December 1, 2025

മസ്തകത്തിന് പരിക്കേറ്റ കാട്ടാനയെ കണ്ടെത്തി ; മയക്കുവെടിവെച്ചു

തൃശ്ശൂര്‍ : മസ്തകത്തിന് പരിക്കേറ്റ കാട്ടാനയെ മൂന്ന് ദിവസത്തിന് ശേഷം കണ്ടെത്തി. അതിരപ്പിള്ളിയില്‍ ചാലക്കുടിപ്പുഴയുടെ കരയിലുള്ള മുളങ്കാട്ടിലാണ് ആനയെ ആദ്യം കണ്ടെത്തിയത്. നാല് ആനകള്‍ക്കൊപ്പമാണ് ആനയുണ്ടായിരുന്നത്. മൂന്ന് കൊമ്പന്‍മാരും ഒരു പിടിയുമാണ് സംഘത്തിലുണ്ടായിരുന്നത്. കൂട്ടം മാറിയ വേളയിലാണ് ആനയെ മയക്കുവെടിവെച്ചത്. ഒരു ഘട്ടത്തില്‍ ദൗത്യ സംഘത്തിന് നേരെ ആന പാഞ്ഞടുക്കുന്ന സ്ഥിതിയുമുണ്ടായി. Also Read ; സംസ്ഥാന കോണ്‍ഗ്രസിനെ നേതൃമാറ്റ ചര്‍ച്ചകള്‍ അന്തിമഘട്ടത്തില്‍; ഗ്രൂപ്പുകളുടെ പിന്തുണ മുഖ്യം ഇന്ന് രാവിലെ ഡോ.അരുണ്‍ സഖറിയയുടെ നേതൃത്വത്തിലുള്ള ദൗത്യ സംഘം മേഖലയില്‍ […]

മലപ്പുറത്ത് കിണറ്റില്‍ വീണ കാട്ടാനയെ മയക്കുവെടി വെച്ചേക്കും

മലപ്പുറം: മലപ്പുറം ഊര്‍ങ്ങാട്ടിരിയില്‍ കിണറ്റില്‍ വീണ കാട്ടാനയെ മയക്കുവെടി വെച്ചേക്കും. ഇതിനുള്ള അനുമതിയ്ക്കായി ഡിഎഫ്ഒ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന് കത്തയച്ചിട്ടുണ്ട്. നിലവില്‍ പ്രദേശത്ത് വന്‍ ജനരോഷമാണുള്ളത്. കിണറ്റിനുള്ളില്‍ വെച്ചുതന്നെ ആനയെ മയക്കുവെടി വെയ്ക്കണമെന്നാണ് നാട്ടുകാര്‍ പറയുന്നത്. ആനയെ മറ്റൊരു ഇടത്തേക്ക് മാറ്റാനുള്ള എല്ലാ ശ്രമവും ഉണ്ടാവുമെന്ന് ഡിഎഫ്ഒ പി കാര്‍ത്തിക് ഉറപ്പുനല്‍കിയിരുന്നു. വയനാട്ടില്‍ നിന്നുള്ള വിദഗ്ധസംഘം ഉടന്‍ പ്രദേശത്ത് എത്തും. ആനയുടെ ആരോഗ്യസ്ഥിതി പരിശോധിച്ചായിരിക്കും തുടര്‍നടപടി. Also Read; കഠിനംകുളം ആതിര കൊലക്കേസ്: പ്രതി ഇന്‍സ്റ്റ റീലുകള്‍ […]

യുവാവിനെ കാട്ടാന ചവിട്ടിക്കൊന്ന സംഭവം; സഹായധനം ഇന്നുതന്നെ നല്‍കാന്‍ നടപടി സ്വീകരിച്ചതായി മന്ത്രി എകെ ശശീന്ദ്രന്‍

