ജാതി സെന്‍സസ് വിഷയത്തില്‍ ഇടപെടില്ല; നയപരമായ തീരുമാനത്തില്‍ സംസ്ഥാന സര്‍ക്കാരുകളെ തടയാനാവില്ലെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: ബീഹാറില്‍ പുറത്ത് വിട്ട ജാതി സെന്‍സസില്‍ ഇടപെടാനാവില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ജാതി സെന്‍സസില്‍ കൂടുതല്‍ വിവരങ്ങള്‍ പ്രസിദ്ധീകരിക്കുന്നതിന് സ്റ്റേ നല്‍കണമെന്നായിരുന്നു ഹര്‍ജിക്കാരുടെ ആവശ്യം. എന്നാല്‍ നയപരമായ തീരുമാനമെടുക്കുന്നതില്‍ നിന്നും ഒരു സംസ്ഥാനത്തെ തടയുന്നത് തെറ്റാണെന്നാണ് കോടതി നിരീക്ഷിക്കുന്നത്. അതിനാല്‍ കൂടുതല്‍ വിവരങ്ങള്‍ പ്രസിദ്ധീകരിക്കുന്നതിനെ തടയാന്‍ കഴിയില്ലെന്നും കോടതി വ്യക്തമാക്കി. കൂടാതെ ജാതി സെന്‍സസിന്റെ ഭരണഘടനാ സാധുതയെ ചോദ്യം ചെയ്തുകൊണ്ടുള്ള ഒരു കൂട്ടം ഹര്‍ജികളില്‍ വാദം കേള്‍ക്കുന്നത് സുപ്രീംകോടതി അടുത്തവര്‍ഷം ജനുവരിയിലേക്ക് മാറ്റി.
Also Read; അഞ്ചര മണിക്കൂറില്‍ ഇനി തിരുവനന്തപുരം-കാസര്‍കോട് യാത്ര
ഭരണഘടനയുടെ 21-ാം അനുച്ഛേദം അനുസരിച്ച് ജീവിക്കാനുള്ള മൗലികാവകാശത്തിന്റെ ഭാഗമായ സ്വകാര്യതക്കുള്ള അവകാശം അംഗീകരിച്ച കെ.എസ്. പുട്ടസ്വാമിയുടെ വിധിക്ക് വിരുദ്ധമാണ് ബിഹാര്‍ സര്‍ക്കാരിന്റെ തീരുമാനമെന്ന് ഹര്‍ജിക്കാര്‍ക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷക അപരാജിത സിങ് പറഞ്ഞു. ഒക്ടോബര്‍ 2നാണ് ബീഹാര്‍ സര്‍ക്കാര്‍ ജാതി സെന്‍സസ് പ്രസിദ്ധീകരിച്ചത്.
Join with metro post:മെട്രോ പോസ്റ്റ് വാട്‌സാപ്പ് ചാനലില്‍ ജോയിന്‍ ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക