ആശുപത്രികളിൽ കാലാവധി കഴിഞ്ഞ മരുന്നുകൾ നൽകുന്നതായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ

തിരുവനന്തപുരം: സംസ്ഥാന ആരോഗ്യ വകുപ്പിനെതിരെ ഗുരുതര ആരോപണങ്ങളുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. നിയമസഭയിലെ ചർച്ചയിൽ പങ്കെടുത്തുകൊണ്ടാണ് അദ്ദേഹം സർക്കാരിനെതിരെ വിമർശനമുയർത്തിയത്. “പലആശുപത്രികളിലും കാലാവധി കഴിഞ്ഞ മ രുന്നുകൾ രോഗികൾക്ക് നൽകുന്നുണ്ട്. സി.എ.ജി. റിപ്പോർട്ട് ഇത് ശരിവെക്കുന്നുമുണ്ട്. ‘ Also Read ; ഇരുട്ടത്ത് ആനയെ കണ്ടില്ല, വിദ്യാര്‍ഥിയെ തൂക്കിയെറിഞ്ഞു, വയനാട്ടില്‍ വീണ്ടും കാട്ടാനയാക്രമണം സർക്കാർ ആശുപത്രികളിൽ സുപ്രധാനമായ പല മരുന്നുകൾക്കും കടുത്ത ക്ഷാമമാണ് ‘ മരുന്നില്ലെന്ന വാർത്തകൾ പുറത്ത് വരുമ്പോൾ ആരോഗ്യമന്ത്രി ക്ഷുഭിതയായിട്ട് കാര്യമില്ല. ‘കാരണം അതാണ് […]

പ്രതിപക്ഷ എംപിമാരുടെ സസ്‌പെന്‍ഷന്‍; രാജ്യവ്യാപക പ്രതിഷേധത്തിനൊരുങ്ങി കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: പ്രതിപക്ഷ എംപിമാരെ സസ്പെന്‍ഡ് ചെയ്ത നടപടിയില്‍ രാജ്യവ്യാപക പ്രതിഷേധത്തിനൊരുങ്ങി കോണ്‍ഗ്രസ്. ഈ സമ്മേളന കാലയളവില്‍ 143 എംപിമാരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. അതിനാല്‍ എഐസിസി കേന്ദ്ര സര്‍ക്കാരിനെതിരെ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കാന്‍ ആഹ്വാനം ചെയ്തിട്ടുണ്ട്. യുഡിഎഫ് നേതൃത്വത്തില്‍ ഇന്ന് രാജ്ഭവനിലേക്ക് പ്രതിഷേധ മാര്‍ച്ചും ധര്‍ണ്ണയും സംഘടിപ്പിക്കും. Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ നേതൃത്വത്തില്‍ നടക്കുന്ന പ്രതിഷേധത്തില്‍ രമേശ് ചെന്നിത്തല, പി കെ കുഞ്ഞാലിക്കുട്ടി […]

വി ഡി സതീശന്‍ ബഹുമാനം അര്‍ഹിക്കുന്നില്ലെന്ന് മുഹമ്മദ് റിയാസ്

തിരുവനന്തപുരം: വിഡി സതീശന്‍ ബഹുമാനം അര്‍ഹിക്കുന്നില്ലെന്ന് മന്ത്രി പിഎ മുഹമ്മദ് റിയാസ്. അതുകൊണ്ടാണ് ഇന്നലെ മുഖ്യമന്ത്രി പ്രതിപക്ഷ നേതാവിനെ സതീശന്‍ എന്ന് വിളിച്ചത്. വി ഡി എന്നാല്‍ വെറും ഡയലോഗ് എന്നായി മാറിയെന്നും മുഖ്യമന്ത്രിയെയും മന്ത്രിമാരെയും തെറിപറഞ്ഞു ശ്രദ്ധകിട്ടാനുള്ള ശ്രമമാണ് അദ്ദേഹം നടത്തുന്നതെന്നും റിയാസ് പറഞ്ഞു. പാര്‍ട്ടിയിലും മുന്നണിയിലും ഒരു വിലയും ഇല്ലാത്ത ആളാണ് വി ഡി സതീശനെന്നും സിപിഎമ്മിനോട് കോണ്‍ഗ്രസ് നേര്‍ക്കുനേര്‍ പോരാടാന്‍ ഇറങ്ങിയാല്‍ നവകേരള സദസിന് ആളുകൂടുമെന്നും മന്ത്രി റിയാസ് കൂട്ടിച്ചേര്‍ത്തു. Also Read; ഗവര്‍ണര്‍ക്കെതിരെ […]

