#kerala #local news

അഖിലകേരള ഓൺലൈൻ ചിത്രരചനാ മത്സരം “സൃഷ്ടി 2K23” ഒക്ടോബർ 24 ന്

തൃശൂര്‍ : കൗമാരപ്രായക്കാരായ വിദ്യാർത്ഥികളിലെ ചിത്രകലാ അഭിരുചിയും സർഗ്ഗവാസനയും പരിപോഷിപ്പിക്കുന്നതിനായി തൃശൂർ മാള മെറ്റ്സ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷനുകളായ മെറ്റ്സ് സ്കൂൾ ഓഫ് എൻജിനീയറിങ്ങ്, മെറ്റ്സ് കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ്, മെറ്റ്സ് പോളിടെക്നിക് കോളജ് എന്നിവ സംയുക്തമായി “സൃഷ്ടി 2K23”, അഖില കേരള ഓൺലൈൻ ചിത്രരചന മത്സരം സംഘടിപ്പിക്കുന്നു.

Also Read; സെല്‍ഫ് ഹീലിങ് ഡിസ്പ്ലേവരുന്നു സ്‌ക്രാച്ച് വീണാലും ഇനി പ്രശ്‌നമില്ല സ്വയം പരിഹരിക്കും

10, 11, 12 എന്നീ ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് ഇതിൽ പങ്കെടുക്കാം. 2023 ഒക്ടോബർ 24 വിജയദശമി ദിനത്തിലാണ് മത്സരം സംഘടിപ്പിക്കുന്നത്. രാവിലെ 11 മുതൽ 12 വരെയാണ് മത്സര സമയം. ഒന്നാം സമ്മാനം 5000 രൂപയും, രണ്ട് സമ്മാനം 3000 രൂപയും, മൂന്നാം സമ്മാനം 10 വിദ്യാർത്ഥികൾക്കായി 1000 രൂപ വീതവും ആണ്. ഒഴിവ് ദിവസത്തിൽ നടത്തുന്ന ഓൺലൈൻ മത്സരം ആയതുകൊണ്ട് വിദ്യാർഥികൾക്ക് വീട്ടിൽ ഇരുന്നുകൊണ്ടുതന്നെ മത്സരത്തിൽ പങ്കെടുക്കാവുന്നതാണ്. മത്സരവിഷയം: “ഇന്ത്യൻ യുവാക്കളുടെ ഭാവി” എന്നതാണ്. വിദ്യാർത്ഥികൾക്ക് അവർക്ക് പ്രാവീണ്യമുള്ള ചിത്രരചനാ രീതി ഉപയോഗിക്കാം. രജിസ്ട്രേഷൻ സൗജന്യമാണ്. കൂടുതൽ വിദ്യാർത്ഥികൾ പങ്കെടുക്കുന്ന സ്കൂളുകൾക്ക് പ്രത്യേക പുരസ്കാരങ്ങൾ ഉണ്ട്. വിദ്യാർത്ഥികൾക്ക് അവരുടെ പേര് രജിസ്റ്റർ ചെയ്യുന്നതിനുള്ള ലിങ്ക്: https://forms.gle/gFeDztSf8h68NRTF8 കൂടുതൽ വിവരങ്ങൾക്ക് കോർഡിനേറ്റർ ആയ പ്രൊഫ. ജോയ്സി കെ .ആൻറണി മൊബൈൽ നമ്പർ 9188400957 ബന്ധപ്പെടുക

രജിസ്ട്രേഷൻ അവസാന തിയ്യതി 20.10.2013

ഡോ. എ. സുരേന്ദ്രൻ
അക്കാദമിക് ഡയറക്ടർ
മെറ്റ്സ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ്,
കുരുവിലശ്ശേരി, മാള,
തൃശൂർ 680732.
മൊബൈൽ : 9188400951, 9446278191.

Join with metro post: മെട്രോ പോസ്റ്റ് വാട്‌സാപ്പ് ചാനലില്‍ ജോയിന്‍ ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

Leave a comment

Your email address will not be published. Required fields are marked *