കോതമംഗലം: യുവാവിനെ കാട്ടാന ചവിട്ടിക്കൊന്ന സംഭവത്തില്‍ കുടുംബത്തിന് സഹായധനം ഇന്നുതന്നെ നല്‍കുന്നതിന് നടപടി സ്വീകരിച്ചതായി വനംവകുപ്പ് മന്ത്രി എകെ ശശീന്ദ്രന്‍ പറഞ്ഞു. ദൗര്‍ഭാഗ്യകരവും ഹൃദയവേദനയുണ്ടാക്കുന്നതുമായ കാര്യമാണ് ഇപ്പോള്‍ സംഭവിച്ചതെന്നും ഒരു ചെറുപ്പക്കാരന്‍ ദാരുണമായി കൊല്ലപ്പെടുന്നത് ആര്‍ക്കും അംഗീകരിക്കാനോ ഉള്‍ക്കൊള്ളാനോ സാധിക്കുന്ന കാര്യമല്ലെന്നും മന്ത്രി പറഞ്ഞു. സംഭവം അറിഞ്ഞപ്പോള്‍ തന്നെ മോണിറ്ററിങ് നടത്താന്‍ എറണാകുളം ജില്ലാ കളക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. രണ്ടു ഗഡുക്കളായാണ് സാധാരണ സഹായധനം നല്‍കാറുള്ളതെങ്കിലും എല്‍ദോസിന്റെ കുടുംബത്തിന് ഇന്നു തന്നെ മുഴുവന്‍ തുകയും നല്‍കുന്നതിന് നിര്‍ദേശം […]

തീപന്തവും കമ്പിവടിയും ഉപയോഗിച്ച് ആനയെ തുരത്താന്‍ ശ്രമിച്ചു ; ആള്‍ക്കൂട്ട ആക്രമണത്തില്‍ ആന ചരിഞ്ഞു

കൊല്‍ക്കത്ത: ഗ്രാമത്തിലെത്തിയ ആനയെ തുരത്താനുള്ള ശ്രമത്തിനിടെ ആള്‍ക്കൂട്ട ആക്രമണത്തില്‍ പിടിയാന ചരിഞ്ഞു. പശ്ചിമബംഗാളിലാണ് സംഭവമുണ്ടായത്. പശ്ചിമബംഗാളിലെ ജര്‍ഗ്രാം ജില്ലയില്‍ കഴിഞ്ഞ ദിവസമാണ് പിടിയാനയും രണ്ട് കുട്ടിയാനകളുമടക്കം ആറ് ആനകള്‍ എത്തിയത്. തുടര്‍ന്ന ഇവര്‍ ഗ്രാമത്തില്‍ തമ്പടിച്ചിരുന്നു. ആനയുടെ ആക്രമണത്തില്‍ സമീപവാസിയായ വയോധികന്‍ കൊല്ലപ്പെട്ടിരുന്നു. Also Read ; ഡ്രൈവിങ് സ്‌കൂള്‍ വാഹനങ്ങള്‍ക്ക് ഇനി മഞ്ഞ നിറം ; പുതിയ നിയമം ഒക്ടോബറില്‍ പ്രാബല്യത്തില്‍ വരും ഇതേതുടര്‍ന്ന് നാട്ടുകാര്‍ ആനയെ തുരത്താനായി ശ്രമിച്ചത്. തീപന്തങ്ങളും കമ്പിവടികളും ഉപയോഗിച്ചാണ് ഇവര്‍ ആനയെ […]

ഇടുക്കിയില്‍ ഭീതി പരത്തി ആറ് ആനകള്‍ ; വീടിന് പുറത്തിറങ്ങാനാവാതെ നാട്ടുകാര്‍

ഇടുക്കി: കാട്ടാനശല്യം രൂക്ഷമായതോടെ ഭയന്ന് വീടിനുള്ളില്‍ നിന്ന് പുറത്തിറങ്ങാന്‍ കഴിയാതെ വിഷമിക്കുകയാണ് ഇടുക്കി പ്ലാക്കത്തടത്തുള്ളവര്‍. ഒരാഴ്ചയിലധികമായി ആറ് ആനകള്‍ അടങ്ങുന്ന സംഘമാണ് പ്ലാക്കത്തടത്ത് പകലെന്നോ രാത്രിയെന്നോ വ്യത്യാസമില്ലാതെ ഭീതി പരത്തുന്നത്. Also Read ; മകളോട് മോശമായി പെരുമാറി; 59 കാരന്റെ മൂക്കിടിച്ച് തകര്‍ത്ത് അമ്മ പീരുമേട് ഗ്രാമപഞ്ചായത്തിലെ വിദൂര ആദിവാസി മേഖലയാണ് പ്ലാക്കത്തടം. 90 ഓളം കുടുബങ്ങളാണ് ഇവിടെ താമസിക്കുന്നത്. വനത്താല്‍ ചുറ്റപ്പെട്ട പ്ലാക്കത്തടത്ത് കഴിഞ്ഞ അഞ്ചു വര്‍ഷമായി കാട്ടാന ശല്യം രൂക്ഷമാണ്. മുന്‍പ് വല്ലപ്പോഴും ഒന്നും […]

  • 1
  • 2