December 1, 2025

നഷ്ടപ്പെട്ട രേഖകള്‍ക്കായി പലയിടത്തും കയറിയിറങ്ങേണ്ട, എല്ലാം ഒരിടത്ത് തന്നെ ലഭ്യമാക്കും: റവന്യൂ മന്ത്രി കെ രാജന്‍

മേപ്പാടി: ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ നഷ്ടമായ സര്‍ക്കാര്‍ രേഖകളെല്ലാം ഒരിടത്ത് ലഭിക്കുന്ന സംവിധാനം ഒരുക്കുമെന്ന് ഉറപ്പ് നല്‍കി റവന്യൂ മന്ത്രി കെ രാജന്‍. നഷ്ടമായ റവന്യൂ-സര്‍വകലാശാല രേഖകള്‍ അടക്കമുള്ള എല്ലാ സര്‍ക്കാര്‍ രേഖകളും ഒരിടത്ത് തന്നെ ലഭ്യമാക്കുമെന്നാണ് മന്ത്രി കെ രാജന്‍ അറിയിച്ചിരിക്കുന്നത്. മൊബൈല്‍ ഫോണ്‍ നഷ്ടമായ എല്ലാവര്‍ക്കും അവരുടെ നിലവിലുണ്ടായിരുന്ന നമ്പറില്‍ തന്നെ കണക്ഷന്‍ എടുത്ത് ക്യാമ്പില്‍ എത്തിച്ചുകൊടുക്കുമെന്ന ഉറപ്പും മന്ത്രി കെ രാജന്‍ നല്‍കിയിട്ടുണ്ട്. ‘നമുക്ക് ഒരു സിംഗിള്‍ പോയിന്റില്‍ അവര്‍ക്ക് ആവശ്യപ്പെട്ട എന്ത് രേഖകളും […]

ഉരുള്‍പൊട്ടലില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് രാഹുല്‍ ഗാന്ധിയും കര്‍ണാടക സര്‍ക്കാരും ചേര്‍ന്ന് 100 വീടുകള്‍ വീതം നിര്‍മിച്ചു നല്‍കും

കല്‍പ്പറ്റ: വയനാട്ടിലെ ഉരുള്‍പൊട്ടലില്‍ വീട് നഷ്ടമായവര്‍ക്ക് വീട് നിര്‍മിച്ച് നല്‍കാനൊരുങ്ങി പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും. വീട് നഷ്ടപ്പെട്ട 100 പേര്‍ക്കാണ് രാഹുല്‍ ഗാന്ധി വീട് നിര്‍മിച്ച് നല്‍കുക. മുന്‍ വയനാട് എം പിയായ രാഹുല്‍ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ വഴിയാണ് ഇക്കാര്യം മുഖ്യമന്ത്രിയെ അറിയിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തിലാണ് ഈ വിവരം പങ്കുവെച്ചത്. Also Read ; സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത ; ആറ് ജില്ലകളില്‍ […]

മുണ്ടക്കൈ ഉരുള്‍പൊട്ടല്‍: 6 സോണുകളിലായി 40 ടീമുകള്‍ ഇന്ന് തിരച്ചില്‍ നടത്തും

വയനാട്ടില്‍ ഉരുള്‍പൊട്ടിയ പ്രദേശങ്ങളില്‍ ഇന്ന് 6 സോണുകളിലായി 40 ടീമുകള്‍ തിരച്ചില്‍ നടത്തും. അട്ടമലയും ആറന്‍മലയും ഉള്‍പ്പെടുന്നതാണ് ആദ്യത്തെ സോണ്‍. മുണ്ടക്കൈ രണ്ടാമത്തെ സോണും പുഞ്ചിരിമട്ടം മൂന്നാമത്തേതും വെള്ളാര്‍മല വില്ലേജ് റോഡ് നാലാമത്തേതും ജിവിഎച്ച്എസ്എസ് വെള്ളാര്‍മല അഞ്ചാമത്തേതും പുഴയുടെ അടിവാരം ആറാമത്തെ സോണുമാണ്. എന്‍ഡിആര്‍എഫ്, സൈന്യം, ഡിഎസ്ജി, കോസ്റ്റ് ഗാര്‍ഡ്, നേവി, എംഇജി ഉള്‍പ്പെടെയുള്ള സംയുക്ത സംഘമാണ് തിരച്ചില്‍ നടത്തുക. ഇവരെ കൂടാതെ ഓരോ ടീമിലും മൂന്നു നാട്ടുകാരും ഒരു വനംവകുപ്പ് ജീവനക്കാരനും ഉണ്ടാവും. ഒരേസമയം മൂന്ന് […]

ഉരുള്‍പൊട്ടലില്‍ നിന്നും രക്ഷപ്പെട്ട് ഓടിയെത്തിയത് കാട്ടാനക്ക് മുമ്പില്‍; രക്ഷപ്പെട്ട ആശ്വാസത്തില്‍ സുജാതയും കുടുംബവും

ഉരുള്‍പൊട്ടലില്‍ നിന്നും രക്ഷപ്പെട്ട് ഓടിയെത്തിയത് കാട്ടാനക്ക് മുമ്പില്‍. മുണ്ടക്കൈയിലെ ദുരന്തമുഖത്തുനിന്ന് ഓടി രക്ഷപ്പെട്ട സുജാതയും കുടുംബവുമാണ് കാട്ടാനയ്ക്ക് മുമ്പില്‍ മരണത്തെ മുഖാമുഖം കണ്ട് നിന്നത്. Also Read; വയനാടിന് സഹായഹസ്തവുമായി താരങ്ങള്‍ ; 35 ലക്ഷം രൂപ കൈമാറി മമ്മൂട്ടിയും ദുല്‍ഖറും ആദ്യത്തെ ഉരുള്‍പൊട്ടല്‍ ഉണ്ടായപ്പോള്‍ തന്നെ കാട്ടിലേക്ക് കുടുബത്തോടെ ഓടിക്കയറി. രണ്ടാമത്തെ പൊട്ടല്‍ ഉണ്ടായപ്പോള്‍ പേടിച്ച് കാട്ടിലൂടെ ഓടി. ഓടിയെത്തിപ്പെട്ടതോ കാട്ടാനയുടെ മുമ്പില്‍. ചെകുത്താനും കടലിനുമിടയില്‍ പെട്ടുപോയ അവസ്ഥ. ഈ അവസ്ഥയില്‍ ഒന്നും ചെയ്യാന്‍ പറ്റാതെ ആനയില്‍ […]

ദുരിതബാധിതര്‍ക്ക് കൈതാങ്ങുമായി നൗഷാദ് ദുരന്തഭൂമിയില്‍… വസ്ത്രങ്ങളും ഭക്ഷണവും എത്തിച്ചു

കൊച്ചി: കേരളക്കരയില്‍ ഓരോ ദുരിതമുണ്ടാകുമ്പോഴും കൈത്താങ്ങുമായി നിരവധിപ്പേര്‍ എത്താറുണ്ട്. അത്തരത്തില്‍ 2018 ല്‍ കേരളം നേരിട്ട ഏറ്റവും വലിയ ദുരിതമായിരുന്നു പ്രളയം. അന്ന് ദുരന്തഭൂമിയില്‍ ദുരിതബാധിതര്‍ക്ക് വസ്ത്രങ്ങള്‍ നല്‍കി കേരളക്കരയുടെ സ്‌നേഹവും ആദരവും നേടിയ നൗഷാദ് ഇത്തവണയും മാതൃകയാവുകയാണ്. വയനാട്ടിലെ മുണ്ടക്കൈയിലും ചൂരല്‍ മലയിലും ഉണ്ടായ ഉരുള്‍പ്പൊട്ടലില്‍ ജീവിതം നഷ്ടപ്പെട്ടവര്‍ക്ക് തന്നാലാകുന്ന സഹായം എത്തിക്കാന്‍ കൊച്ചിയില്‍ നിന്നും ഓടിയെത്തിയിരിക്കുകയാണ് നൗഷാദ്. Also Read ; ദുരന്തഭൂമിയിലേക്ക് അവശ്യവസ്തുക്കള്‍ എത്തിക്കണം, ബന്ദിപ്പൂര്‍ വഴിയുള്ള രാത്രി യാത്ര അനുവദിക്കണം ; ആവശ്യം […]

ദുരന്തഭൂമിയിലേക്ക് അവശ്യവസ്തുക്കള്‍ എത്തിക്കണം, ബന്ദിപ്പൂര്‍ വഴിയുള്ള രാത്രി യാത്ര അനുവദിക്കണം ; ആവശ്യം തള്ളി കേന്ദ്രം

