November 22, 2024

നിപയും എം പോക്‌സും ; മലപ്പുറത്ത് കര്‍ശന നിയന്ത്രണങ്ങള്‍ തുടരുന്നു

മലപ്പുറം: മലപ്പുറത്ത് നിപയും എം പോക്‌സും സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ ജില്ലയില്‍ നടപ്പാക്കിയ കര്‍ശന നിയന്ത്രണങ്ങള്‍ ഇപ്പോഴും തുടരുന്നുണ്ട്. നിലവില്‍ നിപ സമ്പര്‍ക്കപ്പട്ടികയില്‍ 267 പേരാണുള്ളത്. അതേസമയം ഇതുവരെ പരിശോധിച്ച 37 സാമ്പിളുകളും നെഗറ്റീവായത് ഈ അവസ്ഥയില്‍ പൊതുജനങ്ങള്‍ക്ക് ആശ്വാസമായിട്ടുണ്ട്. Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. എന്നാല്‍ എം പോക്‌സില്‍ നിലവില്‍ നാട്ടിലെ സമ്പര്‍ക്കപ്പട്ടികയില്‍ 23 പേരാണ് ഉള്ളത്. എം പോക്‌സ് സ്ഥീരീകരിച്ച യുവാവ് യാത്ര ചെയ്ത വിമാനത്തിലെ 43 പേരെയും […]

മങ്കിപോക്‌സ് ലക്ഷണങ്ങളോടെ യുവാവ് മഞ്ചേരിയില്‍ ചികിത്സയില്‍

മലപ്പുറം: മലപ്പുറം മഞ്ചേരിയില്‍ എം പോക്‌സ് ലക്ഷണങ്ങളോടെ യുവാവ് ചികിത്സയില്‍. മലപ്പുറം എടവണ്ണ സ്വദേശിയായ 38കാരനാണ് നിരീക്ഷണത്തിലുള്ളത്. ഇയാളുടെ സ്രവ സാംപിള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് വൈറോളജി ലാബിലേക്ക് അയച്ചു. ദുബായില്‍ നിന്ന് ഒരാഴ്ച മുമ്പാണ് യുവാവ് നാട്ടിലെത്തിയത്. തിങ്കളാഴ്ച രാവിലെയാണ് ആശുപത്രിയിലെ ത്വക് രോഗ വിഭാഗദം ഒപിയില്‍ ചികിത്സ തേടിയത്. പനിയും തൊലിപ്പുറത്ത് ചിക്കന്‍ പോക്‌സിന് സമാനമായ തടിപ്പുകളും കണ്ടതിനെ തുടര്‍ന്നാണ് നിരീക്ഷണത്തിലാക്കിയത്. എംപോക്‌സാണെന്ന സംശയത്തിന്റെ അടിസ്ഥാനത്തിലാണ് മുന്‍കരുതലെന്നും പരിശോധന ഫലത്തിനായി കാത്തിരിക്കുകയാണെന്നും നിലവില്‍ ആശങ്ക […]

കോഴിക്കോട് കൊമ്മേരിയില്‍ അഞ്ച് പേര്‍ക്ക് കൂടി മഞ്ഞപ്പിത്തം സ്ഥിരീകരിച്ചു ; ആകെ രോഗം ബാധിച്ചവരുടെ എണ്ണം 47 ആയി

കോഴിക്കോട്: കോഴിക്കോട് കൊമ്മേരിയില്‍ വീണ്ടും മഞ്ഞപ്പിത്തം സ്ഥിരീകരിച്ചു. അഞ്ച് പേര്‍ക്കാണ് പുതിയതായി മഞ്ഞപ്പിത്തം സ്ഥിരീകരിച്ചത്. ഇതോടെ ജില്ലയില്‍ കഴിഞ്ഞ ഒരാഴ്ചയലധികമായി ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണവും ഉയര്‍ന്നിട്ടുണ്ട്. 47 പേര്‍ക്കാണ് ഇതുവരെ ആകെ രോഗം സ്ഥിരീകരിച്ചത്. Also Read ; റമ്പൂട്ടാന്റെ കുരു തൊണ്ടയില്‍ കുരുങ്ങി ; ആറ് വയസുകാരിക്ക് ദാരുണാന്ത്യം കഴിഞ്ഞ ദിവസം നടത്തിയ മെഡിക്കല്‍ ക്യാമ്പില്‍ പരിശോധനക്ക് അയച്ച നാല് സാമ്പിളുകള്‍ ആണ് പോസിറ്റീവ് ആയത്. അതേസമയം ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പത്തു പേര്‍ ആശുപത്രി വിട്ടിരുന്നു.ബാക്കിയുള്ളവര്‍ […]

കോളറ പേടിയില്‍ തലസ്ഥാനം ; ഇതുവരെ രോഗം ബാധിച്ചത് 12 പേര്‍ക്ക്

തിരുവനന്തപുരം: തലസ്ഥാനത്ത് കോളറ രോഗികളുടെ എണ്ണത്തില്‍ വര്‍ധന ജാഗ്രതയില്‍ സംസ്ഥാനം. വെള്ളിയാഴ്ച മാത്രം നാല് പേര്‍ക്കു കൂടി കോളറ സ്ഥിരീകരിച്ചതോടെ അതീവ ജാഗ്രതയിലാണ് തലസ്ഥാനം.സംസ്ഥാനത്ത് കോളറ ബാധിച്ചവരുടെ എണ്ണം 12 ആയി ഉയര്‍ന്നു.ഇതില്‍ 11 പേരും നെയ്യാറ്റിന്‍കരയിലെ ശ്രീകാരുണ്യ ഹോസ്റ്റലിലെ അന്തേവാസികളാണ്. എന്നാല്‍ കോളറയുടെ ഉറവിടം കണ്ടെത്താന്‍ ഇതുവരെയും സാധിച്ചിട്ടില്ല. ഇത് കൂടുതല്‍ ആശങ്കയുണ്ടാക്കുന്നുണ്ട്. Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. അതേസമയം സംസ്ഥാനത്ത് പകര്‍ച്ചപ്പനി പടരുകയാണ്. ഇന്നലെ മാത്രം 12,204 […]

പനിബാധിച്ച് പതിമൂന്നുകാരി മരിച്ച സംഭവം : വെസ്റ്റ്‌നൈലെന്ന് സംശയം

കോഴിക്കോട് : കോഴിക്കോട് പതിമൂന്നുകാരി മരിച്ചത് വെസ്റ്റ്‌നൈല്‍ പനിബാധിച്ചെന്ന് സംശയം.കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന കുട്ടി മെയ് 13 നാണ് മരിച്ചത്. പൂനെയിലെ ദേശീയ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നുള്ള പരിശോധനാഫലം വന്നാല്‍ മാേ്രത ഇക്കാര്യം സ്ഥിരീകരിക്കാന്‍  സാധിക്കുള്ളൂ. Also Read ; എറണാകുളം ജില്ലയിലെ വേങ്ങൂരിലെ മഞ്ഞപ്പിത്ത വ്യാപനം; മജിസ്റ്റീരിയല്‍ അന്വേഷണം തുടങ്ങി കോഴിക്കോട്.മലപ്പുറം,തൃശൂര്‍,പാലക്കാട് ജില്ലകളില്‍ നേരത്തെ പനി റിപ്പോര്‍ട്ട് ചെയ്തിരുന്നു.കൂടാതെ തൃശൂരും പാസക്കാടും ഒരാള്‍ വീതം മരിക്കുകയും ചെയ്തു.ക്യൂലക്‌സ് കൊതുകുകളാണ് രോഗം പരത്തുന്നത്.രോഗമുള്ള മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് […]

പിടിമുറുക്കി വൈറല്‍ ഹെപ്പറ്റൈറ്റിസ് ; അഞ്ച് മാസത്തിനിടെ 7 മരണം, 3000ത്തിലധികം കേസുകള്‍

മലപ്പുറം:മലപ്പുറത്ത് പിടിമുറുക്കി വൈറല്‍ ഹെപ്പറ്റൈറ്റിസ്. രോഗം ബാധിച്ച് ഒരാള്‍ കൂടി മരണപ്പെട്ടു.പോത്തുകല്‍ കോടാലിപൊയില്‍ സ്വദേശി ഇത്തിക്കല്‍ സക്കീറാണ് മരിച്ചത്. മഞ്ഞപിത്തം കരളിനെ ബാധിച്ച് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. Also Read ; സീനിയേഴ്‌സിന്റെ ലോകകപ്പ് ക്രിക്കറ്റ് ഇംഗ്ലണ്ടില്‍; ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റന്‍ ഹേമചന്ദ്രന്‍ നായര്‍ വൈറല്‍ ഹെപ്പറ്റൈറ്റിസ് ബാധിച്ച് കഴിഞ്ഞ 5 മാസത്തിനിടെ 7 പേരുടെ മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്. 3000ത്തിലധികം കേസുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. നിലമ്പൂര്‍ മേഖലയില്‍ രോഗം ശക്തമാകുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ […]

കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ 10 പേര്‍ക്ക് വെസ്റ്റ്‌നൈല്‍ ഫീവര്‍ സ്ഥിരീകരിച്ചു

കോഴിക്കോട്: കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ വെസ്റ്റ്‌നൈല്‍ ഫീവര്‍ സ്ഥിരീകരിച്ചു.പത്ത് പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചവരില്‍ നാല് പേര്‍ കോഴിക്കോട് ജില്ലയില്‍ നിന്നുള്ളവരാണ്.ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്.കോഴിക്കോട്ടേ സ്വകാര്യ ആശുപത്രിയില്‍ നിന്നുള്ളയാളുടെ നിലയാണ് ഗുരുതരമായി തുടരുന്നത്. ക്യൂലക്സ് കൊതുകുകളാണ് രോഗം പരത്തുന്നത്. മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് രോഗം പകരില്ല. Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. പനി, തലവേദന, അപസ്മാരം, പെരുമാറ്റത്തിലെ വ്യത്യാസം, കൈകാല്‍ തളര്‍ച്ച, ബോധക്ഷയം, എന്നിവയാണ് രോഗലക്ഷണങ്ങള്‍. രോഗലക്ഷണങ്ങള്‍ […]