December 1, 2025

മലപ്പുറം നിലമ്പൂരില്‍ വനത്തിനുള്ളില്‍ മൂന്ന് കാട്ടാനകള്‍ ചരിഞ്ഞ നിലയില്‍

മലപ്പുറം: മലപ്പുറം നിലമ്പൂരില്‍ വനത്തിനുള്ളില്‍ മൂന്നിടങ്ങളിലായി മൂന്ന് കാട്ടാനകളെ ചരിഞ്ഞ നിലയില്‍ കണ്ടെത്തി. കരുളായി, മരുത, കാരക്കോട് പുത്തരിപ്പാടം വനങ്ങളിലായാണ് ആനകളെ ചരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. 20 വയസ് പ്രായമുള്ള പിടിയാനയേയാണ് മരുതയില്‍ ചരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. പുത്തരിപ്പാടത്ത് സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് നിന്ന് 200 മീറ്റര്‍ അകലെ 10 വയസുള്ള കുട്ടിക്കൊമ്പനാണ് ചരിഞ്ഞത്. കരുളായി എഴുത്തുകല്‍ ഭാഗത്ത് ആറ് മാസം പ്രായമുള്ള കുട്ടിക്കൊമ്പനെയും […]

മസ്തകത്തില്‍ പരിക്കേറ്റ കൊമ്പന്റെ തലച്ചോറില്‍ അണുബാധ ഏറ്റിരുന്നുവെന്ന് പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കൊച്ചി: കോടനാട് ആനക്കൂട്ടില്‍ ചികിത്സയിലിരിക്കെ ചെരിഞ്ഞ കാട്ടുകൊമ്പന്റെ തലച്ചോറില്‍ അണുബാധ ഏറ്റിരുന്നുവെന്ന് പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. കൊമ്പന്റെ മസ്തകത്തിലും തുമ്പിക്കൈയിലും പുഴുവരിച്ചിരുന്നു. മറ്റ് ആന്തരിക അവയവങ്ങള്‍ക്ക് അണുബാധ ഇല്ലെന്നാണ് കണ്ടെത്തല്‍. ആനയുടെ മരണകാരണം ഹൃദയാഘാതം തന്നെയാണെന്നും മസ്തകത്തിലേത് കൊമ്പ് കുത്തിയതിനെ തുടര്‍ന്നുണ്ടായ മുറിവാണെന്നുമാണ് നിഗമനം. Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. അതിരപ്പിള്ളിയില്‍ നിന്നും മസ്തകത്തിന് ഗുരുതരമായി പരിക്കേറ്റ് കോടനാട് അഭയാരണ്യത്തില്‍ ചികിത്സക്കായി എത്തിച്ച കൊമ്പന്‍ ഇന്നലെ ഉച്ചയോടെയാണ് ചെരിഞ്ഞത്. മുറിവില്‍ […]

മസ്തകത്തില്‍ പരിക്കേറ്റ കൊമ്പന്‍ ചെരിഞ്ഞു

അതിരപ്പിള്ളിയില്‍ മസ്തകത്തില്‍ മുറിവേറ്റ കാട്ടാന ചെരിഞ്ഞു. ചികിത്സയിലിരിക്കെയാണ് കൊമ്പന്‍ ചെരിഞ്ഞത്. ഡോക്ടര്‍ ചികിത്സ നല്‍കുന്നതിനിടെ കൊമ്പന്‍ ചെരിയുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് മസ്തകത്തില്‍ ഗുരുതരമായി പരിക്കേറ്റ കൊമ്പനെ ഡോ. അരുണ്‍ സക്കറിയയുടെ നേതൃത്വത്തില്‍ പിടികൂടി കോടനാടെത്തിച്ചത്. മയക്കുവെടി വെച്ചപ്പോള്‍ മയങ്ങിവീണ ആനയ്ക്ക് പ്രാഥമിക ചികിത്സ നല്‍കിയായിരുന്നു കോടനാട്ടേക്ക് കൊണ്ടുപോയത്. Also Read; വനിതാ ഡോക്ടര്‍ക്ക് പകരം ഭര്‍ത്താവ് ജോലി ചെയ്യുന്നുവെന്ന് പരാതി കഴിഞ്ഞ മാസമായിരുന്നു മസ്തകത്തില്‍ പരിക്കേറ്റ നിലയില്‍ ആനയെ വനത്തിനുള്ളില്‍ കണ്ടെത്തിയത്. അരുണ്‍ സക്കറിയയുടെ നേതൃത്വത്തില്‍ ചികിത്സ നല്‍കിയെങ്കിലും […]

