October 26, 2025

ബന്ധുക്കള്‍ക്കൊപ്പം പുഴയില്‍ കുളിക്കാനിറങ്ങി ; 19കാരി മുങ്ങി മരിച്ചു

പാലക്കാട്: മണ്ണാര്‍ക്കാട് കൂട്ടിലക്കടവില്‍ പുഴയില്‍ ഇറങ്ങിയ യുവതി മുങ്ങി മരിച്ചു. ചെറുപുഴ പാലത്തിനു സമീപം ആണ് മൂന്ന് പേര്‍ പുഴയില്‍ മുങ്ങിപ്പോയത്. സംഘത്തിലുണ്ടായിരുന്ന ചെര്‍പ്പുളശ്ശേരി സ്വദേശി റിസ്വാന (19)യാണ് മരിച്ചത്. കൂടെയുണ്ടായിരുന്നു ബന്ധുക്കളായ യുവാക്കളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. Also Read ; ഡല്‍ഹിയില്‍ ഭരണ പ്രതിസന്ധി രൂക്ഷം; ലഫ്റ്റനന്റ് ഗവര്‍ണര്‍ കേന്ദ്രത്തിന് റിപ്പോര്‍ട്ട് നല്‍കിയേക്കും ബന്ധുക്കളോടൊപ്പം പുഴയില്‍ കുളിക്കാനിറങ്ങിയതായിരുന്നു മൂന്ന് പേരും. എന്നാല്‍ ഇവര്‍ പുഴയില്‍ മുങ്ങിപ്പോയി. നാട്ടുകാരും ട്രോമ കെയര്‍ വളണ്ടിയര്‍മാരും ചേര്‍ന്നു മൂവരേയും കരയ്ക്ക് കയറ്റി […]

അരഞ്ഞാണം മോഷ്ടിച്ച് കടന്നുകളഞ്ഞ യുവതി പിടിയില്‍

എറണാകുളം: കുഞ്ഞിന്റെ സ്വര്‍ണഅരഞ്ഞാണം മോഷ്ടിച്ച കേസില്‍ വീട്ടില്‍ കുഞ്ഞിനെ നോക്കാനെത്തിയ യുവതി പിടിയില്‍. എട്ടാം തീയതി മണക്കുന്നം ഉദയംപേരൂര്‍ പത്താംമൈല്‍ ഭാഗത്ത് മനയ്കപ്പറമ്പില്‍ വീട്ടില്‍ അഞ്ജുവിനെയാണ് (38) പോലീസ് പിടികൂടിയത്. Also Read; പതിനാറുകാരനെ മര്‍ദിച്ച അമ്മയുടെ സുഹൃത്ത് പിടിയില്‍ ഒന്നരവയസുള്ള കുഞ്ഞിന്റെ 72,000 രൂപ വിലയുള്ള അരഞ്ഞാണമാണ് ഇവര്‍ മോഷ്ടിച്ചിരുന്നത്. മോഷണത്തിന് ശേഷം കടന്നുകളഞ്ഞ പ്രതിയെ പുതിയ കാവില്‍ ലോഡ്ജില്‍ നിന്നും കണ്ടെത്തി. മോഷ്ടിച്ച സ്വര്‍ണം തൃപ്പൂണിത്തുറയിലെ ജൂവലറിയില്‍ നിന്ന് കണ്ടെത്തി.