വ്യക്തികളുടെ സ്വകാര്യവിവരങ്ങള്‍ കൈമാറുന്നതും പുറത്തുവിടുന്നതും ക്രിമിനല്‍ കുറ്റം: സൗദി
സൗദി: 2021 ല്‍ മന്ത്രിസഭ അംഗീകരിച്ച നിയമമാണ് വ്യക്തികളുടെ സ്വകാര്യ വിവരങ്ങള്‍ കൈമാറുന്നതും പുറത്തുവിടുന്നതും ക്രിമിനല്‍ കുറ്റമാണ് എന്നുളളത്. 2023 സെപ്റ്റംബര്‍ 14 മുതല്‍ ഈ നിയമം പ്രാബല്യത്തില്‍ വന്നു. വ്യക്തികളുടെ വിവരങ്ങള്‍ ദുരുപയോഗം ചെയ്യാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്. വിവിധ ആവശ്യങ്ങള്‍ക്കായി ശേഖരിക്കുന്ന വ്യക്തി വിവരങ്ങള്‍ സ്വകാര്യവിവരങ്ങളാണ് ഒരിക്കലും അത് പുറത്തുവിടരുത്.
വിവിധ പാര്‍ട്ടികള്‍, സമ്മേളനങ്ങള്‍, പരിപാടികള്‍ എന്നിവയുമായി ബന്ധപ്പെട്ട് പകര്‍ത്തുന്ന വ്യക്തികളുടെ ചിത്രങ്ങള്‍, വീഡിയോ, എന്നിവയെല്ലാം വ്യക്തികളെ ബാധിക്കുന്ന സ്വകാര്യവിവരങ്ങളാണ്. അതുകൊണ്ട് തന്നെ അതൊന്നും പുറത്തുവിടുവാന്‍ പാടുളളതല്ല. ഇവ മറ്റുള്ളവര്‍ക്ക് കൈമാറുന്നതും പുറത്തുവിടുന്നതും ക്രിമിനല്‍ കുറ്റമായി കാണും എന്നും അധികൃതര്‍ അറിയിച്ചു. വ്യാപാര സ്ഥാപനങ്ങളിലും ആശുപത്രികളിലും വെച്ച് ശേഖരിക്കുന്ന വ്യക്തികളുടെ ഫോണ്‍ നമ്പറുകള്‍, ഫോട്ടോകള്‍, സിസിടിവി ദൃശ്യങ്ങള്‍ എന്നിവയെല്ലാം സൂക്ഷിക്കാം. പഡ് ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ് അതോറ്റിയുമായി ചേര്‍ന്നാണ് ഡാറ്റ പ്രൊട്ടക്ഷന്‍ സംവിധാനം നടപ്പാക്കുന്നത്. 2021 സെപ്തംബറിലാണ് മന്ത്രിസഭ ഡാറ്റ സംരക്ഷണ നിയമത്തിന് അംഗീകാരം നല്‍കിയത്.
ആശുപത്രികളില്‍ നിന്ന് രോഗികളുടെ വിവരങ്ങള്‍ മരുന്ന് കമ്പനികള്‍ക്ക് കൈമാറുന്നതോ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ സൂക്ഷിച്ചിരിക്കുന്ന വ്യക്തികളുടെ സ്വകാര്യ വിവരങ്ങളുടെ പകര്‍പ്പ് ആര്‍ക്കെങ്കിലും നല്‍കുന്നതോ കൃമിനല്‍ കുറ്റമാണ്. ഒപ്പം ക്രഡിറ്റ് കാര്‍ഡ് ഉള്ളവരുടെ വിവരങ്ങള്‍, പോലീസ്, ക്രിമിനല്‍ വിവരങ്ങള്‍ എന്നിവയെന്നും പുറത്തുവിടരുത്. നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും എന്ന് അധികൃതര്‍ അറിയിച്ചു. വ്യാപാര സ്ഥാപനങ്ങളിലും ആശുപത്രികളിലും വെച്ച് ശേഖരിക്കുന്ന വ്യക്തികളുടെ ഫോണ്‍ നമ്പറുകള്‍, ഫോട്ടോകള്‍, സിസിടിവി ദൃശ്യങ്ങള്‍ എന്നിവയെല്ലാം സൂക്ഷിക്കാം പക്ഷെ ഈ വിവരങ്ങള്‍ എല്ലാം മറ്റുള്ളവര്‍ക്ക് കൈമാറുന്നത് കുറ്റകരമാണ്.