ഹെഡ്ഡിംഗ് – ഷെയ്ന്‍ നിഗം-അനഘ ക്ചിത്രത്തിന് കട്ടപ്പനയില്‍ തുടക്കം, ക്രിസ്മസിന് പ്രതീക്ഷിക്കാം
ഷെയ്ന്‍ നിഗം നായകനാകുന്ന പുതിയ സിനിമയുടെ ചിത്രീകരണം കട്ടപ്പനയില്‍ ആരംഭിച്ചു. ആര്‍ഡിഎക്‌സിന്റെ വിജയത്തിനു ശേഷം ഷെയ്ന്‍ നിഗം അഭിനയാക്കുന്ന ചിത്രമാണിത്. മലയോര പശ്ചാത്തലത്തില്‍ ഒരു പ്രണയകഥ പറയുകയാണ് ചിത്രത്തിലൂടെ. ആന്റോ ജോസ് പെരേര – എബി ട്രീസാ പോള്‍ എന്നിവരാണ് ചിത്രം കഥയെഴുതി സംവിധാനം ചെയ്യുന്നത്. സാന്ദ്രാ തോമസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സാന്ദ്രാ തോമസാണ് നിര്‍മാണം.
കട്ടപ്പന ചക്കുപള്ളം മാന്‍കവലയില്‍ രണ്‍ജി പണിക്കര്‍ ഭദ്രദീപം തെളിയിച്ചാണ് ചിത്രീകരണം തുടങ്ങിയത്. വില്‍സണ്‍ തോമസ് സ്വിച്ചോണ്‍ കര്‍മം നടത്തി. ഇടുക്കിയിലെ ഏലക്കാടുകളിലെ കര്‍ഷകരുടെ ജീവിതപശ്ചാത്തലത്തിലൂടെയാണ് പ്രണയകഥയുടെ അവതരണം. അനഘ ( ഭീഷ്മപര്‍വ്വം ഫെയിം)യാണ് നായിക. ബാബുരാജും ഷൈന്‍ ടോം ചാക്കോയും പ്രധാന വേഷങ്ങളിലെത്തുന്നു. രണ്‍ജി പണിക്കര്‍, ചെമ്പന്‍ വിനോദ് ജോസ്, ജാഫര്‍ ഇടുക്കി, രമ്യാ സുവി, മാലാ പാര്‍വ്വതി എന്നിവരും ചിത്രത്തിലുണ്ട്.
Also Read; ശബരിമലയില്‍ തിരുപ്പതി മോഡല്‍ ക്യൂ, പതിനെട്ടാം പടിക്ക് മുകളില്‍ റൂഫ്, 250 സ്‌പെഷ്യല്‍ ട്രെയിനുകള്‍
തിരക്കഥ – രാജേഷ് പിന്നാടന്‍, സംഗീതം – കൈലാസ് , ഛായാഗ്രഹണം – ലൂക്ക് ജോസ്, എഡിറ്റിംഗ് – നൗഫല്‍ അബ്ദുള്ള, കലാസംവിധാനം-അരുണ്‍ ജോസ്, മേക്കപ്പ് – പ്രദീപ് ഗോപാലകൃഷ്ണന്‍, കോസ്റ്റ്യം -ഡിസൈന്‍ അരുണ്‍ മനോഹര്‍, ക്രിയേറ്റീവ് ഡയറക്ടര്‍- ദിപില്‍ ദേവ്, ക്രിയേറ്റീവ് ഹെഡ് – ഗോപികാ റാണി, പ്രൊഡക്ഷന്‍ ഹെഡ്- അനിതാ രാജ് കപില്‍, ഡിസൈന്‍- എസ്തറ്റിക്ക് കുഞ്ഞമ്മ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ഡേവിസണ്‍ സി ജെ. പിആര്‍ഒ – വാഴൂര്‍ ജോസ്.