യുഎഇയില്‍ നേരിയ ഭൂചലനം
അബുദാബി: യുഎഇയില്‍ നേരിയ ഭൂചലനം അനുഭവപ്പെട്ടു. വടക്കന്‍ യുഎഇയില്‍ താമസിക്കുന്ന ആളുകള്‍ക്ക് നേരിയ പ്രകമ്പനം അനുഭവപ്പെട്ടതായി നാഷണല്‍ സെന്റര്‍ ഫോര്‍ മെറ്റീരിയോളജി അറിയിച്ചു.
Also Read; തൃണമൂല്‍ എംപി മഹുവ മൊയ്ത്രക്കെതിരായ പരാതി ലോക്സഭാ എത്തിക്സ് കമ്മിറ്റിക്ക് വിട്ടു
ചൊവ്വാഴ്ച ഇറാനില്‍ മൂന്നാം തവണയും ഭൂചലനമുണ്ടായിരുന്നു. ഇതിന്റെ പ്രകമ്പനമാണ് യുഎഇയിലുമുണ്ടായത്. എന്നാല്‍ രാജ്യത്ത് ഭൂചലനം കൊണ്ട് പ്രത്യാഘാതങ്ങളുണ്ടായിട്ടില്ല.
ഇറാനില്‍ ചൊവ്വാഴ്ച ഉച്ചയ്ക്ക് യുഎഇ സമയം 12.22 നാണ് 5.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത്. ഇന്ന് തന്നെ ഇത് മൂന്നാം തവണയാണ് ഇറാനില്‍ ഭൂചലനമുണ്ടാകുന്നത്. രാവിലെ 8.59നും 9.10നും റിക്ടര്‍ സ്‌കെയിലില്‍ യഥാക്രമം 5.5, 6.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനങ്ങള്‍ അനുഭവപ്പെട്ടിരുന്നു.
Join with metro post: മെട്രോ പോസ്റ്റ് വാട്‌സാപ്പ് ചാനലില്‍ ജോയിന്‍ ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക





Malayalam 






















































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