പരസ്യമായി ആക്രമണത്തിന് ആഹ്വാനം ചെയ്ത് സതീശന്‍; മഹാരാജാവല്ല, താന്‍ ജനങ്ങളുടെ ദാസനാണെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കണ്ണൂര്‍ കല്യാശേരിയില്‍ നടന്നത് രക്ഷാ പ്രവര്‍ത്തനമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അതിനാല്‍ പ്രതിപക്ഷനേതാവിന് നാടിന് വേണ്ടിയുള്ള പരിപാടികളോട് പ്രത്യേക അലര്‍ജിയാണെന്നും മുഖ്യമന്ത്രി നവകേരള സദസില്‍ പ്രതികരിച്ചു. ‘ഞാന്‍ സതീശന്റെ അത്ര ധീരതയുള്ള ആളാണെന്ന് അവകാശപ്പെട്ടിട്ടില്ല. സതീശന്റെ പ്രസിഡന്റിനോട് ചോദിച്ചാല്‍ അറിയാം. പണ്ട് പാനൂരിലെ ക്രിമിനല്‍ താവളത്തില്‍ ഒറ്റയ്ക്ക് നടന്നുപോയിട്ടുണ്ട്. യൂത്ത് കോണ്‍ഗ്രസിന്റെ ആ പഴയ കാലത്ത് ഭയന്നിട്ടില്ല, പിന്നെയാണോ ഇപ്പോള്‍ ഭയപ്പെടുത്താന്‍ കഴിയുക, വല്ലാതെ മേനി നടിക്കരുത്.’ പ്രതിപക്ഷ നേതാവിന്റെ വിമര്‍ശനത്തിന് മുഖ്യമന്ത്രി മറുപടി നല്‍കി. […]

ശബരിമല ഭക്തര്‍ മുഖ്യമന്ത്രി ഉള്ള ദിവസം പുറത്തിറങ്ങരുത്; വി ഡി സതീശന്‍

കോഴിക്കോട്: നവകേരള സദസ് തിരഞ്ഞെടുപ്പ് പ്രചാരണം മാത്രമാണെന്ന് പ്രതിക്ഷനേതാവ് വിഡി സതീശന്‍. നാട്ടുകാരുടെ ചിലവില്‍ സര്‍ക്കാര്‍ തിരഞ്ഞെടുപ്പ് പ്രചാരണം നടത്തുകയാണെന്നും വി ഡി സതീശന്‍ ആരോപിച്ചു. സംസ്ഥാന സര്‍ക്കാരിനെതിരെ യുഡിഎഫ് സംഘടിപ്പിക്കുന്ന വിചാരണ സദസിന്റെ ഉദ്ഘാടനം ബേപ്പൂര്‍ മണ്ഡലത്തിലെ ഫറോക്കില്‍ നിര്‍വഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘രാജാവ് എഴുന്നള്ളുമ്പോള്‍ കരുതല്‍ തടങ്കലിലിടുകയാണ്. പ്രതിഷേധിക്കുന്നവരെ ക്രൂരമായി മര്‍ദിക്കുന്നു. നാണംകെട്ട മുഖ്യമന്ത്രിയാണ് കസേരയിലിരിക്കുന്നത്. വൃത്തികെട്ട കാര്യം ചെയ്താല്‍ അതേ നാണയത്തില്‍ മറുപടി പറയും. ശബരിമല ഭക്തര്‍ മുഖ്യമന്ത്രി ഉള്ള ദിവസം പുറത്തിറങ്ങരുത്. […]