അതിരപ്പിള്ളി ആന ദൗത്യം പൂര്‍ണം; മസ്തകത്തില്‍ പരിക്കേറ്റ കാട്ടാനയെ ചികിത്സക്കായി കൊണ്ടുപോയി

തൃശൂര്‍: മസ്തകത്തില്‍ പരിക്കേറ്റ കാട്ടാനയ്ക്ക് ചികിത്സ നല്‍കുന്നതിനുള്ള ദൗത്യത്തിന്റെ ആദ്യഘട്ടം വിജയകരമായി പൂര്‍ത്തിയായി. മയക്കുവെടിയേറ്റത്തിനുശേഷം നിലത്തുവീണ ആന പ്രാഥമിക ചികിത്സക്കുശേഷം എഴുന്നേറ്റു. കുങ്കിയാനകളുടെ സഹായത്തോടെയാണ് ആന എഴുന്നേറ്റുനിന്നത്. തുടര്‍ന്ന് ആനയെ കുങ്കിയാനകളുടെ സഹായത്തോടെ അനിമല്‍ ആംബുലന്‍സിലേക്ക് കയറ്റിയശേഷം കോടനാട്ടിലേക്ക് കൊണ്ടുപോയി. കോടനാട്ടിലെത്തിച്ചശേഷം തുടര്‍ പരിശോധന നടത്തും. Also Read; വീണ്ടും കാട്ടാന ആക്രമണം; തൃശൂരില്‍ വനത്തിനുള്ളില്‍ വയോധികനെ കാട്ടാന ചവിട്ടിക്കൊന്നു മയക്കുവെടിയേറ്റ് നിലത്തുവീണ സമയത്ത് ആനയ്ക്ക് പ്രാഥമിക ചികിത്സ നല്‍കിയിരുന്നു. ആനയ്ക്ക് ആന്റിബയോട്ടിക്കുകള്‍ ഉള്‍പ്പെടെ നല്‍കി. മസ്തകത്തിലെ മുറിവില്‍ […]

വയനാട്ടില്‍ വീണ്ടും കാട്ടാന ആക്രമണം; അട്ടമലയില്‍ യുവാവ് കൊല്ലപ്പെട്ടു

വയനാട്: സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണത്തില്‍ യുവാവ് മരണപ്പെട്ടു. വയനാട് അട്ടമലയിലാണ് കാട്ടാന ആക്രമണത്തില്‍ അട്ടമല സ്വദേശിയായ ബാലകൃഷ്ണന്‍ (27) കൊല്ലപ്പെട്ടത്. ഇന്നലെ രാത്രിയാണ് ആക്രമണം നടന്നതെന്നാണ് വിവരം. സംസ്ഥാനത്ത് കഴിഞ്ഞ ഒരാഴ്ചക്കിടെ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെടുന്ന നാലാമത്തെ ആളാണ് ബാലന്‍. Also Read; സ്വകാര്യ ഭാഗങ്ങളില്‍ ഡംബല്‍ തൂക്കിയിട്ടു; കോട്ടയം നഴ്‌സിംഗ് കോളേജിലെ റാഗിങില്‍ 5 വിദ്യാര്‍ത്ഥികളെ പോലീസ് കസ്റ്റഡിയിലെടുത്തു

വന്യജീവി ആക്രമണങ്ങള്‍ക്ക് എന്ന് അറുതി ഉണ്ടാകുമെന്ന് പറയാന്‍ കഴിയില്ല; എല്ലായിടത്തും ക്യാമറവെച്ച് നിരീക്ഷിക്കാനാകില്ലെന്ന് വനം മന്ത്രി

