November 21, 2024

വയനാട് ചൂരല്‍മലയില്‍ ഇന്നും വിദഗ്ധ സംഘം പരിശോധന നടത്തും ; ആറ് സോണുകള്‍ കേന്ദ്രീകരിച്ചാണ് പരിശോധന

കല്‍പ്പറ്റ: വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്തം പെയ്തിറങ്ങിയ ചൂരല്‍മലയില്‍ ഇന്നും വിദഗ്ധ സംഘത്തിന്റെ പരിശോധന തുടരും.ചൊവ്വാഴ്ച ഉച്ചവരെ സംഘം പ്രദേശത്ത് പരിശോധന തുടര്‍ന്നിരുന്നു. എന്നാല്‍ പ്രതികൂലമായ കാലാവസ്ഥയായതിനാല്‍ പരിശോധന നീണ്ടുപോയില്ല. ദേശീയ ഭൗമശാസ്ത്ര പഠനകേന്ദ്രത്തിലെ മുതിര്‍ന്ന ശാസ്ത്രജ്ഞന്‍ ജോണ്‍ മത്തായിയുടെ നേതൃത്വത്തിലുള്ള ആറംഗ വിദഗ്ധസംഘത്തിന്റെ പരിശോധനയാണ് ഇന്നും തുടരുക. ആറു സോണുകള്‍ കേന്ദ്രീകരിച്ചാണ് ഭാഗിക പരിശോധന നടത്തുക. Also Read ; അര്‍ജുനായുള്ള തിരച്ചിലില്‍ കണ്ടെത്തിയത് ലോറിയുടെ ജാക്കി ; ഇന്നും തിരച്ചില്‍ തുടരും ഈ മാസം 22 ന് […]

ചാലിയാറില്‍ നിന്ന് ശരീര ഭാഗങ്ങള്‍ കണ്ടെത്തി ; ഇന്നത്തെ തിരച്ചില്‍ അവസാനിച്ചു

മലപ്പുറം: വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ ഇനിയും കണ്ടെത്താനുള്ള ആളുകള്‍ക്കായി ചാലിയാര്‍ പുഴയില്‍ ഇന്ന് നടത്തിയ തിരച്ചില്‍ അവസാനിപ്പിച്ചു. ദൗത്യം അവസാനിപ്പിച്ച് തിരച്ചില്‍ സംഘം മടങ്ങി. ഇന്നത്തെ തിരച്ചിലിനിടെ ചാലിയാറില്‍ നിന്ന് ശരീര ഭാഗങ്ങള്‍ കണ്ടെത്തി. ഇരുട്ടുകുത്തിയിലും കൊട്ടുപാറയിലുമാണ് ശരീരഭാഗങ്ങള്‍ കണ്ടെത്തിയത്. ചാലിയാറിനോട് ചേര്‍ന്ന ഭാഗങ്ങളാണ് ഇത്. Also Read ; തൊടുപുഴ നഗരസഭ നിലനിര്‍ത്തി എല്‍ഡിഎഫ് ; തെരഞ്ഞെടുപ്പില്‍ മുസ്ലിംലീഗ് ചെയതത് ചതിയെന്ന് കോണ്‍ഗ്രസ് എന്‍ഡിആര്‍എഫ്, അഗ്‌നിരക്ഷാസേന, സിവില്‍ ഡിഫന്‍സ് സേന, പോലീസ്, വനം വകുപ്പ് എന്നിവര്‍ ചേര്‍ന്നാണ് […]

മുണ്ടക്കൈയിലെ ഉരുള്‍പൊട്ടല്‍ ദുരന്തത്തിന് കാരണം കനത്ത മഴ ; ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ട് പുറത്ത്

കല്‍പ്പറ്റ: വയനാട്ടിലെ മുണ്ടക്കൈയിലും ചൂരല്‍മലയിലും ഉണ്ടായ ഉരുള്‍പൊട്ടലിന് കാരണമായത് മേഖലയില്‍ പെയ്ത കനത്ത മഴയെന്ന് ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ പ്രാഥമിക റിപ്പോര്‍ട്ട്. കൂടാതെ പ്രാദേശിക ഘടകങ്ങള്‍ ദുരന്തത്തിന്റെ ആഘാതം കൂട്ടി. സ്ഥലത്തിന്റെ ചെരിവും മണ്ണിന്റെ ഘടനയും ആഘാതം ഇരട്ടിയാക്കിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. Also Read ; ദുരന്തഭൂമിയിലെ ജനകീയ തെരച്ചില്‍ ഇന്നും തുടരും; ഇനി കണ്ടെത്താനുള്ളത് 126 പേരെ 29, 30 തിയ്യതികളിലായി പെയ്ത കനത്ത മഴയ്ക്ക് പിന്നാലെയാണ് ഉരുള്‍പൊട്ടലുണ്ടായത്. അപകടമേഖയില്‍ 2018 മുതല്‍ ചെറുതും വലുതുമായി […]

വയനാട് ഉരുള്‍പൊട്ടല്‍ ; ദുരിത ബാധിതര്‍ക്ക് സ്വന്തം നിലയില്‍ അഞ്ച് വീട് വെച്ച് നല്‍കുമെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: വയനാട്ടിലെ ഉരുള്‍പൊട്ടലില്‍ എല്ലാം നഷ്ടപ്പെട്ട ദുരിതബാധിതര്‍ക്കായി രാഹുല്‍ ഗാന്ധി പ്രഖ്യാപിച്ച 100 വീടുകളില്‍ അഞ്ചെണ്ണം സ്വന്തനിലയില്‍ നിര്‍മ്മിച്ചു നല്‍കുമെന്ന് രമേശ് ചെന്നിത്തല. രമേശ് ചെന്നിത്തലയും ചില യുഡിഎഫ് എംഎല്‍എമാരും ഇതേ ആഗ്രഹം പങ്കുവെച്ചിരുന്നു.എന്നാല്‍ വീട് വെക്കാനുള്ള സ്ഥലം സര്‍ക്കാര്‍ നല്‍കുമോ എന്ന കാര്യത്തില്‍ ഇനിയും വ്യക്ത വരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. Also Read ; തിരുവനന്തപുരത്ത് കൊലക്കേസ് പ്രതിയായ ഗുണ്ടാ നേതാവ് വെട്ടേറ്റ് മരിച്ചു ഉരുള്‍പൊട്ടലിന്റെ പശ്ചാത്തലത്തില്‍ നേരത്തെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു മാസത്തെ ശമ്പളം […]

വയനാട് ഉരുൾപൊട്ടൽ; 12 അംഗ തിരച്ചിൽ സംഘവുമായി സൺറൈസ് വാലിയിൽ ഇന്നും തിരച്ചിൽ തുടരും

കല്‍പ്പറ്റ: വയനാട് ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് നടത്തുന്ന തിരച്ചില്‍ ഇന്നും തുടരും. ചാലിയാര്‍ തീരത്തെ സണ്‍റൈസ് വാലിയിലെ തിരച്ചിലാണ് ഇന്നും തുടരുന്നത്. കല്‍പ്പറ്റ എസ്‌കെഎംജി എച്ച്എസ്എസ് മൈതാനത്ത് നിന്ന് ആദ്യത്തെ സംഘവുമായി സണ്‍റൈസ് വാലിയിലേക്ക് ഹെലികോപ്റ്റര്‍ പുറപ്പെട്ടു. ആറംഗ സംഘവുമാണ് ആദ്യം പുറപ്പെട്ടത്. സംഘത്തോടൊപ്പം തിരച്ചിലിന് കെഡാവര്‍ ഡോഗുമുണ്ട്. Also Read ; മുഹമ്മദ് യൂനുസ് ബംഗ്ലാദേശ് പ്രധാനമന്ത്രിയാകും ; വിദ്യാര്‍ത്ഥി നേതാക്കളുടെ ആവശ്യം അംഗീകരിച്ച് പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദീന്‍ സണ്‍റൈസ് വാലിയില്‍ ആര്‍മി ഡോഗ് മോനിയാണ് ദൗത്യത്തിന്റെ ഭാഗമാകുന്നത്. […]

വയനാട് ഉരുള്‍പൊട്ടല്‍ ; തിരച്ചില്‍ ഏഴാം ദിവസവും തുടരുന്നു, മരണസംഖ്യ 387 ആയി

മുണ്ടക്കൈ: വയനാട് മുണ്ടക്കൈയിലും ചൂരല്‍മലയിലും ഉണ്ടായ ഉരുള്‍പൊട്ടലില്‍ കാണാതായവര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ ഏഴാം ദിവസത്തിലേക്ക് എത്തി. ഇതുവരെ മരിച്ചവരുടെ എണ്ണം 387 ആയി. ഇനിയും 180 പേരെയാണ് കണ്ടെത്താനുള്ളത്. ഇന്നത്തെ തിരച്ചില്‍ ബെയ്‌ലി പാലത്തിന് സമീപത്തായിരിക്കും നടക്കുക. രണ്ട് സിഗ്‌നലുകള്‍ കേന്ദ്രീകരിച്ചാകും ഇന്നത്തെ തിരച്ചില്‍. ഡോഗ് സ്‌ക്വാഡിനെയും സ്ഥലത്ത് എത്തിക്കും. റഡാറുകള്‍ ഉള്‍പ്പടെ അത്യാധുനിക സംവിധാനങ്ങള്‍ ഉപയോഗിച്ചായിരിക്കും തിരച്ചില്‍ നടത്തുക. അതേസമയം ചാലിയാറിലും ഇന്ന് വ്യാപക തിരച്ചില്‍ നടത്തും. തിരിച്ചറിയാനാകാത്ത എട്ട് മൃതദേഹങ്ങളാണ് ഇന്നലെ സംസ്‌കരിച്ചത്. ഇന്ന് […]

വയനാട്ടിലെ മുണ്ടക്കൈയിലും,ചൂരല്‍മലയിലും സൗജന്യ റേഷന്‍ നല്‍കുമെന്ന് മന്ത്രി ജി ആര്‍ അനില്‍

തിരുവനന്തപുരം: വയനാട്ടിലെ ദുരന്തമേഖലയായ മുണ്ടക്കൈ, ചൂരല്‍മല പ്രദേശങ്ങളിലെ അഞഉ 44, 46 എന്നീ വാര്‍ഡുകളിലെ മുഴുവന്‍ ഗുണഭോക്താക്കള്‍ക്കും ആഗസ്റ്റ് മാസത്തെ റേഷന്‍ വിഹിതം സൗജന്യമായി നല്‍കുമെന്ന് ഭക്ഷ്യ മന്ത്രി ജി ആര്‍ അനില്‍ അറിയിച്ചു. നിലവില്‍ മുന്‍ഗണന വിഭാഗക്കാര്‍ക്ക് സൗജന്യമായും മുന്‍ഗണനേതര വിഭാഗക്കാര്‍ക്ക് ന്യായവിലയ്ക്കുമാണ് റേഷന്‍ നല്‍കാറുള്ളത്. എന്നാല്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ മുണ്ടക്കൈ, ചൂരല്‍മല എന്നീ പ്രദേശങ്ങളിലെ മുന്‍ഗണനേതര വിഭാഗക്കാര്‍ക്കും അതായത് നീല,വെള്ള കാര്‍ഡുകളില്‍ ഉള്‍പ്പെട്ടിട്ടുള്ള മുഴുവന്‍ ഗുണഭോക്താക്കള്‍ക്കും പൂര്‍ണമായും സൗജന്യമായി റേഷന്‍ വിഹിതം നല്‍കാനാണ് മന്ത്രിയുടെ […]