നവകേരള സദസിന് പിരിവു നല്‍കിയാല്‍ അവരെ ആ സ്ഥാനത്തുനിന്ന് നീക്കും; വി ഡി സതീശന്‍

യു ഡി എഫ് ഭരിക്കുന്ന ഇടങ്ങളിലെയോ സ്ഥാപനങ്ങളിലെയോ ആളുകള്‍ നവകേരള സദസിന് പിരിവു നല്‍കിയാല്‍ ആവരെ ആ സ്ഥാനത്തുനിന്ന് നീക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. നവകേരള സദസ് പാര്‍ട്ടി പരിപാടിയാണ്. എല്‍ ഡി എഫിന്റെ മുന്നേറ്റ പരിപാടിയാക്കി ഇതിനെ മാറ്റണമെന്ന് എല്‍ ഡി എഫ് സംസ്ഥാന കമ്മിറ്റി ഇറക്കിയ സര്‍ക്കുലറില്‍ തന്നെ പറയുന്നുണ്ട്. പാര്‍ട്ടി പരിപാടി പാര്‍ട്ടി ഫണ്ട് ഉപയോഗിച്ചാണ് നടത്തേണ്ടത്. പൊതുപണം ഉപയോഗിച്ച് രാഷ്ട്രീയ പ്രചാരണം നടത്തുകയാണെന്നും സതീശന്‍ ആരോപിച്ചു. Also Read; മാറക്കാനയില്‍ […]

കേരളവര്‍മ്മയില്‍ നടന്നത് അട്ടിമറിയെന്ന് വി ഡി സതീശന്‍

തൃശ്ശൂര്‍: കേരളവര്‍മ്മ കോളേജിലെ എസ്എഫ്‌ഐ വിജയം അട്ടിമറിയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. കേരളവര്‍മ്മയില്‍ ശ്രീകുട്ടന്റെ വിജയം ജനാധിപത്യത്തിന്റെ വിജയമായിരുന്നു. അത് കേരളവര്‍മ്മയിലെ കുട്ടികളുടെ തീരുമാനമായിരുന്നു. വിജയം അംഗീകരിക്കാതെ പാതിരാത്രിയിലും റീ കൗണ്ടിംഗ് നടത്തി ജനാധിപത്യത്തെ അട്ടിമറിക്കുകയായിരുന്നു എസ് എഫ് ഐ എന്ന് അദ്ദേഹം വിമര്‍ശിച്ചു. അതിന് കൂട്ടുനിന്നത് രാഷ്ട്രീയ തിമിരം ബാധിച്ച ചില അധ്യാപകരും. എന്ത് കാരണത്താല്‍ കെ എസ് യുവി ന് ലഭിച്ച വോട്ടുകള്‍ അസാധുവാകുന്നുവോ അതേ കാരണത്താല്‍ എസ് എഫ് ഐ വോട്ടുകള്‍ […]

ക്ഷേമ പെന്‍ഷനും ഉച്ചഭക്ഷണ പദ്ധതിയും പ്രതിസന്ധിയില്‍, പൊലീസ് വാഹനങ്ങള്‍ ഓടുന്നില്ല, കേരളീയം എന്തിന് 27 കോടി ചെലവഴിച്ച്‌ നടത്തുന്നു: വി ഡി സതീശന്‍

കൊച്ചി: കേരളം അഭിമാനമാണ് എന്നാല്‍ കേരളീയം എന്ന പേരില്‍ നടക്കുന്നത് ധൂര്‍ത്താണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. കോടികളുടെ കടക്കെണിയില്‍ നില്‍ക്കുമ്പോഴാണ് ധൂര്‍ത്ത്. കോടികള്‍ ചെലവഴിച്ചാണ് പരിപാടി നടക്കുന്നതെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. ക്ഷേമ പെന്‍ഷന്‍ മുടങ്ങി. സപ്ലൈകോയും കെഎസ്ആര്‍ടിസിയും പ്രതിസന്ധിയിലാണ്. സ്‌കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതിയും പ്രതിസന്ധിയിലാണ്. കിറ്റ് കൊടുത്തതിന്റെ പണം നല്‍കാനുണ്ട്. വൈദ്യുതി ബോര്‍ഡില്‍ അഴിമതിയാണ്. കെഎസ്ഇബിക്ക് നാല്‍പ്പതിനായിരം കോടിയിലധികം രൂപയുടെ ബാധ്യതയുണ്ടെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. Join with metro post: വാർത്തകളറിയാൻ Metro […]

കളമശ്ശേരിയിലെ സ്‌ഫോടനം; ഊഹാപോഹങ്ങള്‍ പ്രചരിപ്പിച്ച് ആവശ്യമില്ലാത്ത പ്രചരണങ്ങള്‍ നടത്തരുതെന്ന് വി ഡി സതീശന്‍

കൊച്ചി: കളമശ്ശേരിയിലെ സ്‌ഫോടനത്തില്‍ ഊഹാപോഹങ്ങള്‍ പ്രചരിപ്പിച്ച് ആവശ്യമില്ലാത്ത പ്രചരണങ്ങള്‍ നടത്തരുതെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശന്‍. ഊഹിച്ച് ഓരോ അഭിപ്രായങ്ങള്‍ പറഞ്ഞ് വിഷയത്തെ വഷളാക്കരുത്. വളരെ ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ടതും സൂക്ഷ്മതയോടെ അന്വേഷണം നടത്തേണ്ടതുമായ സംഭവമാണ് കളമശ്ശേരിയിലുണ്ടായത്. ഇക്കാര്യത്തില്‍ എന്തായാലും ദുരൂഹതയുണ്ട്. അത് പോലീസ് കൃത്യമായി അന്വേഷിച്ച് വിവരങ്ങള്‍ നല്‍കട്ടെയെന്നും അദ്ദേഹം കളമശ്ശേരിയില്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. ‘സ്ഫോടനമുണ്ടായി എന്നത് യാഥാര്‍ഥ്യമാണ്. സ്ഫോടനത്തെത്തുടര്‍ന്ന് തീയുണ്ടായി. തീയില്‍ കരിഞ്ഞാണ് ഒരുസ്ത്രീ മരിച്ചത്. ബാക്കിയുള്ളവര്‍ക്ക് പൊള്ളലേറ്റു. നമ്മള്‍ ആദ്യംകൊടുക്കേണ്ട മുന്‍ഗണന ആശുപത്രിയിലുള്ളവര്‍ക്ക് […]

ഏത് ചാത്തന്‍ മരുന്നും നല്‍കുന്ന രീതിയാണ് ഇവിടെയുള്ളത്: സിഎജി റിപ്പോര്‍ട്ടില്‍ പ്രതികരിച്ച് വിഡി സതീശന്‍

കൊച്ചി: അഴിമതിയില്‍ മുങ്ങിക്കുളിച്ചിരിക്കുകയാണ് പിണറായി സര്‍ക്കാരെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷനില്‍ കോടികണക്കിന് രൂപയുടെ അഴിമതിയാണ് നടത്തിയിരിക്കുന്നത്. രോഗികള്‍ക്ക് ജീവഹാനി വരുത്തുന്ന രീതിയില്‍ പണം തട്ടിയെന്നും മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷനിലെ സിഎജി റിപ്പോര്‍ട്ട് ഞെട്ടിക്കുന്നതാണെന്നും സതീശന്‍ പറഞ്ഞു. Join with metro post: വാർത്തകൾ വേഗത്തിലറിയാൻ Metro Post വാട്സ്ആപ്പ് ചാനലിൽ അംഗമാകൂ കാലാവധി കഴിഞ്ഞ മരുന്നുകള്‍ സമയം കഴിഞ്ഞാല്‍ കമ്പനികള്‍ക്ക് വില്‍ക്കാനാവില്ല. ആ മരുന്നുകള്‍ മാര്‍ക്കറ്റ് വിലയുടെ പത്ത് ശതമാനം നല്‍കി വാങ്ങി […]