അനില്‍ അംബാനിയുടെ 50 സ്ഥാപനങ്ങളില്‍ ഇ ഡി റെയ്ഡ്; ജീവനക്കാരെ ചോദ്യം ചെയ്തു
റിലയന്‍സ് ഗ്രൂപ്പ് ചെയര്‍മാന്‍ അനില്‍ അംബാനിയുടെ ഡല്‍ഹിയിലെയും മുംബൈയിലെയും സ്ഥാപനങ്ങളില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) റെയ്ഡ്. 2017-19 കാലത്ത് യെസ് ബാങ്കില്‍നിന്ന് 3,000 കോടി രൂപയുടെ വായ്പ തട്ടിപ്പ് നടന്നതുമായി ബന്ധപ്പെട്ട കേസിലാണ് റെയ്‌ഡെന്നാണ് പുറത്തുവരുന്ന വിവരം. വലിയതോതിലുള്ള സാമ്പത്തിക ക്രമക്കേട് നടന്നുവെന്ന് ആരോപിച്ച് സിബിഐ രണ്ടു കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. കേസുമായി ബന്ധപ്പെട്ട് 50 സ്ഥാപനങ്ങളിലാണ് ഇ.ഡി പരിശോധന നടത്തിയത്. 35 ഇടങ്ങളിലായി നടത്തിയ പരിശോധനയില്‍ 25ല്‍ അധികംപേരെ ചോദ്യം ചെയ്തു. Also Read; ജൂലൈ മാസത്തിലെ […]