ഹരിദാസനെ പ്രതിയാക്കേണ്ടതില്ല; പൊലീസിന് ലഭിച്ച നിയമോപദേശം ഇങ്ങനെ
തിരുവനന്തപുരം: നിയമന തട്ടിപ്പ് കേസിൽ ഹരിദാസൻ കുമ്മോളിയെ സാക്ഷിയാക്കാമെന്ന് നിയമപോദേശം. ചോദ്യം ചെയ്യൽ പുർത്തിയായ ശേഷം അന്തിമതീരുമാനമെടുക്കാമെന്നും കന്റോൺമെന്റ് പൊലീസിന് ലഭിച്ച നിയമപോദശത്തിൽ പറയുന്നു. ഹരിദാസനിൽ നിന്ന് മറ്റ് പ്രതികൾ പണം തട്ടിയെടുത്തതിനാൽ പ്രതിയാക്കേണ്ടതില്ലെന്നാണ് നിയമോപദേശം.
Also Read; ഒരു വിറയ്ക്കുന്ന കൈ സഹായത്തിനായി കേഴുകയാണ് ! ഗാസ ദുരന്തത്തിന്റെ നേര്‍ചിത്രം
ആരോഗ്യവകുപ്പിൽ നിയമനം നൽകാമെന്ന പേരിൽ ബാസിത് ഉൾപ്പെടെ ഹരിദാസനിൽ നിന്ന് ഒന്നേമുക്കാൽ ലക്ഷം രൂപ തട്ടിയെടുത്തിട്ടുണ്ട്. ഹരിദാസൻ പണം നഷ്ടപ്പെട്ടിട്ടുള്ള ആൾ കൂടിയാണ്. ഹരിദാസനെ സാക്ഷിയാക്കിയാൽ മാത്രമെ നിയമനതട്ടിപ്പ് കേസ് നിലനിൽക്കുവെന്നാണ് പൊലീസിന് ലഭിച്ച നിയമപോദേശത്തിൽ പറയുന്നത്.
വീണാ ജോർജിന്റെ പേഴ്‌സനൽ സ്റ്റാഫ് അഖിൽ മാത്യു നൽകിയ പരാതിയിലാണ് കേസ് എടുത്തതും അന്വേഷണം പുരോഗമിക്കുന്നതും. അതിൽ തട്ടിപ്പ് സ്ഥിരീകരിച്ച് അന്വഷണസംഘത്തിന് മൊഴി നൽകിയതും സഹായിക്കുന്ന കാര്യങ്ങൾ വെളിപ്പെടുത്തിയതും ഹരിദാസനാണ്. അതിനാൽ കേസിലെ പ്രധാന സാക്ഷിയായി ഹരിദാസനെ കാണാമെന്നാണ് നിയമപോദേശത്തിൽ പറയുന്നത്.അതേസമയം, ആരോഗ്യമന്ത്രിയുടെ പേഴ്‌സനൽ സ്റ്റാഫിന് ഒരുലക്ഷം രൂപ നൽകിയെന്ന ഹരിദാസന്റെ മൊഴി വ്യാജമാണെന്ന് പൊലീസ് സ്ഥിരികരിച്ചിട്ടുണ്ട്.
Join with metro post: മെട്രോ പോസ്റ്റ് വാട്‌സാപ്പ് ചാനലില്‍ ജോയിന്‍ ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക





Malayalam 






















































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































