സ്വവര്‍ഗ വിവാഹത്തിന് അംഗീകാരമില്ല; ഹര്‍ജികള്‍ 3-2ന് തള്ളി
ദില്ലി: സ്വവര്‍ഗ വിവാഹത്തിന് നിയമ സാധുതയില്ലെന്ന് സുപ്രീംകോടതി. 3-2ന് ഭരണഘടനാ ബെഞ്ച് ഹര്‍ജികള്‍ തള്ളി. സ്പെഷ്യല്‍ മാരേജ് നിയമത്തിലെ നാലാം വകുപ്പ് ഭരണഘടനാ വിരുദ്ധമാണെന്നും സ്പെഷ്യല്‍ മാരേജ് നിയമം എല്ലാവരെയും ഉള്‍ക്കൊള്ളുന്നതല്ലെന്നും ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് പറഞ്ഞു.
Also Read; മമ്മൂട്ടിക്ക് ആദരവുമായി ഓസ്‌ട്രേലിയന്‍ പാര്‍ലമെന്റ് സമിതി
ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡും ജസ്റ്റിസ് സഞ്ജയ് കിഷന്‍ കൗളും സ്വവര്‍ഗ വിവാഹങ്ങള്‍ക്ക് നിയമസാധുത നല്‍കണമെന്ന് വിധി പറഞ്ഞു. എന്നാല്‍ ബെഞ്ചിലെ മറ്റു മൂന്നു ജഡ്ജിമാരായ ജസ്റ്റിസ് എസ് രവീന്ദ്ര ഭട്ട്, ഹിമ കോലി, പി.എസ് നരസിംഹ എന്നിവര്‍ സ്വവര്‍ഗ വിവാഹത്തിന് നിയമസാധുത നല്‍കുന്നതിനോട് വിയോജിച്ചു. പങ്കാളിയെ തെരഞ്ഞെടുക്കാന്‍ വ്യക്തിക്ക് അവകാശം ഉണ്ടെങ്കിലും അതിന് നിയമസാധുത നല്‍കാനാവില്ല. സ്വവര്‍ഗവിവാഹങ്ങള്‍ അംഗീകരിച്ചുകൊണ്ട് പ്രത്യേക വിവാഹനിയമത്തില്‍ മാറ്റം വരുത്താന്‍ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി. സ്വവര്‍ഗ വിവാഹം നഗരകേന്ദ്രീകൃതമല്ലെന്നും വരേണ്യ നിലപാടല്ലെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞിരുന്നു. ഹര്‍ജിയില്‍ നാല് ഭിന്നവിധികളാണുള്ളതെന്ന് ഡിവൈ ചന്ദ്രചൂഡ് വ്യക്തമാക്കിയിരുന്നു.
സ്പെഷ്യല്‍ മാരേജ് നിയമത്തിലെ നാലാം വകുപ്പ് ഭരണഘടനാ വിരുദ്ധമാണ്. സ്പെഷ്യല്‍ മാരേജ് നിയമം എല്ലാവരെയും ഉള്‍ക്കൊള്ളുന്നതല്ല. തുല്യതയില്ലാത്ത കാലത്തേക്ക് കൊണ്ടുപോകാനാവില്ല. വിവാഹം സ്ഥിരവും മാറ്റമില്ലാത്തതും ആണെന്ന് പറയാനാകില്ല. മൗലികാവകാശങ്ങള്‍ സംരക്ഷിക്കപ്പെടണം. സ്വകാര്യത ഉറപ്പുവരുത്തുക അനിവാര്യമാണ്. സ്‌പെഷ്യല്‍ മാരേജ് ആക്ടില്‍ മാറ്റം വരുത്തണോ എന്നത് പാര്‍ലമെന്റാണ് തീരുമാനിക്കേണ്ടത്. നിയമം വ്യാഖ്യാനിക്കാനേ കോടതിക്ക് കഴിയൂ എന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. കുട്ടികളെ ദത്തെടുക്കാനുള്ള അവകാശവും നല്‍കാനാവില്ല. എന്നാല്‍ സാമൂഹ്യ ക്ഷേമ ആനുകൂല്യങ്ങള്‍ ഉറപ്പാക്കണം. സ്വവര്‍ഗ്ഗ പങ്കാളികള്‍ക്ക് ഭീഷണിയില്ലാതെ ഒന്നിച്ച് ജീവിക്കാന്‍ കഴിയണമെന്നും കോടതി പറഞ്ഞു.
Join with metro post: മെട്രോ പോസ്റ്റ് വാട്‌സാപ്പ് ചാനലില്‍ ജോയിന്‍ ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക





Malayalam 






















































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































