പ്രൊഫ എം കെ സാനു അന്തരിച്ചു
കൊച്ചി: എഴുത്തുകാരനും, സാഹിത്യ വിമര്‍ശകനും, അധ്യാപകനുമായ പ്രൊഫ. എം കെ സാനു (98)അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. കഴിഞ്ഞ ആഴ്ച വീണതിനെ തുടര്‍ന്നുണ്ടായ ആരോഗ്യ പ്രശ്‌നങ്ങള്‍ മൂലമാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വീഴ്ച്ചയില്‍ വലതു തുടയെല്ലിന് പൊട്ടലുണ്ടായിരുന്നു. ഹൃദയസംബന്ധമായ പ്രശ്നങ്ങള്‍, ന്യൂമോണിയ, പ്രമേഹം എന്നീ രോഗങ്ങള്‍ അലട്ടിയിരുന്നതായും മെഡിക്കല്‍ ബുള്ളറ്റിനില്‍ അറിയിച്ചു. പ്രൊഫ. എം കെ സാനു. അദ്ധ്യാപകന്‍, വാഗ്മി, എഴുത്തുകാരന്‍, ചിന്തകന്‍ എന്നീ നിലകളിലും പ്രശസ്തനാണ്. എറണാകുളം മുന്‍ എംഎല്‍എയുമാണ്. 1987ല്‍ എറണാകുളം നിയമസഭാ […]




Malayalam 



























































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































