ഇനി ഫോണ്‍ നമ്പര്‍ പങ്കുവെക്കേണ്ട പുതിയ യൂസര്‍നെയിം ഫീച്ചറുമായി വാട്‌സ്ആപ്പ്
വാട്‌സ്ആപ്പിലേക്ക് പുതിയ പ്രൈവസി ഫീച്ചര്‍ കൂടി അവതരിപ്പിച്ചിരിക്കുകയാണ്.സ്വകാര്യത ഇഷ്ടപ്പെടുന്ന യൂസര്‍മാര്‍ക്ക് ഏറെ ഉപകാരപ്പെടുന്നതാണ് പുതിയ ഫീച്ചര്‍.ഇനി മുതല്‍ വാട്‌സ്ആപ്പില്‍ നമ്പര്‍ വെളിപ്പെടുത്താതെ നിങ്ങള്‍ക്ക് ചാറ്റുചെയ്യാന്‍ സാധിക്കും മെറ്റയുടെ കീഴിലുള്ള സന്ദേശമയക്കല്‍ പ്ലാറ്റ്‌ഫോം പകരമായി കൊണ്ടുവരുന്നത് യൂസര്‍നെയിം ഫീച്ചറാണ്. ടെലഗ്രാമില്‍ മുമ്പേ തന്നെയുള്ളതാണ് യൂസര്‍ നെയിം ഫീച്ചര്‍. ഗ്രൂപ്പുകളില്‍ സജീവമായിട്ടുള്ളവര്‍ക്കാണ് ഇത് ഏറെ ഉപകാരപ്പെടുന്നത്.
അപരിചിതരായ ആളുകള്‍ ഗ്രൂപ്പുകളില്‍ നിന്ന് ഫോണ്‍ നമ്പറുകള്‍ സങ്കടിപ്പിച്ച് ശല്യപ്പെടുത്തന്നത് തടയാന്‍ ഈ സംവിധാനം എത്തുന്നതോടെ സാധിക്കും. എന്തായാലും ആന്‍ഡ്രോയിഡിലെ വാട്‌സാപ്പിന്റെ ബീറ്റാ പതിപ്പില്‍ യൂസര്‍നെയിം ഏതാനും ദിവസം മുമ്പ് കണ്ടെത്തിയിട്ടുണ്ട്. തിരഞ്ഞെടുത്ത ചില ഐ.ഒ.എസ് വാട്‌സാപ് ബീറ്റാ ടെസ്റ്റര്‍മാര്‍ക്കും സേവനം ലഭിച്ചു തുടങ്ങിയിട്ടുണ്ട്.
Also Read; സിവില്‍ എക്സൈസ് ഓഫീസര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു
വാട്ട്സ്ആപ്പിലെ യൂസര്‍നെയിമുകള്‍ സെറ്റ് ചെയ്യുന്നത് അത്ര എളുപ്പമായിരിക്കില്ല. നമ്പറുകള്‍ക്ക് പകരമായി പരസ്പരം പങ്കുവെക്കാന്‍ സാധിക്കേണ്ടതിനാല്‍, ഓരോ യൂസര്‍നെയിമുകളും വ്യത്യസ്തമായിരിക്കണം. അതുകൊണ്ട് തന്നെ അക്ഷരങ്ങള്‍ക്ക് പുറമേ, അക്കങ്ങളും !@#$%^&*- പോലുള്ള ക്യാരക്ടറുകളും നിങ്ങളുടെ പേരിനൊപ്പം ചേര്‍ക്കേണ്ടിവന്നേക്കാം. ഉദാഹരണത്തിന് ‘ഷങ്കര്‍’ എന്ന് പേരുള്ളവര്‍ ഒരുപാടുള്ളതിനാല്‍, @shankar124! എന്ന് യൂസര്‍നെയിം നല്‍കേണ്ടി വരും.