ആത്മഹത്യ ചെയ്ത അഗ്നിവീറിന് സൈനിക ബഹുമതിയില്ലെന്ന് സൈന്യം

ന്യൂഡല്‍ഹി: കഴിഞ്ഞ ദിവസമാണ് രജൗരി സെക്ടറില്‍ സെന്‍ട്രി ഡ്യൂട്ടിക്കിടെ അഗ്നിവീര്‍ സൈനികന്‍ അമൃത്പാല്‍ സിങ് ജീവനൊടുക്കിയത്. അമൃത്പാല്‍ സിങിന്റെ സംസ്കാര ചടങ്ങുകൾക്ക് സൈനിക ബഹുമതികള്‍ നല്‍കാതിരുന്നതിന്റെ കാരണം വ്യക്തമാക്കിയിരിക്കുകയാണ് സൈന്യം.
അമൃത്പാല്‍ ആത്മഹത്യ ചെയ്യുകയായിരുന്നു എന്നും ഇത്തരം മരണങ്ങള്‍ക്ക് സൈനിക ബഹുമതികള്‍ നല്‍കുന്ന പതിവില്ലെന്നും സൈന്യം വ്യക്തമാക്കി. അമൃത്പാല്‍ സിങ് അഗ്നിപഥ് പദ്ധതി പ്രകാരം സൈന്യത്തില്‍ ചേര്‍ന്നതിനാല്‍, അദ്ദേഹത്തിന് സൈനിക ബഹുമതികള്‍ നല്‍കിയില്ലെന്ന് എഎപി വിമര്‍ശനം ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സൈന്യം നിലപാട് വ്യക്തമാക്കിയത്.
Join with metro post: മെട്രോ പോസ്റ്റ് വാട്‌സാപ്പ് ചാനലില്‍ ജോയിന്‍ ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക
അഗ്നിപഥ് പദ്ധതി പ്രകാരം സൈന്യത്തില്‍ ചേരുന്നവരേയും മറ്റു സൈനികരേയും വേര്‍തിരിച്ചു കാണുന്നില്ലെന്നും സൈന്യത്തിന്റെ വൈറ്റ് നൈറ്റ് കോര്‍പ്പ് വ്യക്തമാക്കി. ‘സെന്‍ട്രി ഡ്യൂട്ടിക്കിടെ അഗ്‌നിവീര്‍ അമൃതപാല്‍ സിംഗ് സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തത് കുടുംബത്തിനും ഇന്ത്യന്‍ സൈന്യത്തിനും കനത്ത നഷ്ടമാണ്. നിലവിലുള്ള സമ്പ്രദായത്തിന് അനുസൃതമായി, മൃതശരീരം, മെഡിക്കല്‍- ലീഗല്‍ നടപടികള്‍ക്ക് ശേഷം, അന്ത്യകര്‍മങ്ങള്‍ക്കായി നാട്ടിലേക്ക് കൊണ്ടുപോയി. സായുധ സേനയുടെ 1967 ഓര്‍ഡര്‍ പ്രകാരം ആത്മഹത്യ ചെയ്യുന്നവര്‍ക്കും സ്വയം വരുത്തിവയ്ക്കുന്ന മുറിവുകള്‍ കാരണം മരിക്കുന്നവര്‍ക്കും സൈന്യം ഗാര്‍ഡ് ഓഫ് ഓര്‍ണര്‍ നല്‍കാറില്ലെന്ന്.’- സൈന്യം പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കി.
Also Read; 28-ാമത് ഐഎഫ്എഫ്കെ; മത്സര വിഭാഗത്തിലേക്ക് രണ്ട് മലയാള ചിത്രങ്ങൾ