വാളയാറില്‍ മരിച്ച പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ക്ക് സമന്‍സ് അയച്ച് സിബിഐ കോടതി
കൊച്ചി: വാളയാറില്‍ മരിച്ച പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ക്ക് സമന്‍സ് അയച്ച് സിബിഐ കോടതി. കുട്ടികളുടെ മാതാപിതാക്കളോട് അടുത്തമാസം 25ന് കൊച്ചിയിലെ സിബിഐ കോടതിയില്‍ ഹാജരാകാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ആറു കുറ്റപത്രങ്ങളില്‍ ഇരുവരെയും സിബിഐ പ്രതി ചേര്‍ത്തിരുന്നു. കുറ്റപത്രം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കുട്ടികളുടെ മാതാപിതാക്കള്‍ കഴിഞ്ഞ ദിവസം ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് സിബിഐ നീക്കം. Also Read; അഭിഭാഷകനല്ല, പ്രതിക്കാണ് നോട്ടീസ് നല്‍കേണ്ടതെന്ന് അറിയില്ലേയെന്ന് ഞാറക്കല്‍ എസ്‌ഐയോട് ഹൈക്കോടതി കേസില്‍ തുടരന്വേഷണം നടത്തണമെന്നും മാതാപിതാക്കള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഹര്‍ജി ഫയലില്‍ […]