സംസ്ഥാനത്തെ വന്യജീവി ആക്രമണങ്ങളില്‍ കൈ മലര്‍ത്തി വനംമന്ത്രി എ കെ ശശീന്ദ്രന്‍. വന്യജീവി ആക്രമണങ്ങള്‍ക്ക് എന്ന് അറുതി ഉണ്ടാകുമെന്ന് പറയാന്‍ കഴിയില്ലെന്നാണ് മന്ത്രി നിയമസഭയില്‍ പറഞ്ഞത്. എല്ലായിടത്തും ക്യാമറ വെച്ചു നിരീക്ഷിക്കാനാകില്ലെന്നും മാന്‍പവര്‍ കൂടി ഉപയോഗിച്ച് മാത്രമേ വന്യ ജീവികളെ സ്‌പോട്ട് ചെയ്യാനാകുവെന്നും മന്ത്രി എ കെ ശശീന്ദ്രന്‍ വ്യക്തമാക്കി. Also Read; മോര്‍ച്ചറിയില്‍ നിന്നും ജീവിതത്തിലേക്ക് തിരിച്ചുവന്ന വയോധികന്‍ ഒടുവില്‍ മരിച്ചു വന്യ ജീവികളെ നിലവില്‍ വെടി വയ്ക്കാന്‍ ഉത്തരവിടാന്‍ കാലതാമസം ഉണ്ടാകാറില്ല. വന്യ ജീവി ആക്രമണം […]

വീണ്ടും കാട്ടാന ആക്രമണം; വയനാട് നൂല്‍പ്പുഴയില്‍ യുവാവിന് ദാരുണാന്ത്യം

വയനാട്: സുല്‍ത്താന്‍ബത്തേരി നൂല്‍പ്പുഴയില്‍ കാട്ടാന ആക്രമണത്തില്‍ യുവാവിന് ദാരുണാന്ത്യം. കാപ്പാട് ഉന്നതിയിലെ ചന്ദ്രികയുടെ ഭര്‍ത്താവ് മനു(45)വാണ് മരിച്ചത്. തമിഴ്‌നാട്ടില്‍ നിന്നും കാപ്പാട് ഉന്നതിയിലേയ്ക്ക് വിരുന്നിനെത്തിയ ഇരുവരും ബസിറങ്ങി നടന്ന് വരവെയാണ് കാട്ടാന ആക്രമിച്ചതെന്നാണ് വിവരം. വീടിനടുത്തുള്ള വയലില്‍ നിന്ന് മൃതദേഹം കണ്ടെത്തുകയായിരുന്നു. മനുവിന്റെ മൃതദേഹം കിടന്നതിന് സമീപം കാട്ടാനയുടെ കാല്‍പ്പാടുകളും കണ്ടെത്തിയിരുന്നു.അതേസമയം കൂടെയുണ്ടായിരുന്ന ഭാര്യയെ കാണാനില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. മനുവിന്റെ ഭാര്യയ്ക്കായി നാട്ടുകാര്‍ ഉള്‍പ്പടെ തെരച്ചില്‍ തുടങ്ങിയിട്ടുണ്ട്‌.  ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മനുവിന്റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി കൊണ്ടുപോകും. Also […]

വീണ്ടും കാട്ടാന ആക്രമണം: ചിന്നാര്‍ വന്യജീവി സങ്കേതത്തില്‍ ഒരാള്‍ മരിച്ചു

ഇടുക്കി: മറയൂരില്‍ കാട്ടാന ആക്രമണത്തില്‍ ഒരാള്‍ മരിച്ചു. മറയൂര്‍ ചമ്പക്കാട്ടില്‍ വിമല്‍ (57) ആണ് മരിച്ചത്. ചിന്നാര്‍ വന്യജീവി സങ്കേതത്തിന് അകത്താണ് സംഭവം. ഫയര്‍ ലൈന്‍ ഇടാന്‍ പോയ ആദിവാസി വിഭാഗത്തില്‍ പെട്ട വിമലിനെ കാട്ടാന ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്നാണ് ലഭിക്കുന്ന പ്രാഥമിക വിവരം. ഒന്‍പത് പേരടങ്ങുന്ന സംഘമാണ് ഫയര്‍ ലൈന്‍ ഇടാന്‍ കാട്ടില്‍ പോയത്. രണ്ട് സ്ത്രീകളും സംഘത്തിലുണ്ടായിരുന്നു. ഇന്ന് രാവിലെയാണ് സംഭവം നടന്നത്. വിമലിനെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. Also Read; പാതി വില […]

