‘വിഴിഞ്ഞം ഉദ്ഘാടനത്തില്‍ ഉമ്മന്‍ചാണ്ടിയെ വിസ്മരിച്ചു, എനിക്കാണെങ്കില്‍ സംസാരിക്കാനും അവസരം ലഭിച്ചില്ല’; ഫേസ്ബുക്ക് പോസ്റ്റുമായി ശശി തരൂര്‍

തിരുവനനന്തപുരം: വിഴിഞ്ഞം തുറമുഖ ഉദ്ഘാടനത്തില്‍ അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ വിസ്മരിച്ചെന്ന് കോണ്‍ഗ്രസ് എം പി ശശി തരൂരിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ഔദ്യോഗിക പ്രഭാഷകരില്‍ ആരും ഉമ്മന്‍ചാണ്ടിയുടെ പേര് പോലും പരാമര്‍ശിക്കാത്തതില്‍ ലജ്ജ തോന്നിയെന്നും തരൂര്‍ കുറിച്ചു. ‘വിഴിഞ്ഞം തുറമുഖത്തിന്റെ ഔദ്യോഗിക കമ്മീഷന്‍ ചെയ്ത ഈ ദിവസത്തില്‍ ഈ പദ്ധതിക്ക് നേതൃത്വം നല്‍കിയ, യഥാര്‍ത്ഥ കമ്മീഷനിംഗ് കരാറില്‍ ഒപ്പുവെച്ച്, ഇന്ന് നമ്മള്‍ ആഘോഷിച്ച പ്രവൃത്തികള്‍ക്ക് തുടക്കമിട്ട, അന്തരിച്ച കേരള മുഖ്യമന്ത്രി ശ്രീ ഉമ്മന്‍ ചാണ്ടിയുടെ ശ്രദ്ധേയമായ സംഭാവനകളെ […]

വിഴിഞ്ഞം തുറമുഖം രാജ്യത്തിന് സമര്‍പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖം രാജ്യത്തിന് സമര്‍പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. മുഖ്യമന്ത്രി പിണറായി വിജയന്‍, ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍, കേന്ദ്രമന്ത്രിമാരായ സുരേഷ് ഗോപി, ജോര്‍ജ് കുര്യന്‍, മന്ത്രി വി എന്‍ വാസവന്‍, ഗൗതം അദാനി, കരണ്‍ അദാനി, ശശി തരൂര്‍ എംപി, എം വിന്‍സെന്റ് എംഎല്‍എ തുടങ്ങി നിരവധിപ്പേര്‍ വേദിയില്‍ ചടങ്ങിന് സാക്ഷികളായി. പോര്‍ട്ട് ഓപ്പറേഷന്‍ സെന്റര്‍ നടന്നു കണ്ട ശേഷം 11 മണിയോടെയാണ് മോദി ഉദ്ഘാടന വേദിയില്‍ എത്തിയത്. മലയാളത്തില്‍ നമസ്‌കാരം പറഞ്ഞ് ഉദ്ഘാടന പ്രസംഗം തുടങ്ങിയ […]

‘കേരളത്തെയും ഇന്ത്യയെയും സംബന്ധിച്ച് ഇന്ന് ചരിത്ര ദിവസം, ഉമ്മന്‍ചാണ്ടിയുടെ ഓര്‍മകളെപ്പോലും സര്‍ക്കാര്‍ ഭയക്കുന്നു’: ചാണ്ടി ഉമ്മന്‍

കോട്ടയം: കേരളത്തെയും ഇന്ത്യയെയും സംബന്ധിച്ച് ഇന്ന് ചരിത്ര ദിവസമാണെന്ന് ചാണ്ടി ഉമ്മന്‍. വിഴിഞ്ഞം തുറമുഖത്തിന്റെ കമ്മീഷനിങിന് പ്രധാനമന്ത്രിയെത്തുന്നതും സംസ്ഥാന സര്‍ക്കാര്‍ അതിനാവശ്യമായ സഹായം നല്‍കുന്നതും നല്ലകാര്യമാണെന്നും ചാണ്ടി ഉമ്മന്‍ എംഎല്‍എ പറഞ്ഞു. എന്നാല്‍, ഒരു കല്ല് മാത്രമിട്ടുവെന്നത് സ്ഥിരം കാപ്‌സ്യൂളായി സിപിഎം പ്രചരിപ്പിക്കുകയാണ്. അത് വെറും പച്ചക്കള്ളമാണെന്ന് എല്ലാവര്‍ക്കുമറിയാം. 2004ല്‍ ആദ്യം ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോള്‍ മുതല്‍ വിഴിഞ്ഞം തുറമുഖം നടപ്പാക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിരുന്നു. 2006വരെ ശ്രമം തുടര്‍ന്നിരുന്നെങ്കിലും തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ പൂര്‍ത്തിയായിരുന്നില്ല. Join with metro post: വാര്‍ത്തകള്‍ […]

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സമയം തീരുമാനമായില്ല; വിഴിഞ്ഞം തുറമുഖത്തിന്റെ കമ്മീഷനിങ് വൈകും

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സമയം അന്തിമമാകാത്തതിനെ തുടര്‍ന്ന് വിഴിഞ്ഞം തുറമുഖത്തിന്റെ കമ്മീഷനിങ് വൈകും. ഡിസംബറില്‍ നടത്തേണ്ട കമ്മീഷനിങ് ജനുവരി അവസാനവാരമോ ഫെബ്രുവരിയിലോ മാത്രമേ ഉണ്ടാവുകയുള്ളൂ. അതേസമയം 70 ലേറെ കപ്പലുകള്‍ വന്ന വിഴിഞ്ഞം തുറമുഖം രാജ്യാന്തര തലത്തില്‍തന്നെ വന്‍വളര്‍ച്ചയിലേക്ക് നീങ്ങുകയാണ്. Also Read; കനത്ത മഴ; ശബരിമലയിലെ പരമ്പരാഗത കാനന പാതയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി വനംവകുപ്പ് ഈ മാസം 11ന് വിഴിഞ്ഞം തുറമുഖം പ്രവര്‍ത്തന സജ്ജമായിട്ട് നാലുമാസമാകുകയാണ്. സാന്റ ഫര്‍ണാണ്ടോയെന്ന ഭീമന്‍ കപ്പലാണ് ജൂലൈ 11ന് തുറമുഖത്തേക്ക് ആദ്യമെത്തിയത്. അന്ന് […]

മുഖ്യമന്ത്രി പിണങ്ങി, വിഴിഞ്ഞത്ത് മുന്‍ മന്ത്രി ദേവര്‍കോവില്‍ ഔട്ട്

വിഴിഞ്ഞം തുറമുഖത്തിന്റെ ട്രയല്‍ റണ്ണില്‍ നിന്നും മുന്‍ തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍ വിട്ടുനിന്നത് വിവാദമാകുന്നു. പിണറായി സര്‍ക്കാരില്‍ മന്ത്രിയായിരിക്കെ വിഴിഞ്ഞവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ മന്ത്രിയെന്ന നിലയില്‍ അഹമ്മദ് ദേവര്‍കോവില്‍ സജീവമായി ഇടപെട്ടിരുന്നു. എന്നിട്ടും കേരളത്തിന്റെ സ്വപ്നപദ്ധതി യാഥാര്‍ത്ഥ്യമാകുന്ന അതിപ്രധാന നിമിഷത്തില്‍ നിന്നും മുന്‍മന്ത്രിക്ക് മാറി നില്‍ക്കേണ്ടി വന്നു. ഔദ്യോഗിക ചടങ്ങുകള്‍ നടക്കുമ്പോള്‍ നിയമസഭാ സാമാജികര്‍ക്ക് ഔദ്യോഗികമായി ലഭിക്കുന്ന ക്ഷണക്കത്തല്ലാതെ മറ്റൊരു അറിയിപ്പും അഹമ്മദ് ദേവര്‍ കോവിലിന് ലഭിച്ചിരുന്നില്ല. ട്രയല്‍ റണ്‍ വേളയില്‍ മുന്‍മന്ത്രി […]

കാത്തിരിപ്പുകള്‍ക്ക് അവസാനമായി , വിഴിഞ്ഞത്ത് ആദ്യ കപ്പലെത്തി ; സാന്‍ ഫെര്‍ണാണ്ടോയ്ക്ക് വാട്ടര്‍ സല്യൂട്ട് നല്‍കി വിഴിഞ്ഞം

