#Top News

നുണയെന്ന് ബോധ്യപ്പെട്ടാല്‍ മാപ്പ് പറയണം; ഫാത്തിമ തഹ്ലിയക്കെതിരെ വിമര്‍ശനവുമായി അഡ്വ. സി. ഷുക്കൂര്‍

കണ്ണൂര്‍: എംഎസ്എഫ് മുന്‍ ദേശീയ വൈസ് പ്രസിഡന്റ് ഫാത്തിമ തഹ്ലിയക്കെതിരെ വിമര്‍ശനവുമായി സിനിമാ താരവും അഭിഭാഷകനുമായ അഡ്വ. സി. ഷുക്കൂര്‍. മുസ്ലിം ലീഗിലെ സ്ത്രീപ്രാധിനിത്യത്തെക്കുറിച്ച് ഷുക്കൂര്‍ അധിക്ഷേപിച്ചെന്ന് ആരോപിച്ചാണ് ഫാത്തിമ ഫേസ്ബുക്ക് പോസ്റ്റ് ഇട്ടത്. ഇത് വസ്തുതാ വിരുദ്ധമാണെന്നാണ് ഷുക്കൂറിന്റെ വാദം. സത്യാവസ്ഥ മനസ്സിലാക്കി തന്നെ വ്യക്തിപരമായി അധിക്ഷേപിച്ച ഫേസ്ബുക്ക് പോസ്റ്റ് പിന്‍വലിച്ച് മാപ്പ് പറഞ്ഞില്ലെങ്കില്‍ നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് വ്യക്തമാക്കി ഷുക്കൂര്‍ മറ്റൊരു ഫേസ്ബുക്ക് പോസ്റ്റിട്ടു.

‘നിങ്ങള്‍ പോസ്റ്റില്‍ പറയുന്നതു പോലെ ലീഗിനെ കുറിച്ച് ഞാന്‍ എവിടെ എപ്പോള്‍ പറഞ്ഞെന്ന് വ്യക്തമാക്കണം. അതിന്റെ വീഡിയോ ഒന്നു അയച്ചുതരുമോ? ഒരു വ്യക്തിയെ ക്വാട്ട് ചെയ്യുമ്പോള്‍ ഫാക്ട് ചെക്ക് ചെയ്യുവാനുള്ള ബാധ്യത ഒരു അഭിഭാഷക എന്ന നിലയില്‍ നിങ്ങള്‍ക്ക് ഇല്ലേ? പറഞ്ഞത് നുണയാണെന്നു ബോധ്യപെട്ടാല്‍ പോസ്റ്റ് പിന്‍വലിച്ചു മാപ്പു പറയണം. അല്ലാത്ത പക്ഷം എനിക്ക് നിയമ നടപടികള്‍ സ്വീകരിക്കേണ്ടി വരുമെന്നും’ സി ഷുക്കൂര്‍ ഫേസ്ബുക്കില്‍ വ്യക്തമാക്കി.

അഡ്വ. സി ഷുക്കൂറിന്റെ ഫേസ്ബുക്ക് പോസ്റ്റ്

Fathima Thahiliya
സഹോദരി ,
നിങ്ങള്‍ എന്നെ വ്യക്തി പരമായി അധിക്ഷേപിച്ചു എഴുതിയ പോസ്റ്റ് കണ്ടു. ഞാന്‍ ലീഗിനെ കുറിച്ചു നിങ്ങള്‍ പോസ്റ്റില്‍ പറയുന്നതു പോലെ പറഞ്ഞതു എവിടെ? എപ്പോള്‍?
ആയതിന്റെ വിഡിയോ ഒന്നു അയച്ചു തരുമോ ? അല്ല, നിങ്ങളുടെ ഒട്ടു മിക്ക പോസ്റ്റുകളും പച്ച നുണകളാണെന്നു പലരും പറയാറുണ്ട് , ന്നാലും ഒരു വ്യക്തിയെ ക്വാട്ട് ചെയ്യുമ്പോള്‍ fact check ചെയ്യുവാനുള്ള ബാധ്യത ഒരു അഭിഭാഷക എന്ന നിലയില്‍ നിങ്ങള്‍ക്ക് ഇല്ലേ ? 24 മണിക്കൂറിനകം തന്നാല്‍ മതി.
സ്‌നേഹം
ഷുക്കൂര്‍ വക്കീല്‍

Edit: : പറഞ്ഞത് നുണയാണെന്നു ബോധ്യപെട്ടാല്‍ പോസ്റ്റ് പിന്‍വലിച്ചു മാപ്പു പറയണം അല്ലാത്ത പക്ഷം എനിക്ക് നിയമ നടപടികള്‍ സ്വീകരിക്കേണ്ടി വരും എന്നു കൂടി അറിയിക്കട്ടെ .

ഫാത്തിമ തെഹ്ലിയയുടെ ഫേസ്ബുക്ക് പോസ്റ്റ്

അധികാരസ്ഥാനത്ത് ഏതെങ്കിലും സ്ത്രീയെ മുസ്ലിം ലീഗ് ഇരുത്തിയോ എന്നാണ് ശുക്കൂര്‍ വക്കീലിന് അറിയേണ്ടത്. സ്വന്തം വീട്ടിലേക്ക് തന്നെ ഒന്ന് എത്തി നോക്കിയാല്‍ തീരാവുന്ന ഈ സംശയമാണ് അദ്ദേഹം പക്ഷേ ചാനല്‍ വഴി നാട്ടുകാരോട് മൊത്തം ചോദിച്ചത്. അദ്ദേഹത്തിന്റെ ഭാര്യയെ എം.ജി യൂണിവേഴ്‌സിറ്റിയുടെ പ്രോ-വൈസ് ചാന്‍സിലറായി 5 വര്‍ഷം ഇരുത്തിയത് മുസ്ലിം ലീഗാണെന്ന് അദ്ദേഹത്തിന് അറിയാഞ്ഞിട്ടല്ല.

Also Read; ഗഗന്‍യാന്‍ ദൗത്യത്തിന്റെ ഭാഗമായുള്ള ആദ്യ പരീക്ഷണത്തിന് തയ്യാറെടുത്ത് ഐഎസ്ആര്‍ഒ

കാസര്‍ഗോട്ടെ ജില്ലാ പബ്ലിക് പ്രോസിക്യൂട്ടറായി ശുക്കൂര്‍ വക്കീലിനെ നിയമിച്ചതും മുസ്ലിം ലീഗായിരുന്നു. ലീഗില്‍ നിന്ന് കിട്ടാവുന്ന ആനുകൂല്യങ്ങളെല്ലാം പറ്റിയ ശേഷം പുതിയ മേച്ചില്‍പുറങ്ങള്‍ തേടി അലയുന്ന ശുക്കൂര്‍ വക്കീലിനെ ഭാഗ്യം തുണക്കട്ടെ! അദ്ദേഹത്തിന്റെ ഭാഗ്യാന്വേഷണങ്ങള്‍ വൃഥാവിലാകാതിരിക്കട്ടെ!

Leave a comment

Your email address will not be published. Required fields are marked *