December 1, 2025

കൊച്ചിയില്‍ ജല അതോറിറ്റിയുടെ ജലസംഭരണി തകര്‍ന്നു; വീടുകളില്‍ വെള്ളം കയറി

കൊച്ചി: എറണാകുളം തമ്മനത്ത് ജല അതോറിറ്റിയുടെ ജലസംഭരണി തകര്‍ന്നു. ഇന്ന് പുലര്‍ച്ചെ രണ്ടരയോടെയാണ് സംഭവം നടന്നത്. ജലസംഭരണി തകര്‍ന്നതിനെ തുടര്‍ന്ന് സമീപപ്രദേശങ്ങളിലെ വീടുകളില്‍ വെള്ളം കയറി. 1.38 കോടി ലിറ്റര്‍ സംഭരണ ശേഷിയുള്ള ടാങ്കാണ് തകര്‍ന്നത്. അപകടം നടക്കുമ്പോള്‍ 1.10 ലക്ഷം ലിറ്റര്‍ വെള്ളമായിരുന്നു ഉണ്ടായിരുന്നത്. ഇതോടെ അതിവേഗത്തില്‍ വെള്ളം പുറത്തേയ്ക്ക് ഒഴുകി. തൊട്ടടുത്ത വീടുകളില്‍ നിമിഷ നേരം കൊണ്ട് വെള്ളം ഒഴുകിയെത്തി. കേരളം തെരഞ്ഞെടുപ്പ് ചൂടിലേക്ക്; തദ്ദേശ തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഇന്ന് ചില വീടുകളുടെ ഉള്‍ഭാഗത്ത് […]

ഏപ്രില്‍ ഒന്ന് മുതല്‍ സംസ്ഥാനത്ത് വൈദ്യുതിക്കും വെള്ളത്തിനും നിരക്ക് കൂടും

തിരുവനന്തപുരം: ഏപ്രില്‍ ഒന്ന് മുതല്‍ സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂടും. കഴിഞ്ഞ ഡിസംബറില്‍ വൈദ്യുതി റഗുലേറ്ററി കമ്മീഷന്‍ പ്രഖ്യാപിച്ച നിരക്ക് വര്‍ദ്ധനവാണ് ഏപ്രിലില്‍ പ്രാബല്യത്തില്‍ വരുന്നത്. അതോടൊപ്പം വെള്ളക്കരവും അഞ്ച് ശതമാനം വര്‍ദ്ധിക്കും. 2027 വരെയുള്ള വൈദ്യുതി നിരക്കാണ് റഗുലേറ്ററി കമ്മീഷന്‍ ഡിസംബറില്‍ പ്രഖ്യാപിച്ചിരുന്നത്. 2025- 26 സാമ്പത്തിക വര്‍ഷത്തെ നിരക്ക് ഏപ്രില്‍ ഒന്നിന് നിലവില്‍ വരും. ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് യൂണിറ്റിന് ശരാശരി 12 പൈസ വച്ചാണ് വര്‍ദ്ധന. ഫിക്സഡ് ചാര്‍ജും അഞ്ച് മുതല്‍ 30 രൂപ […]

ജലവിഭവ വകുപ്പിനെതിരെ സമരവുമായി സിഐടിയു

കൊച്ചി: കൊച്ചിയിലെ കുടിവെള്ള വിതരണം ഫ്രഞ്ച് കമ്പനിയെ ഏല്‍പ്പിക്കാനുള്ള ജലവിഭവ വകുപ്പ് പദ്ധതിക്കെതിരെ സമരരംഗത്ത് വന്നിരിക്കുകയാണ് സിഐടിയു. ടെന്‍ഡര്‍ നടപടികളിലടക്കം ദുരൂഹതയുണ്ടെന്നാണ് ആരോപിച്ചാണ് ഈ സമരം. Also Read ;കേരളീയം  വീണ്ടും നടത്താനൊരുങ്ങി  സര്‍ക്കാര്‍ , പരിപാടി ഈ വര്‍ഷം ഡിസംബറില്‍ , സ്‌പോണ്‍സര്‍മാരെ കണ്ടെത്താന്‍ വകുപ്പുകള്‍ക്ക് നിര്‍ദേശം കൊച്ചി നഗരത്തില്‍ 24 മണിക്കൂറും ശുദ്ധജലം ലഭിക്കുന്നതിനുള്ള എഡിബി പദ്ധതി സ്വകാര്യവത്കരണമെന്ന് ആരോപിച്ചാണ് സിഐടിയു അടക്കമുള്ള സംഘടനകള്‍ സമര രംഗത്തേക്ക് വരുന്നത്. ഫ്രഞ്ച് കമ്പനിയായ സൂയസ് പ്രൊജക്ട്‌സ് […]

കേരള വാട്ടര്‍ അതോറിറ്റിയില്‍ നല്ല ശമ്പളത്തില്‍ ജോലി

കേരള സര്‍ക്കാരിന്റെ കീഴില്‍ കേരള വാട്ടര്‍ അതോറിറ്റിയില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇതാ സുവര്‍ണ്ണാവസരം. കേരള വാട്ടര്‍ അതോറിറ്റി ഇപ്പോള്‍ Assistant Engineer (Electrical) തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ വഴി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഡിഗ്രി യോഗ്യത ഉള്ളവര്‍ക്ക് കേരള വാട്ടര്‍ അതോറിറ്റിയില്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍ പോസ്റ്റുകളിലായി മൊത്തം 3 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി കേരള പി.എസ്.സിയുടെ വണ്‍ ടൈം പ്രൊഫൈല്‍ വഴി ഉദ്യോഗാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. […]