ഓടിക്കൊണ്ടിരുന്ന കാര്‍ കത്തിനശിച്ചു
തൃശൂര്‍: ദേശീയപാതയില്‍ ഓടിക്കൊണ്ടിരുന്ന കാര്‍ കത്തിനശിച്ചു. തൃശൂര്‍ കൊരട്ടി ദേശീയപാതയില്‍ ഇന്ന് പുലര്‍ച്ചെ ഒരുമണിക്കാണ് സംഭവം. തൃശൂര്‍ ഭാഗത്തു നിന്നും എറണാകുളത്തേക്ക് പോകുകയായിരുന്ന കാര്‍ യാത്രക്കാര്‍ കാറില്‍ നിന്നും കരിഞ്ഞ മണം വരുന്നതും പുക ഉയരുന്നതും കണ്ട ഉടന്‍ തന്നെ കാര്‍ നിര്‍ത്തി പുറത്തിറങ്ങുകയായിരുന്നു.
ഇതിനു പിന്നാലെ വലിയശബ്ദത്തോടെ കാര്‍ കത്തിയമര്‍ന്നു. കാറില്‍ ഉണ്ടായിരുന്നവര്‍ പെട്ടെന്ന് പുറത്തിറങ്ങിയതിനാല്‍ ആളപായം ഉണ്ടായില്ല. തിരുവനന്തപുരം സ്വദേശി ഷാജിയാണ് വാഹനം ഓടിച്ചിരുന്നത്. ചാലക്കുടിയില്‍ നിന്നും ഫയര്‍ഫോഴ്സ് സംഘമെത്തിയാണ് കാറിലെ തീ അണച്ചത്.
Join with metro post:വാർത്തകൾ വേഗത്തിലറിയാൻ Metro Post വാട്സ്ആപ്പ് ചാനലിൽ അംഗമാകൂ
തുടര്‍ന്ന് നടുറോഡില്‍ നിന്നും കാര്‍ റോഡരികിലേക്ക് മാറ്റിയിട്ടു. കാര്‍ കത്താനിടയാക്കിയ സാഹചര്യം എന്താണെന്ന് വ്യക്തമല്ല. കാര്‍ കത്താനുണ്ടായ സാഹചര്യത്തെക്കുറിച്ച് വിശദമായ പരിശോധന വേണമെന്ന് ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ സൂചിപ്പിച്ചു.
Also Read; ബൈക്കില്‍ കെട്ടിപ്പിടിച്ച് ദമ്പതികളുടെ സാഹസികയാത്ര, വീഡിയോ വൈറലായതോടെ പെട്ടു!





Malayalam 






























































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































