ഇരുന്നൂറോളം മലയാളികള്‍ പലസ്തീനില്‍ കുടുങ്ങിക്കിടക്കുന്നു
ബെത്ലഹേം: പലസ്തീനില്‍ കൂടുതല്‍ മലയാളികള്‍ കുടുങ്ങിക്കിടക്കുന്നതായി റിപ്പോര്‍ട്ടുകള്‍. ഇസ്രായേല്‍-ഹമാസ് സംഘര്‍ഷത്തില്‍ ബെത്ലഹേമിലെ ഒരു ഹോട്ടലില്‍ മാത്രം കുടുങ്ങിക്കിടക്കുന്നത് 200 ഓളം മലയാളികളാണ്. നിലവില്‍ ഇവിടെയുള്ള ആളുകളെല്ലാം സുരക്ഷിതരാണെന്ന് തീര്‍ഥാടന സംഘത്തിലുള്ളവര്‍ പറയുന്നു.
ഞായറാഴ്ച രാവിലെ ഏഴുമണിക്ക് കുര്‍ബാന നടക്കുന്ന സമയത്താണ് അപായ സൈറണ്‍ കേള്‍ക്കുന്നത്. ഉടന്‍ തന്നെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാന്‍ നിര്‍ദേശം വന്നതിനെ തുടര്‍ന്ന് ബെത്ലഹേമിലെ ഹോട്ടലിലേക്ക് എല്ലാവരും തിരിച്ചെത്തുകയായിരുന്നു. മുന്‍കൂട്ടി നിശ്ചയിച്ചിരിക്കുന്ന യാത്രാ പദ്ധതികളെല്ലാം മുടങ്ങി. സംഘത്തിന്റെ ഇനിയുള്ള യാത്ര ഇന്ത്യന്‍ എംബസിയുടെ നിര്‍ദേശം അനുസരിച്ചായിരിക്കും.
കൊച്ചിയില്‍ നിന്ന് ജോര്‍ദാന്‍, ഇസ്രായേല്‍, പലസ്തീന്‍, ഈജിപ്ത് എന്നിവിടങ്ങളിലേക്ക് സന്ദര്‍ശനത്തിന് പോയ 45 പേരുള്ള മലയാളികളുടെ മറ്റൊരു തീര്‍ഥാടക സംഘവും കുടുങ്ങി കിടക്കുന്നതായാണ് വിവരം.