തില്‍ പാറ്റയെ കണ്ടതായി പരാതി. ചെങ്ങന്നൂരില്‍നിന്ന് കയറിയ ഒരു യാത്രക്കാരനാണ് പരാതിപ്പെട്ടത്. ഭക്ഷണം കൊണ്ടുവന്ന ട്രേയിലാണ് പാറ്റ വന്നതെന്ന് റെയില്‍വേ അറിയിച്ചു. പാറ്റയെ കണ്ട കോച്ച് കഴിഞ്ഞ മാസം ചട്ടങ്ങള്‍ പ്രകാരം തന്നെ വൃത്തിയാക്കിയതാണ്. കൂടുതല്‍ രാസവസ്തുക്കള്‍ ഉപയോഗിക്കാനായി അംഗീകൃത മാനദണ്ഡങ്ങള്‍ അനുവദിക്കുന്നില്ലെന്ന് റെയില്‍വേ അറിയിച്ചു. ട്രെയിനുകളില്‍ ഇത് സംബന്ധിച്ച പരിശോധന തുടരുമെന്നും ഭാവിയില്‍ ഇത്തരം കാര്യങ്ങള്‍ ഉണ്ടാവാതിരിക്കാന്‍ നടപടിയെടുക്കുമെന്നും റെയില്‍വേ വൃത്തങ്ങള്‍ അറിയിച്ചു. Also Read […]

തൃശ്ശൂരില്‍ വന്ദേഭാരത് ട്രെയിനിന് നേരെ കല്ലേറ്; രണ്ട് കോച്ചുകളുടെ ചില്ല് പൊട്ടി

തൃശ്ശൂര്‍: വന്ദേഭാരത് ട്രെയിനിന് നേരെ കല്ലേറ് ഉണ്ടായി. തൃശ്ശൂരില്‍ രാവിലെ 9.25നാണ് സംഭവം. കല്ലേറില്‍ രണ്ട് കോച്ചുകളുടെ ചില്ല് പൊട്ടി. തിരുവനന്തപുരത്ത് നിന്ന് കാസര്‍കോട് പോവുകയായിരുന്ന ട്രെയിനിന് നേരെയാണ് കല്ലേറ് ഉണ്ടായത്. Also Read ;മണിപ്പൂരിനൊപ്പം നിന്ന രാഹുലിനെ കൈവിടാതെ ജനം ; മുഴുവന്‍ സീറ്റിലും കോണ്‍ഗ്രസ്,ഫലത്തില്‍ ഞെട്ടി ബിജെപി മാനസിക വിഭ്രാന്തിയുള്ള ആളാണ് അതിക്രമം നടത്തിയതെന്നാണ് വിവരം. ഇയാളെ റെയില്‍വേ പൊലീസ് കസ്റ്റഡിയിലെടുത്തു. Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ […]

വന്ദേഭാരതില്‍ പുകവലിച്ചതിന് യുവാവില്‍ നിന്നും ഭീമമായ തുക പിഴ ഈടാക്കി റെയില്‍വേ

തിരുവനന്തപുരം-കാസര്‍ഗോഡ് വന്ദേഭാരത് എക്സ്പ്രസ് ട്രെയിനില്‍ യാത്രക്കാരന്‍ പുകവലിച്ചതിനെ തുടര്‍ന്ന് ട്രെയിന്‍ നിര്‍ത്തിയിട്ടു. വന്ദേഭാരത് ട്രെയിനിലെ സി5 കോച്ചിലാണ് സ്മോക്ക് അലാറം മുഴങ്ങിയത്. കളമശേരിക്കും ആലുവയ്ക്കും ഇടയില്‍വെച്ചാണ് പുക കണ്ടത്. Also Read ;ലോക്സഭാ തെരഞ്ഞെടുപ്പില്‍ മുസ്ലീം ലീഗിന് മൂന്നാം സീറ്റില്ലെന്ന് വി ഡി സതീശന്‍ രാവിലെ 9 മണിയോടെയായിരുന്നു പുക ഉയര്‍ന്നിരുന്നത്. തുടര്‍ന്ന് സ്മോക്ക് അലാറം മുഴങ്ങി. ലോക്കോ പൈലറ്റ് ഉടന്‍ ട്രെയിന്‍ നിര്‍ത്തുകയും ചെയ്തു. ട്രെയനില്‍ നടത്തിയ പരിശോധനയില്‍ നിന്ന് പുക വലിച്ചതെന്ന് കണ്ടെത്തിയത്. ട്രെയിനുള്ളിലെ […]

വന്ദേഭാരത് എക്സ്പ്രസ് മംഗലാപുരം വരെ നീട്ടി

വന്ദേഭാരത് എക്സ്പ്രസ് മംഗലാപുരം വരെ നീട്ടി. തിരുവനന്തപുരത്ത് നിന്ന് ആലപ്പുഴ വഴി കാസര്‍ഗോഡേക്ക് പോകുന്ന ട്രെയിന്‍ നമ്പര്‍ 20632/20631 വന്ദേഭാരത് ട്രെയിനാണ് ആണ് മംഗലാപുരത്തേക്ക് നീട്ടിയത്. മംഗലാപുരത്ത് നിന്ന് രാവിലെ 6.15ന് പുറപ്പെടുന്ന ട്രെയിന്‍ വൈകീട്ട് 3.05ന് തിരുവനന്തപുരത്തെത്തും. തിരികെ വൈകുന്നേരം 4.05ന് തിരുവനന്തപുരത്ത് നിന്ന് തുടങ്ങി 12.40ന് മംഗലാപുരത്തെത്തും. Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം

ശബരിമല സ്‌പെഷ്യല്‍ വന്ദേഭാരത് പുറപ്പെട്ടു

ചെന്നൈ: കേരളത്തിന് അനുവദിച്ച ശബരിമല സ്‌പെഷ്യല്‍ വന്ദേഭാരത് എക്‌സ്പ്രസ് ചെന്നൈയില്‍ നിന്ന് രാവിലെ 4.30ന് പുറപ്പെട്ടു. ശബരിമല തീര്‍ത്ഥാടകരുടെ സൗകര്യം കണക്കിലെടുത്താണ് സ്‌പെഷ്യല്‍ വന്ദേഭാരത് ട്രെയിന്‍ കേരളത്തിന് അനുവദിച്ചത്. Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. ആദ്യഘട്ടത്തില്‍ ട്രെയിന്‍ സര്‍വീസ് പ്രഖ്യാപിച്ചിരിക്കുന്നത് ഡിസംബര്‍ 25 വരെയാണ്. 15, 17, 22, 24 തീയതികളിലായി നാല് ദിവസത്തെ സര്‍വീസാണ് പ്രഖ്യാപിച്ചിരിക്കുന്നത്. വെള്ളി, ഞായര്‍ ദിവസങ്ങളില്‍ ചെന്നൈയില്‍ നിന്ന് രാവിലെ നാലരയ്ക്ക് പുറപ്പെടുന്ന ട്രെയിന്‍ […]

വന്ദേ ഭാരത് എത്തി, ഇനി കെ റെയിലിന് ജീവന്‍ വെക്കുമോ?

തിരുവനന്തപുരം: കെ റെയില്‍ പദ്ധതിയുടെ ആവശ്യം ജനം തിരിച്ചറിയുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വന്ദേ ഭാരത് ട്രെയിനുകള്‍ സര്‍വീസ് ആരംഭിച്ചതോടെ സില്‍വര്‍ലൈന്‍ കെ റെയില്‍ പദ്ധതിയുടെ ആവശ്യകത ജനങ്ങള്‍ തിരിച്ചറിഞ്ഞിരിക്കുന്നു. ദുരഭിമാനം മൂലമാണ് സില്‍വര്‍ലൈന്‍ പദ്ധതിക്കെതിരെ കേരളത്തില്‍ എതിര്‍പ്പ് തുടരുന്നത്. വന്ദേ ഭാരത് ട്രെയിനുകള്‍ കടന്നുപോകുന്നതിനായി മറ്റ് ട്രെയിനുകള്‍ പിടിച്ചിടുന്നത് മൂലം ജനം ബുദ്ധിമുട്ടുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. കെ റെയില്‍ സില്‍വര്‍ലൈന്‍ പദ്ധതിയെ പൂര്‍ണമായും ഒഴിവാക്കുന്ന സമീപനമാണ് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുന്നത്. കെ റെയില്‍ വരില്ലെന്നാണ് ബിജെപി […]

ദുരതമി യാത്ര : വന്ദേഭാരതിനുവേണ്ടി മറ്റുട്രെയിനുകള്‍ പിടിച്ചിടുന്നതില്‍ പ്രതിഷേധവുമായി യാത്രക്കാര്‍

