തമിഴ്‌നാട്ടിലെ തിയേറ്ററുകളില്‍ ട്രെയിലര്‍ ആഘോഷ പരിപാടികള്‍ നിരോധിച്ചു: കാരണം ഇതാണ്

വിജയ്യുടെ ലിയോ റിലീസിനായുള്ള കട്ട കാത്തിരിപ്പിലാണ് ആരാധകര്‍. റിലീസിന് മുമ്പുതന്നെ വിവാദങ്ങള്‍ക്ക് വഴിവെച്ചിരിക്കുകയാണ് ലിയോ. തിയേറ്ററുകള്‍ക്കുള്ളില്‍ നടത്തുന്ന ടീസര്‍/ട്രെയിലര്‍ ആഘോഷങ്ങള്‍ നിരോധിച്ചിരിക്കുകയാണ് തമിഴ്‌നാട്ടിലെ തിയേറ്റര്‍ ഉടമകള്‍.
ലിയോ ട്രെയിലര്‍ പ്രദര്‍ശനത്തിനിടെ വിജയുടെ ആരാധകര്‍ ചെന്നൈയിലെ ഒരു തിയേറ്ററിലെ സീറ്റ് കവറുകള്‍ വലിച്ചുകീറുകയും സീറ്റുകള്‍ അഴിക്കുകയും ചെയ്തതിന് തൊട്ടുപിന്നാലെയാണ് ഈ തീരുമാനം. മാത്രമല്ല, ഒക്ടോബര്‍ 19 ന് രാവിലെ 9 മണിക്ക് മാത്രം തിയേറ്ററുകള്‍ തുറക്കുന്ന സാഹചര്യത്തില്‍ ലിയോയ്ക്ക് പുലര്‍ച്ചെ നടത്തുന്ന ഷോകള്‍ അനുവദിക്കാനും സര്‍ക്കാര്‍ വിസമ്മതിച്ചു. ലിയോ സിനിമയ്ക്ക് പ്രത്യേക പ്രദര്‍ശനം അനുവദിക്കാന്‍ സാധിക്കില്ലെന്നാണ് തമിഴ്‌നാട് സര്‍ക്കാര്‍ വ്യക്തമാക്കിയത്. നേരത്തെ ലിയോയ്ക്ക് രാവിലെ 7 മണി സ്‌പെഷ്യല്‍ ഷോ അനുവദിക്കാമോ എന്ന് പരിശോധിക്കാന്‍ തമിഴ്‌നാട് സര്‍ക്കാറിനോട് ചെന്നൈ ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. ഇതിന് മറുപടിയായാണ് തമിഴ്‌നാട് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്.
Join with metro post: വാർത്തകൾ വേഗത്തിലറിയാൻ Metro Post വാട്സ്ആപ്പ് ചാനലിൽ അംഗമാകൂ
ഫിലിം ട്രേഡ് അനലിസ്റ്റ് മനോബാല വിജയബാലനാണ് ഒരു സിനിമാ തിയേറ്ററിലെ കീറിപ്പറിഞ്ഞ സീറ്റുകളുടെ ചിത്രങ്ങള്‍ എക്‌സില്‍ പങ്കുവെച്ചത്, ‘LeoTrailer പ്രദര്‍ശനത്തിന് ശേഷം ജോസഫ് വിജയ് ആരാധകര്‍ രോഹിണി സിനിമാസ് പൂര്‍ണ്ണമായും തകര്‍ത്തു.” ഇത്തരം പ്രവര്‍ത്തികള്‍ അതിരുകടന്ന സാഹചര്യത്തില്‍ തമിഴ്നാട് തിയേറ്ററുകള്‍ ടീസര്‍/ട്രെയിലര്‍ ആഘോഷങ്ങള്‍ നിര്‍ത്തുന്നുവെന്നും അദ്ദേഹം എക്‌സില്‍ രേഖപ്പെടുത്തി. #Leo ട്രെയിലര്‍ ലോഞ്ച് ആഘോഷത്തിനിടെ ജോസഫ് വിജയ് ആരാധകര്‍ ചെന്നൈയിലെ രോഹിണി സിനിമാസിനെ പൂര്‍ണ്ണമായും തകര്‍ത്തതിന് ശേഷമാണ് ഈ തീരുമാനം. ഇനി ട്രെയിലറുകളൊന്നും തിയേറ്ററുകളില്‍ റിലീസ് ചെയ്യേണ്ടെന്ന് തീരുമാനിച്ചതായി തിയേറ്റര്‍ ഓണേഴ്സ് അസോസിയേഷന്‍ പ്രസിഡന്റ് പറഞ്ഞു.
Also Read; കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നും കുങ്കുമപ്പൂവ് പിടികൂടി