October 16, 2025

വനിത സിപിഒ റാങ്ക് ലിസ്റ്റ്: സമരം ചെയ്ത 3 പേരുള്‍പ്പെടെ 45 പേര്‍ക്ക് നിയമന ശുപാര്‍ശ

തിരുവനന്തപുരം: വനിത സിപിഒമാരുടെ റാങ്ക് ലിസ്റ്റ് കാലാവധി തീരാന്‍ രണ്ടുദിവസം ബാക്കി നില്‍ക്കെ സമരം ചെയ്ത 3 പേര്‍ക്ക് ഉള്‍പ്പെടെ 45 ഉദ്യോഗാര്‍ത്ഥികള്‍ക്ക് നിയമനത്തിനായി അഡൈ്വസ് മെമ്മോ ലഭിച്ചു. വിവിധ വിഭാഗങ്ങളിലായി 45 വേക്കന്‍സികള്‍ വന്നതോടെയാണ് നിയമനത്തിനായി മെമ്മോ ലഭിച്ചത്. പോക്‌സോ വിഭാഗത്തില്‍ വന്ന 300 ഒഴിവുകളില്‍ 28, പൊലീസ് അക്കാദമിയില്‍ നിന്നും വിവിധ സമയങ്ങളില്‍ കൊഴിഞ്ഞുപോയതില്‍ 13, ജോയിനിങ് ചെയ്യാത്ത 4 പേര്‍ എന്നിങ്ങനെയാണ് ഒഴിവുകള്‍. അതേസമയം, അഡൈ്വസ് ലഭിക്കാത്തവര്‍ സെക്രട്ടേറിയേറ്റിന് മുന്നില്‍ സമരം തുടരും.