വാല്‍പ്പാറയില്‍ കാട്ടാന ആക്രമണം; വയോധികയ്ക്ക് പരിക്ക്

വാല്‍പ്പാറ: തമിഴ്നാട് വാല്‍പ്പാറയ്ക്ക് സമീപം കാട്ടാനയുടെ ആക്രമണത്തില്‍ വയോധികയ്ക്ക് പരിക്ക്. പെരിയാര്‍ സ്വാമിയുടെ ഭാര്യയും തോട്ടം തൊഴിലാളിയുമായ അന്നലക്ഷ്മിക്കാണ് (67) പരിക്കേറ്റത്. ഇടിയാര്‍ എസ്റ്റേറ്റിന് പരിസരത്താണ് ആനയുടെ ആക്രമണം ഉണ്ടായത്. അര്‍ദ്ധരാത്രിയില്‍ ലയത്തിന് സമീപമുള്ള റേഷന്‍ കടയില്‍ നിന്ന് അരി കഴിക്കാനെത്തിയ കാട്ടാനയ്ക്ക് മുന്നില്‍ അന്നലക്ഷ്മി പെടുകയായിരുന്നു. അപകടത്തില്‍ അന്നലക്ഷ്മിയുടെ ഇടുപ്പെല്ലിന് പരിക്കേറ്റിട്ടുണ്ട്. Also Read; ചത്തതാണെങ്കിലും കൊന്നതാണെങ്കിലും നന്ദി; വളരെയധികം സന്തോഷമുണ്ടെന്ന് രാധയുടെ കുടുംബം ലയത്തില്‍ 12 വീടുകളുണ്ട്. ഇവിടേക്കാണ് കാട്ടാന എത്തിയത്. രാത്രി ശബ്ദം കേട്ട് […]

മലപ്പുറത്ത് കിണറില്‍നിന്ന് രക്ഷപ്പെടുത്തിയ കാട്ടാന അവശനിലയില്‍

മലപ്പുറം: മലപ്പുറത്ത് കിണറ്റില്‍ നിന്ന് രക്ഷിച്ച കാട്ടാനയെ നിരീക്ഷിച്ച് വനംവകുപ്പ്. ആന അവശനിലയിലാണെന്നും അതിനാല്‍ മറ്റുള്ള കാട്ടാനകളില്‍ നിന്ന് ആക്രമണം ഉണ്ടാവാതിരിക്കാന്‍ കുങ്കിയാനകളെ എത്തിക്കുമെന്നും ഡിഎഫ്ഒ അറിയിച്ചു. വിഷയം ചര്‍ച്ച ചെയ്യാന്‍ കലക്ടറുടെ നേതൃത്വത്തില്‍ യോഗം ചേരും. ഊര്‍ങ്ങാട്ടിരിയില്‍ കിണറ്റില്‍ വീണ കാട്ടാനയെ 20 മണിക്കൂര്‍ നീണ്ട പ്രയ്തനത്തിന് ശേഷം ഇന്നലെ രാത്രിയോടെയാണ് പുറത്തെത്തിച്ചത്. അവശനിലയിലായ കാട്ടാനയെ ജെസിബി ഉപയോഗിച്ച് കിണറിടിച്ചാണ് പുറത്തെത്തിച്ചത്. അറുപതംഗ വനംവകുപ്പ് സംഘത്തിന്റെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവര്‍ത്തനം നടത്തിയത്. Also Read; മസ്തകത്തിന് പരിക്കേറ്റ കാട്ടാനയെ […]

  • 1
  • 2