ക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്: 6 സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍, അനധികൃതമായി കൈപ്പറ്റിയ തുക പലിശ സഹിതം തിരിച്ചടക്കണം
തിരുവനന്തപുരം: സാമൂഹ്യ സുരക്ഷാപെന്‍ഷനില്‍ തട്ടിപ്പ് നടത്തിയ 6 സര്‍ക്കാര്‍ ജീവനക്കാര്‍ക്കെതിരെ സസ്‌പെന്‍ഷന്‍. മണ്ണ് സംരക്ഷണ വകുപ്പിലെ ജീവനക്കാര്‍ക്കെതിരെയാണ് നടപടി. പാര്‍ട്ട് ടൈം സ്വീപ്പര്‍ മുതല്‍ വര്‍ക്ക് ഓഫീസര്‍ വരെ നടപടി നേരിട്ടവരില്‍ ഉള്‍പ്പെടും. കൂടാതെ അനധികൃതമായി കൈപ്പറ്റിയ തുക 18% പലിശ സഹിതം തിരിച്ചടയ്ക്കാനും നിര്‍ദേശിച്ചിട്ടുണ്ട്. അനധികൃത പെന്‍ഷന്‍ കൈപ്പറ്റുന്നതുമായി ബന്ധപ്പെട്ട് നടന്ന പരിശോധനയില്‍ സംസ്ഥാനത്തെ ഗസറ്റഡ് ഉദ്യോഗസ്ഥന്‍ അടക്കം 1458 സര്‍ക്കാര്‍ ജീവനക്കാര്‍ സാമൂഹ്യസുരക്ഷാ പെന്‍ഷന്‍ കൈപ്പറ്റുന്നുവെന്നാണ് കണ്ടെത്തിയത്. ധന വകുപ്പിന്റെ നിര്‍ദേശ പ്രകാരം ഇന്‍ഫര്‍മേഷന്‍ […]