ഡല്‍ഹി: ബന്ദിപ്പൂര്‍ കടുവാ സങ്കേതത്തിലൂടെയുള്ള ദേശീയപാത 766ലെ രാത്രി യാത്രയുടെ നിരോധനത്തില്‍ ഇളവ് അനുവദിക്കണമെന്ന കേരളത്തിന്റെ ആവശ്യം തള്ളി കേന്ദ്രം. വയനാട്ടിലെ ദുരന്തഭൂമിയിലേക്ക് അവശ്യവസ്തുക്കള്‍ എത്തിക്കുന്നതിനും ദുരിതാശ്വാസ പ്രവര്‍ത്തനത്തിനായി ആളുകള്‍ക്ക് എത്തുന്നതിനുമാണ് നിരോധനത്തില്‍ ഇളവ് അനുവദിക്കണമെന്ന് രാജ്യസഭാംഗം ഹാരീസ് ബീരാന്‍ ആവശ്യപ്പെട്ടത്. എന്നാല്‍ ഈ ആവശ്യമാണ് കേന്ദ്ര വനം പരിസ്ഥിതി മന്ത്രി ഭൂപേന്ദ്ര യാദവ് തള്ളിയത്. Also Read ; മൂന്ന് ദിവസത്തേക്ക് വയനാട്ടില്‍ സൗജന്യ പാക്കേജ് പ്രഖ്യാപിച്ച് എയര്‍ടെല്‍ നിലവില്‍ കോഴിക്കോട് ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍നിന്ന് വയനാട്ടിലേക്കുള്ള യാത്രക്ക് […]

ഇനിയുമെത്രപേര്‍? മുണ്ടക്കൈ ഉരുള്‍പൊട്ടലില്‍ മരണം 286 കടന്നു

മേപ്പാടി: നൂറുകണക്കിനുപേര്‍ തിങ്ങിപ്പാര്‍ത്തിരുന്ന നിറയെ വീടുകളുണ്ടായിരുന്ന ചൂരല്‍മലയ്ക്കു മുകളിലുള്ള മുണ്ടക്കൈ അങ്ങാടിയിലിപ്പോള്‍ കെട്ടിടാവശിഷ്ടങ്ങളും ചളിമണ്ണും കല്ലുകളും മാത്രമാണ്. പക്ഷേ അതിനടിയില്‍ ഇനിയും കണ്ടെത്താനാകാത്ത ഒത്തിരി മനുഷ്യര്‍ കുടുങ്ങിക്കിടക്കുന്നുണ്ട്. ജീവന്റെ തുടിപ്പുണ്ടോ എന്നുപോലും അറിയാതെ ഒട്ടനവധി മനുഷ്യര്‍. അതിനാല്‍ തന്നെ മരണസംഖ്യ വീണ്ടും ഉയര്‍ന്നേക്കാമെന്നാണ് പ്രദേശത്ത് നിന്നുള്ള റിപ്പോര്‍ട്ടുകള്‍. ഇതുവരെ 286 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. എന്നാല്‍ ഇനിയും 200ലധികം പേര്‍ ഇപ്പോഴും കാണാമറയത്താണെന്നാണ് കണക്കുകള്‍ പറയുന്നത്. Also Read; മുണ്ടക്കൈയിലെ ഉരുള്‍പൊട്ടല്‍ ഇത് രണ്ടാം തവണ; ആദ്യത്തേത് 40 […]