തിരുവനന്തപുരം : കാത്തിരിപ്പുകള്‍ക്ക് വിരാമമിട്ട് കേരളത്തിന്റെ സ്വപ്‌ന പദ്ധതിയായ വിഴിഞ്ഞത്ത് ആദ്യ കപ്പലെത്തി. ലോകത്തെ രണ്ടാമത്തെ വലിയ കപ്പല്‍ കമ്പനിയായ മെസ്‌കിന്റെ സാന്‍ ഫെര്‍ണാണ്ടോ മദര്‍ഷിപ്പിനെ വാട്ടര്‍ സല്യൂട്ട് നല്‍കിയാണ് വിഴിഞ്ഞം സ്വീകരിച്ചത്. ഏഴേകാലോടെയാണ് വിഴിഞ്ഞം തുറമുഖത്തിന്റെ ഔട്ടര്‍ ഏരിയയിലേക്ക് കപ്പലെത്തിയത്. ബര്‍ത്തിംഗ് നടപടികള്‍ പുരോഗമിക്കുകയാണ്. നാളെയാണ് കപ്പലിന്റെ ട്രയല്‍ റണ്‍ നടക്കുക.1930 കണ്ടെയ്‌നറുകളാണ് വിഴിഞ്ഞത്ത് ഇറക്കുക. ജൂലൈ രണ്ടിന് ചൈനയിലെ സിയാമെന്‍ തുറമുഖത്ത് നിന്നും പുറപ്പെട്ട കപ്പല്‍ കൊളംബോ വഴിയാണ് വിഴിഞ്ഞത്തെത്തിയത്. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം […]

വിഴിഞ്ഞം തുറമുഖം ഓണത്തിന് പ്രവര്‍ത്തനം ആരംഭിക്കും; ട്രയല്‍ റണ്‍ മേയ് മുതല്‍ തുടങ്ങും

തിരുവനന്തപുരം: വിഴിഞ്ഞം രാജ്യാന്തര തുറമുഖം ഓണത്തിന് പ്രവര്‍ത്തനം ആരംഭിക്കും. മേയ് മാസം തുറമുഖത്തിന്റെ ട്രയല്‍ റണും ആരംഭിക്കും. തുറമുഖം വൈകിയതുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരുമായി നടത്തിവന്ന ആര്‍ബിട്രേഷന്‍ നടപടികള്‍ ഒത്തുതീര്‍ത്തു എന്നും അദാനി ഗ്രൂപ്പ് അറിയിച്ചു. Also Read ; തമിഴ് നടന്‍ ഡാനിയേല്‍ ബാലാജി അന്തരിച്ചു വിഴിഞ്ഞം രാജ്യാന്തര തുറമുഖം വാണിജ്യ അടിസ്ഥാനത്തില്‍ ഡിസംബറില്‍ പ്രവര്‍ത്തനമാരംഭിക്കുമെന്നാണ് നേരത്തെ പറഞ്ഞിരുന്നത് എന്നാല്‍ നിര്‍മ്മാണം വേഗത്തില്‍ പുരോഗമിക്കുന്ന ഈ സാഹചര്യത്തില്‍ സെപ്റ്റംബറോടെ തന്നെ പ്രവര്‍ത്തനം ആരംഭിക്കുമെന്ന് അദാനി വിഴിഞ്ഞം പോര്‍ട്ടിന്റെ […]

വിഴിഞ്ഞത്ത് ആദ്യ കപ്പല്‍ 15 ന് എത്തും: അഹമ്മദ് ദേവര്‍കോവില്‍

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്ത് ആദ്യ കപ്പല്‍ ഒക്ടോബര്‍ 15 ന് വൈകുന്നേരം നാല് മണിക്ക് എത്തുമെന്ന് തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ പറഞ്ഞു. വിഴിഞ്ഞം തുറമുഖം ലോക ശ്രദ്ധ നേടുന്ന ദിനമാണ് അന്ന്. മലയാളികളുടെ സ്വപ്നം യാഥാര്‍ത്ഥ്യമാവുകയാണ്. വിദേശ സഞ്ചാരികള്‍ കൂടുതലായി എത്തും. അതിനാല്‍ തുറമുഖത്തിന് അനുബന്ധമായി വിനോദസഞ്ചാര മേഖലയിലും വളര്‍ച്ച ഉണ്ടാകുമെന്ന് മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍ പറഞ്ഞു. Also Read; വിമാനത്തില്‍ വച്ച് യുവനടിയോട് അപമര്യാദയായി പെരുമാറിയത് തൃശൂര്‍ സ്വദേശി ഉദ്ദേശിച്ച വേഗതയില്‍ പദ്ധതി […]