ദുരിതാശ്വാസത്തിന്റെ പേരില്‍ ബിരിയാണി ചലഞ്ച് ; 1.2 ലക്ഷം രൂപ തട്ടിയെടുത്തു, മൂന്ന് സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

ആലപ്പുഴ: വയനാട് ഉരുള്‍പൊട്ടലില്‍ ഉറ്റവരെയും ഉടയവരെയും നഷ്ടപ്പെട്ടവര്‍ക്കുള്ള ദുരിതാശ്വാസ പ്രവര്‍ത്തനത്തിന്റെ പേരില്‍ സിപിഎം പ്രവര്‍ത്തകരുടെ പണത്തട്ടിപ്പ്. ആലപ്പുഴയില്‍ വയനാട് ദുരിത ബാധിതര്‍ക്കായി ബിരിയാണി ചലഞ്ച് നടത്തി പണം തട്ടിയ സംഭവത്തില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറി ഉള്‍പ്പെടെ 3 സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്ത് പോലീസ്. Also Read ; ട്രംപിന്റെ വരവോടെ മസ്‌കിന്റെ ടെസ്ലയുടെ വിപണിമൂല്യം വര്‍ധിച്ചു ; ഒരുലക്ഷം കോടി ഡോളര്‍ കടന്നു കായംകുളം പുതുപ്പള്ളി മുന്‍ ലോക്കല്‍ കമ്മറ്റി അംഗം സിബി ശിവരാജന്‍, തട്ടേക്കാട് ബ്രാഞ്ച് സെക്രട്ടറി […]

‘കോണ്‍ഗ്രസ് വര്‍ഗീയതയുടെ ആടയാഭരണം അണിയുന്നു,നാല് വോട്ടിന് അവസരവാദ നിലപാടെടുക്കുന്നു’ : മുഖ്യമന്ത്രി

തൃശ്ശൂര്‍: കോണ്‍ഗ്രസിനെയും ബിജെപിയെയും വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. നാല് വോട്ടിന് വേണ്ടി അവസരവാദ നിലപാടെടുക്കുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസ് എന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്. കൂടാതെ കോണ്‍ഗ്രസ് നേതാക്കളെയും അദ്ദേഹം നിശിതമായി വിമര്‍ശിച്ചു. കോണ്‍ഗ്രസിന്റെ ഒരു നേതാവ് ഗോള്‍വാള്‍ക്കറുടെ ചിത്രത്തിന് മുന്നില്‍ വിളക്കു വെച്ചുവെന്നും, മറ്റൊരു നേതാവ് ആര്‍എസ്എസ് ശാഖയ്ക്ക് സംരക്ഷണം നല്‍കിയെന്നും മുഖ്യമന്ത്രി പരസ്യമായി പറഞ്ഞു. കേരളം വര്‍ഗീയതയില്ലാത്ത നാടല്ല, വര്‍ഗീയ സംഘര്‍ഷമില്ലാത്ത നാടാണ്. വര്‍ഗീയ ശക്തികള്‍ ആഗ്രഹിക്കുന്ന കാര്യങ്ങള്‍ നടക്കാത്ത നാടാണ് കേരളമെന്നും അദ്ദേഹം പറഞ്ഞു. […]

വയനാട് ഉരുള്‍പൊട്ടല്‍ ; ദുരന്തബാധിതരുടെ കടങ്ങള്‍ എഴുതി തള്ളമെന്ന് പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റി

കൊച്ചി : വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്തം വിധിച്ച നാശനഷ്ടത്തില്‍ ദുരന്തബാധിതരുടെ കടങ്ങള്‍ എഴുതിത്തള്ളാന്‍ ആവശ്യമായ നടപടികള്‍ അടിയന്തരമായി സ്വീകരിക്കണമെന്ന് പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റി(പി.എ.സി). 15 ദിവസത്തിനകം ഇതുമായി ബന്ധപ്പെട്ട നടപടികള്‍ എടുക്കണമെന്ന നിര്‍ദേശമാണ് ബാങ്കിങ് മേഖലയിലെ നവീകരണവുമായി ബന്ധപ്പെട്ട യോഗത്തില്‍ നല്‍കിയത്. Also Read ; പാലക്കാട്ടെ ഡിഎംകെ സ്ഥാനാര്‍ത്ഥിയെ പിന്‍വലിക്കാനൊരുങ്ങി പി വി അന്‍വര്‍; യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ പിന്തുണയ്ക്കാന്‍ പദ്ധതി കൊച്ചിയില്‍നടന്ന യോഗത്തില്‍ റെയില്‍വേ, പരിസ്ഥിതി, പ്രതിരോധം, ധനകാര്യം, ഉപരിതലഗതാഗതം എന്നീ വിഷയങ്ങളുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടന്നു. […]

പ്രധാനമന്ത്രി ഇന്ന് വയനാട്ടിലെത്തും ; ദുരന്തബാധിത മേഖല സന്ദര്‍ശിക്കും, കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയും ഒപ്പമുണ്ടാകും

കല്‍പ്പറ്റ: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് വയനാട്ടിലെത്തും. ദുരന്തബാധിത മേഖലകള്‍ സന്ദര്‍ശിക്കും. രാവിലെ 11.05 ന്് കണ്ണൂര്‍ വിമാനത്താവളത്തില്‍ ഇറങ്ങുന്ന പ്രധാനമന്ത്രിയെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും മുഖ്യമന്ത്രി പിണറായി വിജയനും ചേര്‍ന്ന് സ്വീകരിക്കും. തുടര്‍ന്ന് അവിടെ നിന്നും വ്യോമസേനയുടെ ഹെലികോപ്റ്ററില്‍ വയനാട്ടിലെ ദുരന്ത ബാധിത മേഖലയിലേക്ക് പോകും എന്നാണ് വിവരം. കേന്ദ്ര സഹ മന്ത്രി സുരേഷ് ഗോപിയും പ്രധാനമന്ത്രിക്കൊപ്പമുണ്ടാവും. Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. മോദിക്കൊപ്പം മുഖ്യമന്ത്രി പിണറായി വിജയനും […]

പേരെന്തെന്നോ വീടേതെന്നോ അറിയാത്തവര്‍ ഇനി ഓരോ നമ്പറുകള്‍ ; ദുരന്തത്തില്‍ പൊലിഞ്ഞ ജീവനുകള്‍ക്ക് പുത്തുമലയില്‍ അന്ത്യവിശ്രമം

മേപ്പാടി: പേരെന്തെന്നോ വീടേതെന്നോ അറിയാത്ത മുണ്ടക്കൈ ദുരന്തത്തില്‍ പൊലിഞ്ഞ ജീവനുകള്‍ക്ക് പുത്തുമലയിലെ 66 സെന്റ് ഭൂമിയില്‍ അന്ത്യവിശ്രമം.ശരീരഭാഗങ്ങള്‍ മാത്രമായും അല്ലാതെ തിരിച്ചറിയാത്തതുമായ മൃതദേഹങ്ങളാണ് പുത്തുമലയില്‍ സംസ്‌കരിക്കുന്നത്. സര്‍വ്വമത പ്രാര്‍ത്ഥനകളോടെയാണ് സംസ്‌കാരച്ചടങ്ങുകള്‍ നടക്കുന്നത്. ഓരോ മൃതദേഹവും ഓരോ നമ്പറുകളായാണ് സംസ്‌കരിക്കപ്പെടുന്നത്. ഓരോ മൃതദേഹാവശിഷ്ടവും മൃതദേഹമായി കണ്ട് പ്രത്യേകമാണ് സംസ്‌കരിക്കുന്നത്. പിന്നീട് ഡിഎന്‍എ ടെസ്റ്റിലൂടെ മൃതദേഹം തിരിച്ചറിഞ്ഞേക്കാം. Also Read; യാത്രക്കാരിയുടെ തലയില്‍ പേന്‍ ; വിമാനം അടിയന്തിരമായി ലാന്‍ഡ് ചെയ്ത് അമേരിക്കന്‍ എയര്‍ലൈന്‍സ് ജൂലൈ 30 ന് പുലര്‍ച്ചെയുണ്ടായ ഉരുള്‍പൊട്ടലില്‍ […]

ചാലിയാര്‍ പുഴയില്‍ ഒഴുകിവന്ന മൃതദേഹങ്ങളുടെ എണ്ണം 200 കടന്നു

നിലമ്പൂര്‍ : വയനാട്ടിലെ മുണ്ടക്കൈയിലും ചൂരല്‍മലയിലും ഉണ്ടായ ഉരുള്‍പൊട്ടലിന്റെ വ്യാപ്തി എത്രത്തോളമുണ്ടെന്നതിന്റെ തെളിവാണ് ചാലിയാര്‍ പുഴയിലൂടെ ഒഴുകിവന്ന മൃതദേഹങ്ങള്‍. ഇതിനോടകം തന്നെ ഒഴുകി വന്ന മൃതദേഹങ്ങളുടെ എണ്ണം 205 ആയി. പുഴയോരത്തെ വിവധയിടങ്ങളിലെ തിരച്ചിലില്‍ 73 മൃതദേഹങ്ങളും 132 ശരീരഭാഗങ്ങളുമാണ് കണ്ടെടുത്തത്. Also Read ; ഷിരൂരിലെ മണ്ണിടിച്ചിലില്‍പ്പെട്ട് കാണാതായ അര്‍ജുന്റെ വീട് സന്ദര്‍ശിച്ച് മുഖ്യമന്ത്രി ഇന്നലെ ലഭിച്ച മൂന്ന് മൃതദേഹങ്ങളും 18 വയസില്‍ താഴെയുള്ളവരുടേതാണ്. ഇതിന് പുറമെ 13 ശരീരഭാഗങ്ങളും ഇന്നലെ ലഭിച്ചിരുന്നു. അതില്‍ മൂന്നെണ്ണം തിരിച്ചറിയുന്നതിനായി […]

സുരേഷ്‌ഗോപി ദുരന്തഭൂമിയില്‍; മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദേശീയ ദുരന്തമായി പ്രഖ്യാപിക്കുന്നതിന്റെ നിയമ വശങ്ങള്‍ പരിശോധിക്കും

കല്‍പ്പറ്റ: വയനാട്ടിലെ ഉരുള്‍പൊട്ടലുണ്ടായ മുണ്ടക്കൈ, ചൂരല്‍മല പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് കേന്ദ്ര സഹ മന്ത്രി സുരേഷ് ഗോപി. ഇന്ന് രാവിലെയാണ് സുരേഷ് ഗോപി വയനാട്ടിലെത്തിയത്. ചൂരല്‍മലയിലെത്തി ബെയ്‌ലി പാലത്തിലൂടെ വാഹനത്തില്‍ പോയ സുരേഷ് ഗോപി മുണ്ടക്കൈയിലെത്തി ദുരന്തബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു. രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്ന സൈനിക ഉദ്യോഗസ്ഥരുമായി സംസാരിച്ച ശേഷം ദുരിതാശ്വാസ ക്യാമ്പുകളിലും പോയതിന് ശേഷമാണ് സുരേഷ് ഗോപി മടങ്ങിയത്. അതേസമയം ദേശീയ ദുരന്തമായി വയനാട് ദുരന്തം പ്രഖ്യാപിക്കുന്നതിന്റെ നിയമവശങ്ങള്‍ പരിശോധിക്കേണ്ടതുണ്ടെന്ന് സുരേഷ് ഗോപി പറഞ്ഞു. ‘വയനാട്ടിലെത് ദേശീയ […]

ഉരുള്‍പ്പൊട്ടലില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 2 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

വയനാട്: വയനാട് മുണ്ടക്കൈ, ചൂരല്‍മല എന്നിവിടങ്ങളിലുണ്ടായ ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 2 ലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് 50,000 രൂപയുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയില്‍ നിന്നാണ് ധനസഹായം. Also Read ;ആറ് മണിക്കൂറായി ചെളിയില്‍ കുടുങ്ങി കിടന്നിരുന്ന ആളെ രക്ഷപ്പെടുത്തി അതേസമയം വയനാട്ടില്‍ മരണസംഖ്യ ഉയരുകയാണ്. 60 പേരുടെ മരണമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.ഇനിയും മരണസംഖ്യ ഉയരുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. എന്‍ഡിആര്‍എഫ് സംഘം രക്ഷാദൗത്യത്തിനായി മുണ്ടക്കൈയില്‍ എത്തി. സൈന്യം കോഴിക്കോട് […]

വയനാട്ടിലെ ഉരുള്‍പൊട്ടല്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

വയനാട്: ഉരുള്‍പൊട്ടലുണ്ടായ വയനാട്ടില്‍ രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം. പാലം തകര്‍ന്നതിനാല്‍ മുണ്ടക്കൈ ടൗണിലെ ദുരന്തമേഖലയിലേക്ക് കൂടുതല്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക് എത്തിച്ചേരാനാവുന്നില്ല. ഈ മേഖലയിലുള്ളവരുമായി മൊബൈലിലും ബന്ധപ്പെടാനാവുന്നില്ല. ദുരിതാശ്വാസ ക്യാംപായിരുന്ന ഹൈസ്‌കൂളിലുണ്ടായിരുന്നവരെ രക്ഷിച്ചു. Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. ദുരന്തത്തില്‍ ഇതുവരെ 44 പേരാണ് മരിച്ചത്. വീടുകളും വാഹനങ്ങളും ഉരുള്‍പൊട്ടലില്‍ ഒലിച്ചുപോയിട്ടുണ്ട്. നൂറ് കണക്കിന് വീടുകള്‍ ഒറ്റപ്പെട്ടുപോയിരിക്കുകയാണ്. പുഴയില്‍ മൃതശരീരങ്ങള്‍ ഒഴുകിപ്പോകുന്ന ഭീകരമായ അവസ്ഥയാണ്. മുണ്ടക്കൈയില്‍ രക്ഷാപ്രവര്‍ത്തകരുള്‍പ്പെടെ നിരവധി പേരാണ് ഒറ്റപ്പെട്ടുപോയിരിക്കുന്നത്. സഹായം പ്രതീക്ഷിച്ച് […]