തിരുവനന്തപുരം: വന്ദേഭാരതിന് സുഗമമായ യാത്ര ഒരുക്കുന്നതിനായി മറ്റുട്രെയിനുകള്‍ പിടിച്ചിടുന്നതില്‍ യാത്രക്കാരുടെ പ്രതിഷേധം. ആലപ്പുഴ വഴിയുള്ള യാത്രക്കാരാണ് ദുരിതമീ യാത്ര എന്നെഴുതിയ ബാഡ്ജ്ധരിച്ച് പ്രതിഷേധത്തിനെത്തിയത്. വന്ദേ ഭാരത് അടക്കമുള്ള പുതിയ ട്രെയിനുകള്‍ക്ക് കൃത്യ സമയം പാലിക്കുന്നതിനായി റെയില്‍വേ കേരളത്തിലെ മറ്റ് പ്രധാന ട്രെയിനുകള്‍ മനഃപൂര്‍വം വൈകിപ്പിക്കുന്നതായാണ് യാത്രക്കാരുടെ പരാതി. വന്ദേ ഭാരതിനായി ഇന്റര്‍സിറ്റി,പാലരുവി, രാജധാനി,ഏറനാട് തുടങ്ങിയ ട്രെയിനുകള്‍ 45 മിനിട്ടോളം വൈകിപ്പിക്കുന്നതായാണ് പരാതി. 5:05ന് യാത്ര ആരംഭിക്കുന്ന വേണാട് 5: 25 ന് പുനക്രമീകരിച്ചതിനെതുടര്‍ന്ന് തിരുവനന്തപുരത്ത് യാത്രക്കാര്‍ പ്രതിഷേധിച്ചിരുന്നു. […]

ദീർഘ ദൂര ട്രെയിനുകൾക്ക് പകരം വന്ദേ ഭാരത്: പരീക്ഷണത്തിനൊരുങ്ങി റെയിൽവേ

ചെന്നൈ: രാജ്യത്തെ ദീർഘദൂര ട്രെയിനുകൾക്കു പകരം വന്ദേ ഭാരത് ട്രെയിനുകൾ ഓടിക്കാനുള്ള പദ്ധതിയുമായി റെയിൽവേ. പദ്ധതിയുടെ ആദ്യഘട്ടം ഇപ്പോൾ റെയിൽവേയുടെ ആലോചനയിലാണ്. മൂന്ന് വർഷത്തിനകം രാജ്യത്തെ തിരക്കേറിയ എല്ലാ എക്സ്പ്രസ്, മെയിൽ ട്രെയിനുകൾക്ക് പകരം വന്ദേ ഭാരത് ഓടിക്കാനാണ് പദ്ധതി. Also Read; ഫീസിന്റെ പേരിൽ ടിസി തടയാൻ പറ്റില്ലെന്ന് ഹൈക്കോടതി റെയിൽവേ മന്ത്രാലയത്തിനു കീഴിലുള്ള റിസർച്ച്‌ ഡിസൈൻസ് ആൻഡ് സ്റ്റാൻഡേഡ്സ് ഓർഗനൈസേഷൻ (ആർഡിഎസ്‌ഒ) ഇതിനായി പദ്ധതി തയ്യാറാക്കുകയാണ്. തുടക്കത്തിൽ ദക്ഷിണ റെയിൽവേയിലാണ് പദ്ധതി നടപ്പാക്കുക. മറ്റു സോണുകളിലെ […]

വന്ദേഭാരതിന് സമാനമായി നോണ്‍ എസി ട്രെയിനുകള്‍ വരുന്നു

വന്ദേ ഭാരത്തിന് സമാനമായ ട്രെയിന്‍ അവതരിപ്പിക്കാന്‍ ഒരുങ്ങി ഇന്ത്യന്‍ റെയില്‍വേ. നോണ്‍ എസി സ്ലീപ്പര്‍ കോച്ചുകള്‍ ഉള്‍പ്പെടുത്തിയാണ് പുതിയ ട്രെയിന്‍ ഒരുക്കുന്നത്. നിലവില്‍ നിര്‍മ്മാണം പൂര്‍ത്തിയായ നോണ്‍ എ.സി ട്രെയിന്‍ ഈ മാസം അവസാനത്തോടെ പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതോടെ വന്ദേ ഭാരത്തിന് സമാനമായ യാത്ര സാധാരണക്കാര്‍ക്ക് ചുരുങ്ങിയ ചിലവില്‍ സാധ്യമാകുമെന്ന് ചെന്നൈ ഐസിഎഫ് ജനറല്‍ മാനേജര്‍ ബി.ജി മല്ലയ്യ സ്വകാര്യ ചാനലിനോട് പറഞ്ഞു. അടുത്തിടെ റെയില്‍വേ അവതരിപ്പിച്ച വന്ദേ ഭാരത് ട്രെയിനുകള്‍ക്ക് രാജ്യവ്യാപകമായി വലിയ സ്വീകാര്യതയാണ് ലഭിച്ചതെങ്കിലും […]