‘തമിഴ്‌നാടിന്റെ സഹോദരിമാര്‍ക്ക്, എന്നും കൂടെയുണ്ടാകും ‘; വിദ്യാര്‍ത്ഥിനികള്‍ക്ക് കത്തുമായി നടന്‍ വിജയ്
ചെന്നൈ: അണ്ണാ യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥിനിക്ക് നേരെയുണ്ടായ ലൈംഗികാതിക്രമത്തിന്റെ പശ്ചാത്തലത്തില്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് സ്വന്തം കൈപ്പട കൊണ്ട് കത്തെഴുതി നടന്‍ വിജയ്. ‘തമിഴ്നാടിന്റെ സഹോദരിമാര്‍ക്ക്’ എന്ന് അഭിസംബോധന ചെയ്തുകൊണ്ട് ആരംഭിച്ച കത്തില്‍ സംസ്ഥാനത്തെ സ്ത്രീകള്‍ക്കൊപ്പം അവരുടെ സഹോദരനെപോലെ കൂടെയുണ്ടാകുമെന്നും സുരക്ഷിത തമിഴ്‌നാട് സൃഷ്ടിക്കാന്‍ ഒപ്പമുണ്ടാകുമെന്നും വിജയ് കത്തില്‍ എഴുതി. കൂടാതെ ദയവുചെയ്ത് ഒന്നിനെയും കുറിച്ച് വിഷമിക്കാതെ പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും അദ്ദേഹം തന്റെ കത്തിലൂടെ വിദ്യാര്‍ത്ഥിനിയോട് പറഞ്ഞു. Also Read ; നടന്‍ ദിലീപ് ശങ്കറിന്റെ മരണം; ആത്മഹത്യയല്ലെന്ന് പോലീസിന്റെ പ്രാഥമിക […]