പീഢനത്തെത്തുടര്‍ന്ന് പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെണ്‍കുട്ടികള്‍ ആത്മഹത്യ ചെയ്തു
ജയ്പൂര്‍: പീഢനത്തെത്തുടര്‍ന്ന് പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെണ്‍കുട്ടികള്‍ വിഷം കഴിച്ച് ആത്മഹത്യ ചെയ്തു. പ്രായപൂര്‍ത്തിയാകാത്ത ഒരു ആണ്‍കുട്ടിയുള്‍പ്പെടെ മൂന്ന് പേര്‍ ചേര്‍ന്നാണ് ഇവരെ പീഢിപ്പിച്ചത്. രാജസ്ഥാനിലെ പ്രതാപ്ഗഢ് ജില്ലയിലാണ് സംഭവം.
വിഷം ഉള്ളില്‍ ചെന്ന പെണ്‍കുട്ടികളെ ആശുപത്രിയിലെത്തിച്ചാണ് മരണം സ്ഥിരീകരിച്ചത്. പീപ്പാല്‍ ഖൂന്ദിലെ ഹോസ്റ്റലില്‍ താമസിച്ച് പഠിക്കുകയായിരുന്ന പെണ്‍കുട്ടികളാണ് ആത്മഹത്യ ചെയ്തത്. പെണ്‍കുട്ടിയുടെ അച്ഛന്റെ പരാതിയില്‍ മൂന്നു പേര്‍ക്കുമെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
മൂന്ന് പേരെയും പോലീസ് വിശദമായി ചോദ്യം ചെയ്തു. കേസില്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചതായി ബന്‍സ്വാര ഐജി എസ് പരിമല പറഞ്ഞു.