ബസില്‍ വെച്ച് വിദ്യാര്‍ത്ഥിനിയെ കടന്നുപിടിച്ചു; കോമഡി താരം അറസ്റ്റില്‍
തിരുവനന്തപുരം: കെഎസ്ആര്‍ടിസി ബസില്‍ വെച്ച് സഹയാത്രക്കാരിയോട് അപമര്യാദയായി പെരുമാറിയ കോമഡി താരം അറസ്റ്റില്‍. തിരുവനന്തപുരത്തു നിന്നും നിലമേലിലേക്ക് പോകുന്ന ബസില്‍ വെച്ചാണ് വിദ്യാര്‍ത്ഥിനിയോട് മോശമായി പെരുമാറിയത്. ടിവി സ്റ്റേജ് കോമഡി താരം ബിനു ബി കമാല്‍ (40) ആണ് അറസ്റ്റിലായത്.
Also Read; ഓപ്പറേഷന്‍ അജയ്: ഇസ്രായേലില്‍ നിന്ന് പ്രത്യേക വിമാനം ഇന്ന് പുറപ്പെടും
വിദ്യാര്‍ത്ഥിനിയെ കടന്നുപിടിച്ച് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി. ശല്യം സഹിക്കാനാകാത്തതിനെത്തുടര്‍ന്ന് പെണ്‍കുട്ടി ബഹളം വെച്ചു. ഇതോടെ ബസ് നിര്‍ത്തിയപ്പോള്‍ പ്രതി ബസില്‍ നിന്നും ഇറങ്ങിയോടുകയായിരുന്നു.
നാട്ടുകാരുടെ കണ്ണുവെട്ടിച്ച് കടന്നുകളഞ്ഞ ബിനുവിനെ പിന്നീട് വട്ടപ്പാറ ശീമമുള മുക്കില്‍നിന്നും പോലീസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. വട്ടപ്പാറ പോലീസ് അറസ്റ്റ് രേഖപ്പെടുത്തി.
Join with metro post: മെട്രോ പോസ്റ്റ് വാട്‌സാപ്പ് ചാനലില്‍ ജോയിന്‍ ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക