ചൂരല്‍മലയിലെ ദുരന്ത ബാധിതരുടെ പ്രതിഷേധത്തില്‍ സംഘര്‍ഷം
കല്‍പ്പറ്റ: ചൂരല്‍മലയിലെ ദുരന്ത ബാധിതരുടെ പ്രതിഷേധത്തില്‍ സംഘര്‍ഷം. ദുരന്തഭൂമിയില്‍ കുടില്‍കെട്ടി സമരം നടത്താനുള്ള നീക്കം പോലീസ് തടഞ്ഞതോടെയാണ് വാക്കേറ്റവും ഉന്തും തള്ളുമുണ്ടായത്. പുനരധിവാസം വൈകുന്നുവെന്നതടക്കം ആരോപിച്ചാണ് ദുരന്ത ബാധിതര്‍ പ്രതിഷേധിക്കുന്നത്. ബെയ്‌ലി പാലം കടക്കാന്‍ ഇവരെ അനുവദിക്കില്ലെന്നാണ് പോലീസ് പറയുന്നത്. എന്നാല്‍ സമരക്കാര്‍ തങ്ങളുടെ പേരിലുള്ള സ്ഥലത്തേയ്ക്ക് പോകണമെന്ന വാദത്തില്‍ ഉറച്ചുനില്‍ക്കുകയാണ്. നിരാഹാരസമരമടക്കമുള്ള പ്രതിഷേധങ്ങള്‍ ഉടനുണ്ടാകുമെന്നും പ്രതിഷേധക്കാര്‍ പറയുന്നു. എല്ലാ ഘട്ടത്തിലും ഉറപ്പുകള്‍ മാത്രമാണ് സര്‍ക്കാര്‍ നല്‍കിയതെന്നും ഉരുളെടുത്ത തങ്ങളുടെ ഭൂമിയില്‍ തന്നെ സമരം ചെയ്യുമെന്നും സമരക്കാര്‍ […]