സംസ്ഥാനത്ത് റേഷന്‍ വ്യാപാരികള്‍ ഒക്ടോബര്‍ 16 ന് കടയടച്ച് സമരം നടത്തും

സംസ്ഥാനത്തെ റേഷന്‍ വ്യാപാരി സംഘടനകള്‍ സംയുക്തമായി ഒക്ടോബര്‍ 16ന് റേഷന്‍ കടകള്‍ അടച്ച് സമരം നടത്തും. കഴിഞ്ഞ രണ്ട് മാസമായി വിതരണം ചെയ്ത ഭക്ഷ്യധാന്യത്തിനുള്ള കമ്മീഷന്‍ തുക ഇതുവരെ ലഭിക്കാത്തതില്‍ പ്രതിഷേധിച്ചും വേതന പാക്കേജ് പരിഷ്‌കരിക്കണമെന്നതുള്‍പ്പെടെയുള്ള ആവശ്യങ്ങളുമുന്നയിച്ചുമാണ് സമരം നടത്തുന്നത്.
Also Read; ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിന് ആശ്വാസം; വധശ്രമ കേസില്‍ കുറ്റക്കാരനെന്ന വിധിക്ക് സ്റ്റേ
റേഷന്‍ വ്യാപാരികളെ ഞെരുക്കുന്ന നയമാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും അതിനാല്‍ ഒക്ടോബര്‍ 16ന് സെക്രട്ടറിയേറ്റ് പടിക്കല്‍ ധര്‍ണ്ണ സംഘടിപ്പിക്കുമെന്നും
റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് ജോണി നെല്ലൂര്‍ പറഞ്ഞു.
മുന്‍മന്ത്രിയും സി.പി.എം നേതാവുമായ ജി. സുധാകരന്‍ 16ന് സെക്രട്ടേറിയറ്റിലേക്കു നടക്കുന്ന മാര്‍ച്ച് ഉദ്ഘാടനം ചെയ്യും. റേഷന്‍ കട ലൈസന്‍സികള്‍ക്കും സെയില്‍സ്മാന്‍മാര്‍ക്കും ജീവിക്കാനാവശ്യമായ വരുമാനം ഉറപ്പാക്കുക, കേരള റേഷനിംഗ് ഓര്‍ഡര്‍ പരിഷ്‌കരണത്തിലെ അപാകതകള്‍ പരിഹരിക്കുക, കെ-സ്റ്റോര്‍ സംവിധാനം സംസ്ഥാനത്ത് മുഴുവനായും നടപ്പാക്കുക തുടങ്ങിയവയാണ് ഇവരുടെ മറ്റ് ആവശ്യങ്ങള്‍.
Join with metro post: മെട്രോ പോസ്റ്റ് വാട്‌സാപ്പ് ചാനലില്‍ ജോയിന്‍ ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക