ബാലഭാസ്‌കറിന്റെ മരണത്തില്‍ ദുരൂഹത തുടരുന്നു; പിടി വിടാതെ അച്ഛന്‍, വീണ്ടും സിബിഐ വരും
സംഗീത സംവിധായകനും പ്രമുഖ വയലിനിസ്റ്റുമായ ബാലഭാസ്‌കറിന്റെ മരണത്തില്‍ തുടരന്വേഷണം. ബാലഭാസ്‌കറിന്റെ അച്ഛന്റെ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. മൂന്നുമാസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കണമെന്നും സി ബി ഐക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. എന്നാല്‍ ബാലഭാസ്‌കറിന്റെ മരണത്തിന് പിന്നില്‍ ഗൂഡാലോചന ഉണ്ടെന്ന വാദം തള്ളി സി ബി ഐ രംഗത്തെത്തിയിരുന്നു. അപകടത്തിന് കാരണം വാഹനം ഓടിച്ച ഡ്രൈവറുടെ അശ്രദ്ധയാണെന്ന നിഗമനമാണ് സി ബി ഐക്കുള്ളത്. അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നത് ഡ്രൈവര്‍ അര്‍ജുന്‍ നാരായണന്‍ അമിത വേഗതയില്‍ അശ്രദ്ധമായിട്ട് വാഹനമോടിച്ചത് അപകടമരണത്തിന് കാരണമായെന്നാണ്. കേസ് […]





Malayalam 

































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































