September 7, 2024
#Top Four

മിന്നല്‍ പ്രളയം; രക്ഷാപ്രവര്‍ത്തനം തുടരുന്നു, മരണം 44 ആയി

ഗാങ്‌ടോക്: സിക്കിമിലെ മിന്നല്‍ പ്രളയത്തില്‍ കാണാതായ 150 പേര്‍ക്കായി ഇപ്പോഴും തിരച്ചില്‍ തുടരുകയാണ്. ഏഴ് സൈനികരുടെ അടക്കം 42 പേരുടെ മൃതദേഹങ്ങളാണ് ഇതുവരെ കണ്ടെത്താനായത്. ചുങ്താമിലെ അണക്കെട്ടിനോട് ചേര്‍ന്നുള്ള തുരങ്കത്തില്‍ 14 പേര്‍ കുടുങ്ങി കിടക്കുകയാണെന്ന് റിപ്പോര്‍ട്ടുണ്ട്. ടീസ്ത നദിയില്‍ ജലനിരപ്പ് താഴ്ന്നിട്ടുണ്ടെങ്കിലും നദിയിലെ ശക്തമായ ഒഴുക്കും പ്രളയത്തില്‍ അടിഞ്ഞു കൂടിയ ചെളിയും വെല്ലുവിളിയാണ്. പലയിടങ്ങളിലും കുടുങ്ങിക്കിടക്കുന്ന ആളുകളെ ഹെലികോപ്റ്റര്‍ ഉപയോഗിച്ച് എയര്‍ലിഫ്റ്റ് ചെയ്തു. ഇതുവരെ 2011 പേരെയാണ് രക്ഷപെടുത്തിയത്. സര്‍ക്കാര്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നാല് ലക്ഷം ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.

Also Read;ഇന്ത്യയുടെ താക്കീത്; നയന്ത്ര ഉദ്യോഗസ്ഥരെ പിന്‍വലിച്ച് കാനഡ

വടക്കന്‍ സിക്കിമിലെ ലൊനാക് തടാകത്തിന് മുകളിലാണ് മേഘ വിസ്‌ഫോടനം ഉണ്ടായത്. ഇതിനെ തുടര്‍ന്ന് ടീസ്ത നദിയില്‍ മിന്നല്‍ പ്രളയം ഉണ്ടാവുകയായിരുന്നു. സൈനിക വാഹനങ്ങള്‍ അടക്കം ഒലിച്ചു പോയതായാണ് റിപ്പോര്‍ട്ട്. സെപ്തംബര്‍ നാലിന് പുലര്‍ച്ചെ 1.30 ഓടെയാണ് വെള്ളപ്പൊക്കമുണ്ടായത്. ചുങ്താങ് അണക്കെട്ടില്‍ നിന്ന് വെള്ളം തുറന്നുവിട്ടതാണ് സാഹചര്യം കൂടുതല്‍ വഷളാക്കിയതെന്ന് അധികൃതര്‍ പറഞ്ഞു.

മെട്രോ പോസ്റ്റ് വാട്‌സാപ്പ് ചാനലില്‍ ജോയിന്‍ ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

 

 

Leave a comment

Your email address will not be published. Required fields are marked *