ദുരന്തഭൂമിയിലെ തിരച്ചിലില്‍ കണ്ടെത്താത്തവരെ മരിച്ചവരായി കണക്കാക്കണം

തിരുവനന്തപുരം : വയനാട്ട് ഉരുള്‍പൊട്ടലില്‍ ഇനിയും കണ്ടെത്താനാവാത്തവരെ മരിച്ചവരായി കണക്കാക്കണമെന്നാവശ്യപ്പെട്ട് റജിസ്ട്രാര്‍ ജനറല്‍ ഓഫ് ഇന്ത്യയെ സംസ്ഥാന സര്‍ക്കാര്‍ സമീപിക്കും. സാധാരണ ഒരാളെ കാണാതായി 7 വര്‍ഷം കഴിഞ്ഞാല്‍ കോടതി ഉത്തരവിന്റെ കൂടി അടിസ്ഥാനത്തില്‍ മാത്രമെ മരണ സര്‍ട്ടിഫിക്കറ്റ് അനുവദിക്കാവൂ എന്നാണ് വ്യവസ്ഥ. Also Read ; ഉരുള്‍പൊട്ടല്‍ മുന്നറിയിപ്പ് സംബന്ധിച്ച് സഭയെ തെറ്റിദ്ധരിപ്പിച്ചു; അമിത് ഷായ്‌ക്കെതിരെ ജയറാം രമേശിന്റെ നോട്ടീസ് മരണ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുമ്പോള്‍ മാത്രമാണ് അവകാശികള്‍ക്കു നഷ്ടപരിഹാരവും മറ്റു രേഖകളും ലഭിക്കുക. വയനാട് ദുരന്തത്തില്‍ സര്‍ക്കാര്‍ […]

ഉരുള്‍പൊട്ടല്‍ മുന്നറിയിപ്പ് സംബന്ധിച്ച് സഭയെ തെറ്റിദ്ധരിപ്പിച്ചു; അമിത് ഷായ്‌ക്കെതിരെ ജയറാം രമേശിന്റെ നോട്ടീസ്

ന്യൂഡല്‍ഹി: വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് മുന്നറിയിപ്പ് സംബന്ധിച്ച് സഭയെ തെറ്റിദ്ധരിപ്പിച്ചതിന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് അവകാശലംഘന നോട്ടീസ്. കോണ്‍ഗ്രസ് എം പി ജയറാം രമേശാണ് നോട്ടീസ് നല്‍കിയത്. ഉരുള്‍പൊട്ടല്‍ സംബന്ധിച്ച് കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടും കേരള സര്‍ക്കാര്‍ തുടര്‍നടപടി സ്വീകരിച്ചില്ലെന്നായിരുന്നു അമിത് ഷാ സഭയെ അറിയിച്ചത്. എന്നാല്‍ ഈ പ്രസ്താവന തെറ്റാണെന്ന് വിവിധ മാധ്യമങ്ങളില്‍ വന്ന റിപ്പോര്‍ട്ടുകളില്‍ നിന്ന് വ്യക്തമാണെന്ന് ജയറാം രമേശ് പറഞ്ഞു. Also Read ; ലെഫ്റ്റനന്റ് കേണല്‍ മോഹന്‍ലാല്‍ ദുരന്തഭൂമിയില്‍ ; […]

ലെഫ്റ്റനന്റ് കേണല്‍ മോഹന്‍ലാല്‍ ദുരന്തഭൂമിയില്‍ ; രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കുചേരും

മേപ്പാടി: വയനാട്ടിലെ ഉരുള്‍പൊട്ടല്‍ മേഖലയിലെത്തി ലെഫ്റ്റനന്റ് കേണല്‍ മോഹന്‍ലാല്‍. സൈനികര്‍ക്കൊപ്പം ആര്‍മി ക്യാമ്പിലെത്തിയ മോഹന്‍ലാല്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കുചേരും. നേരത്തെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് താരം 25 ലക്ഷം രൂപ സംഭാവന ചെയ്തിരുന്നു. ദുരന്തവുമായി ബന്ധപ്പെട്ട് താരം പങ്കുവെച്ച വൈകാരികമായ കുറിപ്പും ഏറെ ശ്രദ്ധനേടിയിരുന്നു. Also Read ; സംസ്ഥാനത്ത് ഇന്നും മഴ മുന്നറിയിപ്പ് ; നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്, കള്ളക്കടല്‍ പ്രതിഭാസത്തിന് സാധ്യത മുന്‍പും ഐക്യത്തോടെയും ഒരുമയോടെയും ദുരിതങ്ങളെ നേരിട്ടുള്ള നാടാണ് കേരളം എന്നും ഇതും നമ്മള്‍ […]

  • 1
  • 2