ഉരുള്‍പൊട്ടല്‍ മേഖലയിലേക്കുള്ള അനാവശ്യയാത്രകള്‍ ഒഴിവാക്കണമെന്ന് കേരള പോലീസ്

വയനാട്: ഉരുള്‍പൊട്ടല്‍ മേഖലയിലേക്കുള്ള അനാവശ്യയാത്രകള്‍ ഒഴിവാക്കണമെന്ന് കേരള പോലീസ് അറിയിച്ചു. ഡിസാസ്റ്റര്‍ ടൂറിസം വേണ്ട എന്ന മുന്നറിയിപ്പ് നല്‍കുന്ന പോസ്റ്റര്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചു. രക്ഷാപ്രവര്‍ത്തകര്‍ക്ക് തടസ്സം സൃഷ്ടിച്ചാല്‍ കര്‍ശന നടപടിയെന്നും പോലീസ് വ്യക്തമാക്കി. വയനാട്ടില്‍ അപകടമുണ്ടായ മേഖലകളിലേക്ക് അനാവശ്യമായി യാത്ര നടത്തരുതെന്ന് മുഖ്യമന്ത്രിയും നിര്‍ദേശം നല്‍കിയിരുന്നു. പറഞ്ഞറിയിക്കാവാത്തത്രയും തീവ്രമായ ഒരു ദുരന്തമുഖത്താണ് നാടുള്ളത്. നാടാകെ രക്ഷാപ്രവര്‍ത്തനത്തിലാണ്. ഈ സമയത്ത് രക്ഷാപ്രവര്‍ത്തനത്തിന് തടസ്സമുണ്ടാക്കുന്ന വിധം ദുരന്തമേഖലയില്‍ കാഴ്ചക്കാരായി നില്‍ക്കുന്ന പ്രവണത ഒഴിവാക്കേണ്ടതുണ്ടെന്നുമാണ് മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയത്. Also Read; വയനാട് […]

മുണ്ടക്കൈയില്‍ മരണ സംഖ്യ 174 കടന്നു; ഇനി കണ്ടെത്താനുള്ളത് 211 പേരെ

മുണ്ടക്കൈ: ചൊവ്വാഴ്ച പുലര്‍ന്നപ്പോള്‍ കേട്ട് ദുരന്തവാര്‍ത്തയില്‍ വിറങ്ങലിച്ച് നില്‍ക്കുകയാണ് വയനാടും കേരളവും. ഉറ്റവരേയും ഉടയവരേയും തേടിയുള്ള ബന്ധുക്കളുടെ പരക്കം പാച്ചിലും, തേങ്ങലടിച്ചുള്ള വാക്കുകളും മാത്രമാണ് മുണ്ടക്കൈയില്‍ നിന്നും പുറത്തുവരുന്നത്. കേരള ചരിത്രത്തിലെ ഏറ്റവും വലിയ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ ഇതുവരെ 174 മരണങ്ങളാണ് ഇതുവരെ സ്ഥിരീകരിച്ചിരിക്കുന്നത്. Also Read; മുണ്ടക്കൈയിലെ ഉരുള്‍പൊട്ടല്‍ ഇത് രണ്ടാം തവണ; ആദ്യത്തേത് 40 വര്‍ഷം മുമ്പ് ആദ്യ ദിനം മോശം കാലാവസ്ഥ മൂലം താല്‍ക്കാലികമായി നിര്‍ത്തിവച്ച രക്ഷാദൗത്യം ഇന്ന് അതിരാവിലെ വീണ്ടും തുടങ്ങിയിരുന്നു. ഇനിയും […]

മുണ്ടക്കൈയിലെ ഉരുള്‍പൊട്ടല്‍ ഇത് രണ്ടാം തവണ; ആദ്യത്തേത് 40 വര്‍ഷം മുമ്പ്

മേപ്പാടി: ഒരു രാത്രി പുലര്‍ന്നപ്പോള്‍ ഉരുള്‍ പൊട്ടിയെത്തിയ പാറക്കൂട്ടവും ചെളിമണ്ണും ഒരു ഗ്രാമത്തെയൊന്നാകെ ഇല്ലാതാക്കിയിരിക്കുന്നു. അനേകം ജീവനുകളെ കവര്‍ന്നെടുത്തിരിക്കുന്നു. ചൊവ്വാഴ്ച പുലര്‍ച്ചെ മുണ്ടക്കൈയില്‍ ഉണ്ടായ ഉരുള്‍പൊട്ടലില്‍ 167 പേര്‍ മരിച്ചെന്നാണ് ഒടുവില്‍ ലഭിക്കുന്ന വിവരം. ഒരുപാട് പേരെ ഇനിയും കിട്ടാനുണ്ട്. അവര്‍ക്കായുള്ള രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. Also Read; മുണ്ടക്കൈയിലേക്ക് കൂടുതല്‍ രക്ഷാപ്രവര്‍ത്തകര്‍; നിര്‍മിക്കുന്നത് 85 അടി നീളമുള്ള ബെയ്‌ലി പാലം ഇതാദ്യമായല്ല മുണ്ടക്കൈയില്‍ ഉരുള്‍പൊട്ടല്‍ ഉണ്ടാന്നത്. 40 വര്‍ഷം മുമ്പും ഇതുപോലൊരു ദുരന്തം മുണ്ടക്കൈയില്‍ സംഭവിച്ചിരുന്നു. 1984 ജൂലായ് […]